Top

‘തര്‍ക്കങ്ങള്‍ പതിവാണ്, അവസാനിപ്പിക്കണം’; പരിഭവങ്ങള്‍ മാറ്റിവെച്ച് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് എകെ ആന്റണി

പരിഭവങ്ങള്‍ മാറ്റിവെച്ച് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെയും ഐക്യജനാധിപത്യ മുന്നണിയുടെയും വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇനിയുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടിയായിരിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ മാസം പകുതിയോടുകൂടി പിണറായി സര്‍ക്കാരിന്റെ ഭരണം അവസാനിക്കും. ഈ മാസം ഒടുവില്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും. […]

17 March 2021 9:33 AM GMT

‘തര്‍ക്കങ്ങള്‍ പതിവാണ്, അവസാനിപ്പിക്കണം’; പരിഭവങ്ങള്‍ മാറ്റിവെച്ച് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് എകെ ആന്റണി
X

പരിഭവങ്ങള്‍ മാറ്റിവെച്ച് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെയും ഐക്യജനാധിപത്യ മുന്നണിയുടെയും വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇനിയുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടിയായിരിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ മാസം പകുതിയോടുകൂടി പിണറായി സര്‍ക്കാരിന്റെ ഭരണം അവസാനിക്കും. ഈ മാസം ഒടുവില്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും.

എ കെ ആന്റണി

യുഡിഎഫ് വിജയത്തിനായി പ്രവര്‍ത്തക്കണം. കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ പാതിവാണെന്നും എന്നാല്‍ കൂടുതല്‍ കലാപം ഉണ്ടാകുന്നത് സിപിഐഎമ്മിലും ബിജെപിയിലും ആണ്. എല്ലാ ജനാധിപത്യ വിശ്വാസികളും കോണ്‍ഗ്രസും യുഡിഎഫുമായി സഹകരിക്കണമന്നും ആന്റണി ആവശ്യപ്പെട്ടു.

കഴിഞ്ഞ തവണ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന നേമം ഒരു പ്രധാനപ്പെട്ട മണ്ഡലമാണെന്നും ആന്റണി പറഞ്ഞു. എന്നാല്‍ ഇത്തവണ കെ കരുണാകരന്റെ മകന്‍ കെ മുരളീധരന്‍ നേമത്ത് നിന്നും വിജയിച്ച് കേരള അസംബ്ലിയില്‍ എത്തുമെന്ന് ഉറപ്പാണെന്നും അദ്ദേഹം അവകാശവാദം ഉയര്‍ത്തി.

Popular Stories

    Next Story