Top

’81ല്‍ മുന്നണി വിട്ട് നൂറ് കൊല്ലത്തേക്ക് ശപിച്ചു, 87ല്‍ നായനാര്‍ മുഖ്യമന്ത്രിയായി’; ആന്റണി ചരിത്രം ഓര്‍ക്കണമെന്ന് കോടിയേരി

എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടായാല്‍ കേരളം നശിക്കുമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ പ്രസ്താവനക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫിനെ രാഷ്ട്രീയ വനവാസത്തിന് ഉപദേശിക്കുന്ന എ കെ ആന്റണി കേരളത്തിന്റെ ചരിത്രം ഓര്‍ക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പറഞ്ഞു. ഇടതുപക്ഷത്തായിരുന്ന ആന്റണി 1981ല്‍ മുന്നണിവിട്ടുപോയശേഷം ശപിച്ചത് നൂറുകൊല്ലത്തേക്ക് സെക്രട്ടറിയറ്റില്‍ സിപിഐ എമ്മിനെ കാലുകുത്തിക്കില്ലെന്നാണ്. എന്നാല്‍, 1987ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി. മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേരളം വീണ്ടും എല്‍ഡിഎഫിനെ ഭരണമേല്‍പ്പിക്കുന്നത് കാണാമെന്നും കോടിയേരി […]

25 March 2021 11:03 AM GMT

’81ല്‍ മുന്നണി വിട്ട് നൂറ് കൊല്ലത്തേക്ക് ശപിച്ചു, 87ല്‍ നായനാര്‍ മുഖ്യമന്ത്രിയായി’; ആന്റണി ചരിത്രം ഓര്‍ക്കണമെന്ന് കോടിയേരി
X

എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടായാല്‍ കേരളം നശിക്കുമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ പ്രസ്താവനക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫിനെ രാഷ്ട്രീയ വനവാസത്തിന് ഉപദേശിക്കുന്ന എ കെ ആന്റണി കേരളത്തിന്റെ ചരിത്രം ഓര്‍ക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പറഞ്ഞു. ഇടതുപക്ഷത്തായിരുന്ന ആന്റണി 1981ല്‍ മുന്നണിവിട്ടുപോയശേഷം ശപിച്ചത് നൂറുകൊല്ലത്തേക്ക് സെക്രട്ടറിയറ്റില്‍ സിപിഐ എമ്മിനെ കാലുകുത്തിക്കില്ലെന്നാണ്. എന്നാല്‍, 1987ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി. മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേരളം വീണ്ടും എല്‍ഡിഎഫിനെ ഭരണമേല്‍പ്പിക്കുന്നത് കാണാമെന്നും കോടിയേരി പ്രതികരിച്ചു. വാമനപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡി കെ മുരളിയുടെ തെരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് കോടിയേരിയുടെ പ്രതികരണം.

കോണ്‍ഗ്രസ് ജയിച്ച സംസ്ഥാനങ്ങളിലാണ് ബിജെപി വരുന്നതെന്നാണ് പുതുച്ചേരി ഉള്‍പ്പെടെ തെളിയിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരെ കൂട്ടത്തോടെ ബിജെപി വിലയ്‌ക്കെടുക്കുകയാണ്. അതിനാല്‍ നല്ല കോണ്‍ഗ്രസുകാര്‍തന്നെ കോണ്‍ഗ്രസിനെ തോല്‍പ്പിക്കണം.

കോടിയേരി ബാലകൃഷ്ണന്‍

കേരളത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ബിജെപിയിലേക്ക് പോകുമെന്ന് ഭയപ്പെടുത്തുന്നത് വിലപ്പോകില്ല. പി സി ചാക്കോ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടതുപക്ഷത്തേക്കാണ് വന്നത്. അഞ്ചുവര്‍ഷം ബിജെപിയെ തടഞ്ഞുനിര്‍ത്തിയ എല്‍ഡിഎഫിന്റെ ഭരണത്തില്‍ കേരളത്തിന്റെ മതനിരപേക്ഷത സുരക്ഷിതമായിരുന്നു. എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയില്ലെങ്കില്‍ കേരളം ഗുജറാത്താകും. പത്ത് സീറ്റ് നേടിയെടുത്ത് മറ്റിടങ്ങളില്‍ യുഡിഎഫിനെ ജയിപ്പിച്ചാല്‍ പിന്‍സീറ്റ് ഭരണം നടത്താമെന്നാണ് ബിജെപി കരുതുന്നത്. അതിനുള്ള രഹസ്യബാന്ധവം തുടങ്ങിക്കഴിഞ്ഞു. ബിജെപിയുടെ വോട്ട് സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് പരസ്യമായി പറഞ്ഞു. എന്നാല്‍, നൂറ് തെരഞ്ഞെടുപ്പില്‍ തോറ്റാലും ഒരുസീറ്റിലും ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്നാണ് എല്‍ഡിഎഫിന്റെ നിലപാട്. അഞ്ചുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്ത വികസനക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരണമെന്നുള്ളതുകൊണ്ടാണ് ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Also Read: ‘പിണറായി വിജയനെക്കുറിച്ച് വ്യക്തിപരമായി ഈ അഭിപ്രായമായിരിക്കില്ല’; ആന്റണി പല്ലും കടിച്ച് പിടിച്ച് പറയുന്നത് ഗൗരവമാക്കേണ്ടെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണമുണ്ടാവാന്‍ പാടില്ലെന്ന് എകെ ആന്റണി പറഞ്ഞത് വിവാദമായിരുന്നു. രണ്ടാം വട്ടം കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത് കേരളത്തെ നാശത്തിലേക്ക് നയിക്കുമെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഇടതുമുന്നണിയുടെ സൗമ്യത വീണ്ടും അധികാരത്തിലേറുന്നതു വരെയേ ഉണ്ടാവൂ എന്നും എകെ ആന്റണി പറഞ്ഞു.

‘ഈ സര്‍ക്കാര്‍ തിരിച്ചു വന്നാല്‍ അത് കേരളത്തിന് നാശമാവുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. തുടര്‍ ഭരണം ഉണ്ടായിക്കൂടാ എന്നാണ് എന്റെ ഉറച്ച അഭിപ്രായം. കാരണം കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം പിടിവാശിയോട് കൂടി, അഹങ്കാരത്തോട് കൂടി എല്ലാം ചെയ്തിട്ട് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സ്വരം മാറ്റി. സൗമ്യതയോട് കൂടി തെറ്റ് ഏറ്റുപറഞ്ഞ് വന്നാല്‍ ജനങ്ങള്‍ എല്ലാം മറക്കുമെന്നും തിരിച്ചുവരാമെന്ന് വ്യാമോഹിക്കുന്ന ഈ ഗവണ്‍മെന്റിന്റെ കാപട്യം തുറന്നു കാണിക്കണമെന്ന് എനിക്ക് അഭിപ്രായമുണ്ട്. കാരണം ഇവര്‍ ഇപ്പോള്‍ കാണിക്കുന്ന ഈ സൗമ്യത ഒരു മാസത്തേക്കു മാത്രമുള്ള സൗമ്യതയാണ്. സൗമ്യത കാണിച്ച് ജനങ്ങളെ കബളിപ്പിച്ച് ഈ സര്‍ക്കാരിന് തിരിച്ചു വരവുണ്ടായാല്‍ ഈ സംസ്ഥാനത്തിന് നാശമായിരിക്കും, സര്‍വനാശമുണ്ടാവും. ഇതിനാലാണ് അടുത്തിടെയായി കടുത്ത ഭാഷയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും എകെ ആന്റണി പ്രതികരിച്ചു. എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ച സര്‍വേകളില്‍ വിശ്വസിക്കുന്നില്ല. കുറേക്കാലം ദേശീയതലത്തില്‍ പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. ഇലക്ഷന്‍ സംബന്ധിച്ച് എത്രസര്‍വേകളാണ് വന്നത്. അതൊന്നും ഫലിച്ചിട്ടില്ല. പക്ഷെ ഇപ്പോള്‍ വന്നിരിക്കുന്ന സര്‍വേകള്‍ യുഡിഎഫിന് കുറച്ചുകൂടി ജാഗ്രതയുണ്ടാക്കുവാന്‍ ഉപകരിച്ചെന്നും എകെ ആന്റണി പറയുകയുണ്ടായി.

Next Story