Top

സാജന്‍ ബേക്കറിയിലൂടെ ലെനയും അജുവും മികവ് തെളിയിച്ചെന്ന് ഋഷിരാജ് സിംഗ്; നന്ദി പറഞ്ഞ് അജു വർഗീസ്

അജു വര്‍ഗീസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സാജന്‍ ബേക്കറിക്ക് അഭിനന്ദനം അറിയിച്ച് ഋഷിരാജ് സിങ് ഐപിഎസ്. ചിത്രത്തിലൂടെ സഹനടനും, സഹനടിയുമായിരുന്ന അജുവും ലെനയും മികച്ച നടിയും നടനുമാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അജു വര്‍ഗീസ് അദ്ദേഹത്തിന്റെ റിവ്യൂ ഫേസ്ബുക്കില്‍ പങ്കുവെച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ വിലമതിക്കുന്നതാണെന്നും, നന്ദി അറിയിക്കുകയും ചെയ്തു. പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടുള്ള അജുവര്‍ഗീസ് അഭിനയമല്ല ഈ സിനിമയില്‍, അച്ഛനായും മകനായും വളരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചിരിക്കുന്നത്. ഈ സിനിമയ്ക്ക് വേണ്ടി ലെന ഒരുപാട് […]

16 Feb 2021 3:38 AM GMT
ഫിൽമി റിപ്പോർട്ടർ

സാജന്‍ ബേക്കറിയിലൂടെ ലെനയും അജുവും മികവ് തെളിയിച്ചെന്ന് ഋഷിരാജ് സിംഗ്; നന്ദി പറഞ്ഞ് അജു വർഗീസ്
X

അജു വര്‍ഗീസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സാജന്‍ ബേക്കറിക്ക് അഭിനന്ദനം അറിയിച്ച് ഋഷിരാജ് സിങ് ഐപിഎസ്. ചിത്രത്തിലൂടെ സഹനടനും, സഹനടിയുമായിരുന്ന അജുവും ലെനയും മികച്ച നടിയും നടനുമാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അജു വര്‍ഗീസ് അദ്ദേഹത്തിന്റെ റിവ്യൂ ഫേസ്ബുക്കില്‍ പങ്കുവെച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ വിലമതിക്കുന്നതാണെന്നും, നന്ദി അറിയിക്കുകയും ചെയ്തു.

പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടുള്ള അജുവര്‍ഗീസ് അഭിനയമല്ല ഈ സിനിമയില്‍, അച്ഛനായും മകനായും വളരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചിരിക്കുന്നത്. ഈ സിനിമയ്ക്ക് വേണ്ടി ലെന ഒരുപാട് പരിശ്രമിച്ചിട്ടുണ്ട് എന്ന് സിനിമയില്‍ അവരുടെ ശരീരഭാഷയും അഭിനയവും കണ്ടാല്‍ മനസ്സിലാകും. തന്റെ ആദ്യസിനിമയായ ‘സ്‌നേഹ’ത്തില്‍ തുടങ്ങി, മലയാളസിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു നടിയായി ലെന ഈ സിനിമയോട് കൂടി മാറിക്കഴിഞ്ഞു. സാജന്‍ ബേക്കറി തിയറ്ററില്‍ തന്നെ പോയി കാണേണ്ട സിനിമയാണെന്നും ഋഷിരാജ് സിങ് കുറിപ്പില്‍ പറയുന്നു.

അജു വര്‍ഗീസ് പങ്കുവെച്ച കുറിപ്പ്:

ബഹുമാനപ്പെട്ട ഋഷിരാജ് സിംഗ് സര്‍, സാജന്‍ ബേക്കറിയെ കുറിച്ചുള്ള അങ്ങയുടെ വാക്കുകള്‍ ഞങ്ങള്‍ അത്രയേറെ വിലമതിക്കുന്നു.
നന്ദി സര്‍

അദ്ദേഹത്തിന്റെ വാക്കുകള്‍

‘കാലം മാറി പുതിയ കാലത്തിനനുസരിച്ച് സിനിമയില്‍ കാണിക്കാന്‍ ഒരുപാട് വെറൈറ്റി വിഷയങ്ങളും വന്നിട്ടുണ്ട്. കാലത്തിനനുസരിച്ച് പുതിയ പുതിയ കഥാപാത്രങ്ങളും വരികയാണ്, പക്ഷേ നാം വര്‍ഷങ്ങളായി കണ്ടുവളര്‍ന്ന കഥാപാത്രങ്ങള്‍ പല ഭാഷകളിലും ഇല്ലാതാകുന്നു. സഹോദരന്‍, ഓപ്പോള്‍, വയസ്സായ അച്ഛന്‍, അമ്മ തുടങ്ങിയ നിരവധി കഥാപാത്രങ്ങള്‍ ഇപ്പോഴത്തെ സിനിമകളില്‍ വലിയ പ്രാധാന്യം ഇല്ലാതെയാണ് കാണിക്കുന്നത്. മോഹന്‍ലാലിന്റെ ‘ബാലേട്ടന്‍’, മമ്മൂട്ടിയുടെ ‘വാത്സല്യം’, പത്മരാജന്‍ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നല്ല ദിവസം’ മുതലായവയെ പോലുള്ള സിനിമകള്‍ കാണാന്‍ പറ്റാത്തതിന്റെ വിഷമത്തിലാണ് ഞാന്‍. ‘സാജന്‍ ബേക്കറിയില്‍’ പഴയകാലങ്ങളില്‍ പോലെ സഹോദരി സഹോദരന്മാര്‍ തമ്മിലുള്ള ബന്ധം കാണിക്കുന്നതിനു വേണ്ടിയുള്ള ഒരു ശ്രമം നന്നായിട്ട് നടന്നിട്ടുണ്ട്.

അച്ഛന്റെ ബേക്കറി ബിസിനസ് മുന്നോട്ടു കൊണ്ടു പോകാന്‍ വേണ്ടി സഹോദരി സഹോദരന്മാര്‍ തമ്മിലുള്ള മത്സരമാണ് ഈ സിനിമയിലെ പ്രമേയം. സഹോദരീ സഹോദരന്മാരായി അജു വര്‍ഗീസും ലെനയും വളരെ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. ഒരു സ്ത്രീയുടെ വിവാഹശേഷം ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്തതും, വിവാഹ മോചനത്തിന് വേണ്ടിയുള്ള ശ്രമങ്ങളും, ഗ്രാമപ്രദേശത്തിലെ ഒരു സ്ത്രീക്ക് ഉയര്‍ന്ന വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള അവരുടെ ശ്രമങ്ങളും മറ്റും വ്യത്യസ്തമായ ഒരു രീതിയില്‍ ഈ സിനിമയില്‍ കാണിച്ചിട്ടുണ്ട്.


സഹ നടീനടന്മാര്‍ ആയിരുന്ന അജു വര്‍ഗീസും ലെനയും ഈ ചിത്രത്തോടെ കൂടി മികച്ച നടിയും നടനും ആണെന്ന് തെളിയിക്കുകയാണ് ഉണ്ടായത്. നമ്മള്‍ ഇതുവരെ കണ്ടിട്ടുള്ള അജുവര്‍ഗീസ് അഭിനയമല്ല ഈ സിനിമയില്‍, അച്ഛനായും മകനായും വളരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചിരിക്കുന്നത്. ഈ സിനിമയ്ക്ക് വേണ്ടി ലെന ഒരുപാട് പരിശ്രമിച്ചിട്ടുണ്ട് എന്ന് സിനിമയില്‍ അവരുടെ ശരീരഭാഷയും അഭിനയവും കണ്ടാല്‍ മനസ്സിലാകും. തന്റെ ആദ്യസിനിമയായ ‘സ്‌നേഹ’ത്തില്‍ തുടങ്ങി, മലയാളസിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു നടിയായി ലെന ഈ സിനിമയോട് കൂടി മാറിക്കഴിഞ്ഞു.

ഏറെക്കാലത്തിന് ശേഷമാണ് ഗണേഷ് കുമാറിന്റെ ഒരു മുഴുനീള കഥാപാത്രം കാണുന്നത്. ഈ സഹോദരങ്ങളുടെ അമ്മാവന്റെ കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഗണേഷ് കുമാറിന് സാധിച്ചിട്ടുണ്ട്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി നല്ലൊരു സിനിമ ചെയ്യാന്‍ സംവിധായകന്‍ അരുണ്‍ ചന്തുവിനായി. നാം എല്ലാവരും ബണ്‍ കഴിക്കാറുണ്ട് എന്നാല്‍ ജാഫര്‍ ഇടുക്കി ഈ സിനിമയില്‍ ക്രീം ബണ്‍ കഴിക്കുന്ന രംഗം വളരെ നല്ല രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു.

രഞ്ജിതാ മേനോന്‍, ഗ്രേസ് ആന്റണി, ഭഗത്, ജയന്‍ ചേര്‍ത്തല, രമേശ് പിഷാരടി തുടങ്ങിയവരുടെ കഥാപാത്രങ്ങള്‍ നല്ല അഭിനയം കാഴ്ച വച്ചിട്ടുണ്ട്. ദൃശ്യം സിനിമയില്‍ തൊടുപുഴയുടെ സൗന്ദര്യം പകര്‍ത്തിയത് പോലെ, സാജന്‍ ബേക്കറിയും റാന്നി ടൗണും മനോഹരമായി ഒപ്പിയെടുക്കാന്‍ ക്യമാറാമാന്‍ ഗുരുപ്രസാദിന് സാധിച്ചിട്ടുണ്ട്.


സാധാരണ ഒരു സിനിമയില്‍ ഇന്റര്‍വെല്ലിന് മുമ്പ് ഒരു പാട്ട് ഇന്റര്‍വെല്ലിന് ശേഷം ഒരു പാട്ട് എന്ന രീതിയില്‍ ഒതുക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഈ സിനിമയിലെ ആത്മാവ് പാട്ടുകളാണ്. സിനിമയുടെ ഫീല്‍ നിലനിര്‍ത്തുന്നതില്‍ പ്രശാന്ത് പിള്ളയുടെ സംഗീതവും സഹായകരമായിട്ടുണ്ട്. ഈ സിനിമയുടെ എല്ലാ രംഗങ്ങളും ആസ്വദിക്കുന്നതിനായി എല്ലാവരും കുടുംബസമേതം തിയേറ്ററില്‍ പോയി കാണേണ്ട സിനിമയാണ് ‘സാജന്‍ ബേക്കറി Since 1962”

അരുണ്‍ ചന്ദുവാണ് സാജന്‍ ബേക്കറിയുടെ സംവിധായകന്‍. ബോബന്‍, ബെറ്റ്സി എന്നെ സാഹോദരങ്ങളുടെ ജീവിതമാണ് സാജന്‍ ബേക്കറി എന്ന ചിത്രം. ബോബന്‍ അജു വര്‍ഗീസും ബെറ്റ്സിയായെത്തുന്നത് ലെനയുമാണ്. ഗണേഷ് കുമാര്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍, ജഫാര്‍ ഇടുക്കി തുടങ്ങയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അജു ഇരട്ട വേഷത്തിലാണെത്തുന്നത്. അജു ആദ്യമായി ഇരട്ടവേഷത്തിലെത്തുന്ന ചിത്രമാണിത്.

അരുണ്‍ ചന്ദു, അജു വര്‍ഗീസ്, സച്ചിന്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫന്റാസ്റ്റിക് ഫിള്‍സിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസന്‍, വിശാഖ് സുബ്രമണ്യം, അജു, എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്റെ ബാനറില്‍ അനീഷ് മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പ്രശാന്ത് പിള്ളയാണ് സാജന്‍ ബേക്കറിയുടെ സംഗീതം ഒരുക്കിയത്. ഗുരു പ്രസാദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അരവിന്ദ് മന്മഥന്‍- എഡിറ്റിങ്ങ്. ബുസി ബേബി ജോണ്‍- വസ്ത്രാലങ്കാരം. എം ബാവ- ആര്‍ട്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ സിനിമ തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

Next Story