Top

200 കോടി ക്ലബ്ബിൽ കയറി അജിത്തിന്റെ വലിമൈ; ഫസ്റ്റ് ലുക്ക് ഉടൻ

അതേപോലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജൂലൈ 15ന് റിലീസ് ചെയ്യുമെന്നും പറയപ്പെടുന്നു.

7 July 2021 9:30 AM GMT
ഫിൽമി റിപ്പോർട്ടർ

200 കോടി ക്ലബ്ബിൽ കയറി അജിത്തിന്റെ വലിമൈ; ഫസ്റ്റ് ലുക്ക് ഉടൻ
X

അജിത്ത് ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വലിമൈ. സിനിമയുടെ പോസ്റ്ററുകളോ ലൊക്കേഷൻ ചിത്രങ്ങളോ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ വലിമൈ ഇതിനകം 200 കോടിയിലേറെ നേടിയെന്നാണ് വിവരം.

ആഗോള തിയേറ്ററിക്കൽ, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്സിലൂടെ ചിത്രം 200 കോടിക്ക് മുകളിൽ ലഭിച്ചു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേപോലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജൂലൈ 15ന് റിലീസ് ചെയ്യുമെന്നും പറയപ്പെടുന്നു.

നേരത്തെ വലിമൈയിൽ അജിത്ത് ഒരു സിബി സിഐഡി ഉദ്യോഗസ്ഥനായാണ് എത്തുന്നത് എന്നും കഥാപാത്രത്തിന്റെ പേര് ഈശ്വരമൂർത്തി എന്നാണെന്നും വാർത്തകൾ വന്നിരുന്നു. ചിത്രത്തിന്റേതായി ഒരു അപ്ഡേറ്റും ഇതുവരെ പുറത്തുവന്നിട്ടില്ല. താരത്തിന്റെ ലുക്കോ മറ്റു വിവരങ്ങളോ അണിയറപ്രവർത്തകർ പങ്കുവെക്കാത്തതിൽ അജിത് ആരാധകർ അമർഷത്തിലാണ്.

വലിമൈയുടെ ഫസ്റ്റ് ലുക്ക് മെയ് ഒന്നിന് പുറത്തിറക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ രാജ്യത്ത് കൊവിഡ് രണ്ടാം വ്യാപനം വർധിച്ച സാഹചര്യത്തിൽ ഫസ്റ്റ് ലുക്ക് റിലീസ് നീട്ടിവെക്കുകയായിരുന്നു. ചിത്രത്തിന്റെ നിർമാതാവ് ബോണി കപൂർ ട്വിറ്ററിലൂടെയായിരുന്നു തീരുമാനം പങ്കുവെച്ചത്.

വലിമൈയുടെ ചിത്രീകരണത്തിനിടയിൽ അജിത്തിന് പരിക്കേറ്റത് വാർത്തകളിൽ ഇടം നേടിയിരുന്നു. സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അജിത്തിന് പരുക്ക് പറ്റിയത്. എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത്.ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതായിരിക്കും ചിത്രം.

Next Story