Top

ചിത്രീകരണത്തിനിടെ അജിത്തിന് പരുക്ക്; ‘വലിമൈ’ ഷൂട്ടിംഗ് നിര്‍ത്തിവെച്ചെന്ന് റിപ്പോര്‍ട്ടുകള്‍

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രം ‘വലിമൈ’യുടെ ഷൂട്ടിംഗിനിടയില്‍ നടന്‍ അജിത്തിന് പരുക്ക്. സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അജിത്തിന് പരുക്ക് പറ്റിയിതെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൈക്കും കാലിനും പരുക്കേറ്റ നടന്‍ നിലവില്‍ ഹൈദരബാദില്‍ ആയുര്‍വേദ ചികിത്സയില്‍ കഴിയുകയാണ്. ചികിത്സയുടെ ഭാഗമായി മാറിനില്‍ക്കുന്ന അജിത്ത്‌ ചെറിയ ഇടവേളയ്ക്ക് ശേഷം മാത്രമെ ഇനി ഷൂട്ടിംഗിനെത്തുളളു. കൊവിഡ് ലോക്ക്ഡൗണ്‍ മൂലം നിര്‍ത്തി വെച്ചിരുന്ന സിനിമയുടെ ചിത്രീകരണം സെപ്റ്റബറിലാണ് പുനരാരംഭിച്ചത്. ഇതേ ചിത്രത്തില്‍ മുന്‍പ് ബൈക്ക് രംഗങ്ങള്‍ ചിത്രികരിക്കുന്നതിനിടയിലും താരത്തിനിന് […]

20 Nov 2020 2:59 AM GMT
ഫിൽമി റിപ്പോർട്ടർ

ചിത്രീകരണത്തിനിടെ അജിത്തിന് പരുക്ക്; ‘വലിമൈ’ ഷൂട്ടിംഗ് നിര്‍ത്തിവെച്ചെന്ന് റിപ്പോര്‍ട്ടുകള്‍
X

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രം ‘വലിമൈ’യുടെ ഷൂട്ടിംഗിനിടയില്‍ നടന്‍ അജിത്തിന് പരുക്ക്. സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അജിത്തിന് പരുക്ക് പറ്റിയിതെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൈക്കും കാലിനും പരുക്കേറ്റ നടന്‍ നിലവില്‍ ഹൈദരബാദില്‍ ആയുര്‍വേദ ചികിത്സയില്‍ കഴിയുകയാണ്. ചികിത്സയുടെ ഭാഗമായി മാറിനില്‍ക്കുന്ന അജിത്ത്‌ ചെറിയ ഇടവേളയ്ക്ക് ശേഷം മാത്രമെ ഇനി ഷൂട്ടിംഗിനെത്തുളളു.

കൊവിഡ് ലോക്ക്ഡൗണ്‍ മൂലം നിര്‍ത്തി വെച്ചിരുന്ന സിനിമയുടെ ചിത്രീകരണം സെപ്റ്റബറിലാണ് പുനരാരംഭിച്ചത്. ഇതേ ചിത്രത്തില്‍ മുന്‍പ് ബൈക്ക് രംഗങ്ങള്‍ ചിത്രികരിക്കുന്നതിനിടയിലും താരത്തിനിന് പരുക്ക് പറ്റിയിരുന്നു.

എന്തായാലും ഹൈദരബാദിലുളള ഷൂട്ടിംഗ് ഇനിയും ഒരു മാസം വൈകുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. 2019ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ ‘നേര്‍ക്കൊണ്ട പാര്‍വ്വ’യിലാണ് അജിത്തിനെ അവസാനമായി കണ്ടത്. എച്ച് വിനോദ് സംവിധാനം നിര്‍വ്വഹിച്ച ചിത്രം 2016ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായിരുന്നു ഇത്.

Next Story