‘ആദ്യമായി കേരളത്തില്‍ അത് സംഭവിക്കും, ഇടതുസര്‍ക്കാര്‍ തകരും’; തുടര്‍ഭരണത്തെക്കുറിച്ച് എകെ ആന്റണി
ഇടതുമുന്നണിക്ക് തുടര്‍ഭരണം ലഭിക്കില്ലെന്നും ശക്തമായ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എകെ ആന്റണി. ബംഗാളിലെ ആപത്തിനെക്കുറിച്ച് ബോധ്യമുള്ള ഇടതുപക്ഷ അനുഭാവികളും തുടര്‍ഭരണം വന്നാലുണ്ടാകുന്ന പ്രശ്നം അറിയുന്ന നിഷ്പക്ഷരും യുഡിഎഫിന് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആന്റണി മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. എകെ ആന്റണി പറഞ്ഞത് ഇങ്ങനെ: ”ഇത്തവണ യുഡിഎഫ് അനുഭാവികളുടെയും ഈ സര്‍ക്കാരില്‍നിന്നു ദുരനുഭവങ്ങള്‍ നേരിട്ടവരുടെയും വോട്ട് തീര്‍ച്ചയായും ഞങ്ങള്‍ക്കു ലഭിക്കും. പുറമെ പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണം വന്നാലെ ആപത്ത് […]

ഇടതുമുന്നണിക്ക് തുടര്‍ഭരണം ലഭിക്കില്ലെന്നും ശക്തമായ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എകെ ആന്റണി. ബംഗാളിലെ ആപത്തിനെക്കുറിച്ച് ബോധ്യമുള്ള ഇടതുപക്ഷ അനുഭാവികളും തുടര്‍ഭരണം വന്നാലുണ്ടാകുന്ന പ്രശ്നം അറിയുന്ന നിഷ്പക്ഷരും യുഡിഎഫിന് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആന്റണി മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
എകെ ആന്റണി പറഞ്ഞത് ഇങ്ങനെ: ”ഇത്തവണ യുഡിഎഫ് അനുഭാവികളുടെയും ഈ സര്‍ക്കാരില്‍നിന്നു ദുരനുഭവങ്ങള്‍ നേരിട്ടവരുടെയും വോട്ട് തീര്‍ച്ചയായും ഞങ്ങള്‍ക്കു ലഭിക്കും. പുറമെ പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണം വന്നാലെ ആപത്ത് അറിയാവുന്ന നിഷ്പക്ഷമതികളുടെ വോട്ടും യുഡിഎഫിനു കിട്ടും. ഒപ്പം കോണ്‍ഗ്രസിനെ ഇഷ്ടമില്ലാത്ത കമ്യൂണിസ്റ്റുകാരുടെ വോട്ടും ലഭിക്കും. തുടര്‍ഭരണം തുടര്‍ച്ചയായി സംഭവിച്ച ബംഗാളിലെ ആപത്തിനെക്കുറിച്ച് ബോധ്യമുള്ള നല്ലവരായ ഇടതുപക്ഷ അനുഭാവികള്‍ യുഡിഎഫിന് അനുകൂലമാകും. ആദ്യമായി കേരളത്തില്‍ അങ്ങനെ സംഭവിക്കാന്‍ പോകുന്നു. ഈ മൂന്നു ഘടകങ്ങള്‍ ചേരുമ്പോള്‍ യുഡിഎഫിന് സുശക്തമായ ഒരു സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ഭൂരിപക്ഷം ലഭിക്കും.”
”ഇതു പിണറായി വിജയനില്‍ തുടങ്ങി പിണറായി വിജയനില്‍ അവസാനിക്കുന്ന സര്‍ക്കാരാണ്. വേറെ ഒരു നേതാവിന്റെ പേരു പറയാമോ? ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറിയതു കൊണ്ടാണ് സര്‍ക്കാരിന് അബദ്ധങ്ങള്‍ പറ്റിയത്. പ്രതിപക്ഷ സമരങ്ങളെ, മാധ്യമ വിമര്‍ശനങ്ങളെ, എതിരഭിപ്രായങ്ങളെ എല്ലാം പുച്ഛിച്ചു തള്ളിയ സര്‍ക്കാര്‍ തിരിച്ചു വന്നാല്‍ നിയന്ത്രിക്കാന്‍ ആരും കാണില്ല.”
പിണറായി വിജയനോട് വ്യക്തിപരമായി തനിക്കൊരു വിരോധവുമില്ലെന്നും ആന്റണി പറഞ്ഞു.
”പിണറായി വിജയനോട് വ്യക്തിപരമായി ഒരു വിരോധവുമില്ല. സൗഹൃദവുമുണ്ട്. ഞാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായി കേരളം മുഴുവന്‍ നടക്കുമ്പോള്‍ പിണറായി വിജയന് വിദ്യാര്‍ഥി ഫെഡറേഷന് നേതാവാണ്. പിണറായി വിജയന് എന്ന മുഖ്യമന്ത്രിയെക്കുറിച്ച് വിയോജിപ്പുണ്ട്. പിടിവാശിയും അഹന്തയും ധൂര്‍ത്തും ആഡംബരവും അഴിമതിയും അക്രമവും ആണ് ഈ സര്‍ക്കാരിന്റെ പ്രത്യേകതകള്‍. പിഎസ്സിയെ നോക്കുകുത്തിയാക്കി മൂന്നുലക്ഷത്തോളം പിന്‍വാതില്‍ നിയമനങ്ങള്‍ അല്ലേ ഇവിടെ നടന്നത്. അതു ഡിവൈഎഫ്ഐയിലും എസ്എഫ്ഐയിലും തന്നെ പൊട്ടിത്തെറി സൃഷ്ടിച്ചപ്പോഴല്ലേ പിടിവാശി വെടിഞ്ഞ് അവരുമായി ചര്‍ച്ചയ്ക്ക് ഈ സര്‍ക്കാര്‍ തയാറായത്. ”