Top

‘ഈ സൗമ്യത ഒരു മാസത്തേക്കുള്ളതാണ്’; എല്‍ഡിഎഫ് തുടര്‍ഭരണം ഉണ്ടാവരുതെന്ന് എകെ ആന്റണി

കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണമുണ്ടാവാന്‍ പാടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. രണ്ടാം വട്ടം കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത് കേരളത്തെ നാശത്തിലേക്ക് നയിക്കുമെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഇടതുമുന്നണിയുടെ സൗമ്യത വീണ്ടും അധികാരത്തിലേറുന്നതു വരെയേ ഉണ്ടാവൂ എന്നും എകെ ആന്റണി പറഞ്ഞു. ‘ഈ സര്‍ക്കാര്‍ തിരിച്ചു വന്നാല്‍ അത് കേരളത്തിന് നാശമാവുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. തുടര്‍ ഭരണം ഉണ്ടായിക്കൂടാ എന്നാണ് എന്റെ ഉറച്ച അഭിപ്രായം. കാരണം കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം പിടിവാശിയോട് കൂടി, അഹങ്കാരത്തോട് കൂടി എല്ലാം ചെയ്തിട്ട് […]

25 March 2021 3:20 AM GMT

‘ഈ സൗമ്യത ഒരു മാസത്തേക്കുള്ളതാണ്’;  എല്‍ഡിഎഫ് തുടര്‍ഭരണം ഉണ്ടാവരുതെന്ന് എകെ ആന്റണി
X

കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണമുണ്ടാവാന്‍ പാടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. രണ്ടാം വട്ടം കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത് കേരളത്തെ നാശത്തിലേക്ക് നയിക്കുമെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഇടതുമുന്നണിയുടെ സൗമ്യത വീണ്ടും അധികാരത്തിലേറുന്നതു വരെയേ ഉണ്ടാവൂ എന്നും എകെ ആന്റണി പറഞ്ഞു.

‘ഈ സര്‍ക്കാര്‍ തിരിച്ചു വന്നാല്‍ അത് കേരളത്തിന് നാശമാവുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. തുടര്‍ ഭരണം ഉണ്ടായിക്കൂടാ എന്നാണ് എന്റെ ഉറച്ച അഭിപ്രായം. കാരണം കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം പിടിവാശിയോട് കൂടി, അഹങ്കാരത്തോട് കൂടി എല്ലാം ചെയ്തിട്ട് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സ്വരം മാറ്റി. സൗമ്യതയോട് കൂടി തെറ്റ് ഏറ്റുപറഞ്ഞ് വന്നാല്‍ ജനങ്ങള്‍ എല്ലാം മറക്കുമെന്നും തിരിച്ചുവരാമെന്ന് വ്യാമോഹിക്കുന്ന ഈ ഗവണ്‍മെന്റിന്റെ കാപട്യം തുറന്നു കാണിക്കണമെന്ന് എനിക്ക് അഭിപ്രായമുണ്ട്. കാരണം ഇവര്‍ ഇപ്പോള്‍ കാണിക്കുന്ന ഈ സൗമ്യത ഒരു മാസത്തേക്കു മാത്രമുള്ള സൗമ്യതയാണ്. സൗമ്യത കാണിച്ച് ജനങ്ങളെ കബളിപ്പിച്ച് ഈ സര്‍ക്കാരിന് തിരിച്ചു വരവുണ്ടായാല്‍ ഈ സംസ്ഥാനത്തിന് നാശമായിരിക്കും സര്‍വനാശമുണ്ടാവും,’എകെ ആന്റണി പറഞ്ഞു

ഇതിനാലാണ് അടുത്തിടെയായി കടുത്ത ഭാഷയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും എകെ ആന്റണി പറഞ്ഞു. മനോരമ ന്യൂസിനോടാണ് പ്രതികരണം.

എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ച സര്‍വേകളില്‍ വിശ്വസിക്കുന്നില്ലെന്നും എകെ ആന്റണി പറഞ്ഞു. കുറേക്കാലം ദേശീയതലത്തില്‍ പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. ഇലക്ഷന്‍ സംബന്ധിച്ച് എത്രസര്‍വേകളാണ് വന്നത്. അതൊന്നും ഫലിച്ചിട്ടില്ല. പക്ഷെ ഇപ്പോള്‍ വന്നിരിക്കുന്ന സര്‍വേകള്‍ യുഡിഎഫിന് കുറച്ചുകൂടി ജാഗ്രതയുണ്ടാക്കുവാന്‍ ഉപകരിച്ചെന്നും എകെ ആന്റണി പറഞ്ഞു.

Next Story