Top

‘കാര്‍ഷിക പരിഷ്‌കരണത്തിന്റെ ഒന്നാമത്തെ അവകാശി’; ഗൗരിയമ്മയെ ദുഃഖിപ്പിച്ച രണ്ട് കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് എകെ ആന്റണി

കേരളത്തിലെ ഇതിഹാസ നായികയാണ് കെആര്‍ ഗൗരിയമ്മയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ഇത്തരത്തില്‍ വിപ്ലവപരമായ ചരിത്രം സൃഷ്ടിച്ച രാഷ്ട്രീയ നേതാക്കള്‍ ചുരുക്കമാണെന്നും തന്റെ മന്ത്രിസഭയില്‍ കെ ആര്‍ ഗൗരിയമ്മ മന്ത്രിയായിരുന്നുവെന്നത് ബഹുമതിയായി കാണുന്നുവെന്നും എകെ ആന്റണി പറഞ്ഞു. ജീവിതത്തില്‍ ഗൗരിയമ്മയെ ദുഃഖിപ്പിച്ച രണ്ട് കാര്യങ്ങളുഃഎകെ ആന്റണി ഒര്‍ത്തെടുത്തു. ‘ഗൗരിയമ്മയുടെ വേര്‍പാടില്‍ അഗാതമായ ദുഃഖം ഞാന്‍ അറിയിക്കട്ടെ. ചേര്‍ത്തല സ്‌ക്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ എനിക്ക് നേരിട്ട് പരിചയമുള്ള നേതാവാണ്, ഗൗരിയമ്മ ചേര്‍ത്തലക്കാരിയാ. ഞങ്ങള്‍ ഒരു നാട്ടുകാരാ.കേരള […]

10 May 2021 9:30 PM GMT

‘കാര്‍ഷിക പരിഷ്‌കരണത്തിന്റെ ഒന്നാമത്തെ അവകാശി’; ഗൗരിയമ്മയെ ദുഃഖിപ്പിച്ച രണ്ട് കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് എകെ ആന്റണി
X

കേരളത്തിലെ ഇതിഹാസ നായികയാണ് കെആര്‍ ഗൗരിയമ്മയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ഇത്തരത്തില്‍ വിപ്ലവപരമായ ചരിത്രം സൃഷ്ടിച്ച രാഷ്ട്രീയ നേതാക്കള്‍ ചുരുക്കമാണെന്നും തന്റെ മന്ത്രിസഭയില്‍ കെ ആര്‍ ഗൗരിയമ്മ മന്ത്രിയായിരുന്നുവെന്നത് ബഹുമതിയായി കാണുന്നുവെന്നും എകെ ആന്റണി പറഞ്ഞു. ജീവിതത്തില്‍ ഗൗരിയമ്മയെ ദുഃഖിപ്പിച്ച രണ്ട് കാര്യങ്ങളുഃഎകെ ആന്റണി ഒര്‍ത്തെടുത്തു.

‘ഗൗരിയമ്മയുടെ വേര്‍പാടില്‍ അഗാതമായ ദുഃഖം ഞാന്‍ അറിയിക്കട്ടെ. ചേര്‍ത്തല സ്‌ക്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ എനിക്ക് നേരിട്ട് പരിചയമുള്ള നേതാവാണ്, ഗൗരിയമ്മ ചേര്‍ത്തലക്കാരിയാ. ഞങ്ങള്‍ ഒരു നാട്ടുകാരാ.കേരള രാഷ്ട്രീയത്തിലെ ഇതിഹാസിക നായികയായിട്ടാണ് ഗൗരിയമ്മയെ കണക്കാക്കുന്നത്. വിപ്ലവപരമായ ചരിത്രം സൃഷ്ടിച്ച രാഷ്ട്രീയ നേതാക്കള്‍ ചുരുക്കമാണ്. വിദ്യാര്‍ത്ഥി കാലം മുതല്‍ രാഷ്ട്രീയ രംഗത്തേക്ക് വന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. നിരവധി ത്യാഗങ്ങളും കഷ്ടപ്പാടും ജയില്‍ശിക്ഷയും അനുഭവിക്കേണ്ടി വന്നു. ഗൗരിയമ്മയാണ് കേരളത്തിലെ കുടിയാന്മാര്‍ക്കും പാട്ടക്കാര്‍ക്കും പാരക്കാര്‍ക്കെല്ലാം മോചനം നല്‍കിയത്. ഗൗരിയമ്മ അവതരിപ്പിച്ച ബില്ലില്‍ കൂടിയാണ് പാവപ്പെട്ട കുടിയാന്മാര്‍ക്ക് ഭൂമി ലഭിച്ചത്. ഇന്ത്യയില്‍ ആദ്യമായി സമഗ്രമായ കാര്‍ഷിക പരിഷ്‌കരണ നിയമം അവതരിപ്പിച്ചതും പാസാക്കിയതും നടപ്പിലാക്കിയതും ഗൗരിയമ്മാണ്. അത് ഇന്ത്യയിലുടനീളം കൊടുങ്കാറ്റായി. കാര്‍ഷിക പരിഷ്‌കരണത്തിന്റെ ഒന്നാമത്തെ അവകാശി കെആര്‍ ഗൗരിയമ്മയാണ്. വ്യക്തിപരമായ സൗഹൃദത്തിന് രാഷ്ട്രീയമോ മതമോ രാഷ്ട്രീയമോ ഇല്ല. ഒരു നിലപാട് എടുതാല്‍ അത് പാവപ്പെട്ടവരുടേയും അധ്വാനിക്കുന്നവരുടേയും കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ കൂടെയായിരുന്നു. എന്റെ മന്ത്രിസഭയില്‍ ഗൗരിയമ്മ മന്ത്രിയായത് ഒരു ബഹുമതിയായിട്ടാണ് കാണുന്നത്. ഗൗരിയമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം പ്രണയിച്ച് കല്യാണം കഴിച്ച ടിവി തോമസുമായിട്ടുള്ള ബന്ധത്തിലെ വിള്ളലായിരുന്നു. അത് അവസാന കാലം വരെ ഗൗരിയമ്മ പറയുമായിരുന്നു. അവസാനകാലം വരെ ഇഷ്ടവും സ്‌നേഹവും ബഹുമാനവും ഉണ്ടായിരുന്നത് ടിവി തോമസിനോടായിരുന്നു. കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരിയമ്മ ഭരിക്കട്ടെയെന്ന് പറഞ്ഞ പാര്‍ട്ടി അവരെ മുഖ്യമന്ത്രിയാക്കാത്തതും കെആര്‍ ഗൗരിയമ്മയെ ദുഃഖിപ്പിച്ചു.’ എകെ ആന്റണി പറഞ്ഞു.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്താണ് സ്വകാര്യ ആശുപത്രിയില്‍ ആണ് കെ ആര്‍ ഗൗരിയമ്മയുടെ അന്ത്യം. 101 വയസായിരുന്നു.അന്ത്യം. അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതല്‍ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ട്. 1957,1967,1980,1987,2001 2004 എന്നീ വര്‍ഷങ്ങളില്‍ രൂപം കൊണ്ട മന്ത്രിസഭകളിലും അവര്‍ അംഗമായിരുന്നു.കേരളത്തില്‍ വിവിധകാലങ്ങളില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവര്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

റവന്യൂ വകുപ്പിനു പുറമേ, ഗൗരിയമ്മ വിജിലന്‍സ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്‌സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ക്കും നേതൃത്വം കൊടുത്തു. പ്രഗല്ഭയായ ഒരു മന്ത്രിയെന്ന നിലയില്‍ അവരുടെ കഴിവു തെളിയിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(മാര്‍ക്‌സിസ്റ്റ്) അംഗം ആയിരുന്ന ഇവര്‍ പിന്നീട് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചു.

Next Story