Top

പികെ ജമീല, സഖാവ് പികെ കുഞ്ഞച്ചന്റെ മകളാണ്, തന്റെ വാലില്‍ കെട്ടിയല്ല അവരുടെ വ്യക്തിത്വം; എകെ ബാലന്‍

പാലക്കാട്: തന്റെ ഭാര്യയായ പികെ ജമീല തരൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന് പറഞ്ഞുണ്ടായ വിവാദം ആസൂത്രിതമാണെന്ന് മന്ത്രി എകെ ബാലന്‍. ഒരു കേന്ദ്രത്തില്‍ നിന്നാണ് സ്ഥാനാര്‍ത്ഥിയാവുമെന്ന് പ്രചരണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. പികെ ജമീല സഖാവ് പികെ കുഞ്ഞച്ചന്റെ മകളാണ്. തന്റെ വാലില്‍ കെട്ടിയല്ല അവരുടെ വ്യക്തിത്വം. ജമീല സ്ഥാനാര്‍ത്ഥിയാവണമെന്ന് ഒരു ഘട്ടത്തിലും ആലോചിച്ചിട്ടില്ല. പാര്‍ട്ടിയോ താനോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും എകെ ബാലന്‍ പറഞ്ഞു. ദലിത് വിഭാഗത്തില്‍പെട്ടവന്‍ കുറെ അനുഭവിച്ചതാണ്. വാഴയുടെ കന്ന് വരുമ്പോള്‍ […]

23 March 2021 8:47 AM GMT

പികെ ജമീല, സഖാവ് പികെ കുഞ്ഞച്ചന്റെ മകളാണ്, തന്റെ വാലില്‍ കെട്ടിയല്ല അവരുടെ വ്യക്തിത്വം; എകെ ബാലന്‍
X

പാലക്കാട്: തന്റെ ഭാര്യയായ പികെ ജമീല തരൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന് പറഞ്ഞുണ്ടായ വിവാദം ആസൂത്രിതമാണെന്ന് മന്ത്രി എകെ ബാലന്‍. ഒരു കേന്ദ്രത്തില്‍ നിന്നാണ് സ്ഥാനാര്‍ത്ഥിയാവുമെന്ന് പ്രചരണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പികെ ജമീല സഖാവ് പികെ കുഞ്ഞച്ചന്റെ മകളാണ്. തന്റെ വാലില്‍ കെട്ടിയല്ല അവരുടെ വ്യക്തിത്വം. ജമീല സ്ഥാനാര്‍ത്ഥിയാവണമെന്ന് ഒരു ഘട്ടത്തിലും ആലോചിച്ചിട്ടില്ല. പാര്‍ട്ടിയോ താനോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും എകെ ബാലന്‍ പറഞ്ഞു.

ദലിത് വിഭാഗത്തില്‍പെട്ടവന്‍ കുറെ അനുഭവിച്ചതാണ്. വാഴയുടെ കന്ന് വരുമ്പോള്‍ തന്നെ അത് ചവിട്ടിക്കളയും. ആ പ്രേതങ്ങള്‍ ഇന്നുമുണ്ട്. അവര്‍ക്ക് മുന്നില്‍ മുട്ട് മടക്കില്ലെന്നും എകെ ബാലന്‍ പറഞ്ഞു.

2011ല്‍ പാലക്കാട് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിലാണ് എകെ ബാലന്‍ തരൂരില്‍ നിന്ന് വിജയിച്ചത്. 2016ല്‍ 23,068 വോട്ടിനാണ് ബാലന്‍ വിജയിച്ചത്.

Next Story