പാര്‍ലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് എകെ ആന്റണി; ‘വീണ്ടുവിചാരം ഉണ്ടാവാന്‍ പിണറായി പ്രതിപക്ഷത്താണ് നല്ലത്’
അടുത്ത വര്‍ഷത്തോടെ പാര്‍ലമെന്ററി രാഷ്ട്രീയം പൂര്‍ണമായും അവസാനിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. 2004 ഓടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചതാണെന്നും എകെ ആന്റണി പറഞ്ഞു. ‘2004 ഓടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം താന്‍ അവസാനിപ്പിച്ചതാണ്. 2022 ല്‍ രാജ്യസഭാ കാലാവധി കഴിയും. അതോടെ പാര്‍ലമെന്റ് രാഷ്ട്രീയം പൂര്‍ണമായും അവസാനിപ്പിക്കും.’ എകെ ആന്റണി പറഞ്ഞു. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏകകണ്ഠമായി തീരുമാനം വരുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം എന്നാല്‍ പിണറായി വിജയന് […]

അടുത്ത വര്‍ഷത്തോടെ പാര്‍ലമെന്ററി രാഷ്ട്രീയം പൂര്‍ണമായും അവസാനിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. 2004 ഓടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചതാണെന്നും എകെ ആന്റണി പറഞ്ഞു. ‘2004 ഓടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം താന്‍ അവസാനിപ്പിച്ചതാണ്. 2022 ല്‍ രാജ്യസഭാ കാലാവധി കഴിയും. അതോടെ പാര്‍ലമെന്റ് രാഷ്ട്രീയം പൂര്‍ണമായും അവസാനിപ്പിക്കും.’ എകെ ആന്റണി പറഞ്ഞു.
കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏകകണ്ഠമായി തീരുമാനം വരുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം എന്നാല്‍ പിണറായി വിജയന് മാത്രമെയെന്നും ജനാധിപത്യത്തില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത നേതാക്കള്‍ ഉണ്ടാകാന്‍ പാടില്ലെന്നും എകെ ആന്റണി പറഞ്ഞു.
കോണ്‍ഗ്രസ് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മുമ്പ് സമ്പന്നമായ ഒരു പാര്‍ട്ടിയായിരുന്നുവെന്നും എന്റെ ആന്റണി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ എല്‍ഡിഎഫിന് ഭരണതുടര്ച്ചയുണ്ടാവില്ലെന്നും യുഡിഎഫ് അധികാരത്തില്‍ എത്തുമെന്നും എകെ ആന്റണി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പിണറായി വിജയന് കഴിഞ്ഞ അഞ്ച് വര്‍ഷത്തെകുറിച്ച് വീണ്ടുവിചാരം ഉണ്ടാവാന്‍ അഞ്ച് വര്‍ഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് നല്ലതെന്നും എകെ ആന്റണി പറഞ്ഞു.