Top

‘തല’ ചാട്ട് ആസ്വദിച്ചു; തട്ടുകടയിലെ അജിത്തിന്റെ വൈറൽ ഫോട്ടോ

ഒരു ചാട്ട് ഷോപ്പിന്റെ ഉടമയുമൊപ്പമുള്ള തമിഴ് താരം അജിത്തിന്റെ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. കടയുടമയായ ശുഭം കേസരിയ്‌ക്കൊപ്പമുള്ള ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. വലിമയ് എന്ന പുതിയ സിനിമയുടെ ചിത്രീനത്തിന്റെ ഭാഗമായാണ് അജിത് വാരണാസിയിൽ എത്തിയത്. തൊപ്പിയും ഫേസ് മാസ്കും ധരിച്ചിരുന്നതിനാൽ ആരും അജിതിനെ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ ചാട്ട് കഴിക്കുന്നതിനായി മാസ്ക് മാറ്റിയപ്പോഴാണ് താരത്തെ തിരിച്ചറിഞ്ഞത്.

18 Jan 2021 12:01 AM GMT
ഫിൽമി റിപ്പോർട്ടർ

‘തല’ ചാട്ട് ആസ്വദിച്ചു; തട്ടുകടയിലെ അജിത്തിന്റെ വൈറൽ ഫോട്ടോ
X

ഒരു ചാട്ട് ഷോപ്പിന്റെ ഉടമയുമൊപ്പമുള്ള തമിഴ് താരം അജിത്തിന്റെ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. കടയുടമയായ ശുഭം കേസരിയ്‌ക്കൊപ്പമുള്ള ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. വലിമയ് എന്ന പുതിയ സിനിമയുടെ ചിത്രീനത്തിന്റെ ഭാഗമായാണ് അജിത് വാരണാസിയിൽ എത്തിയത്. തൊപ്പിയും ഫേസ് മാസ്കും ധരിച്ചിരുന്നതിനാൽ ആരും അജിതിനെ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ ചാട്ട് കഴിക്കുന്നതിനായി മാസ്ക് മാറ്റിയപ്പോഴാണ് താരത്തെ തിരിച്ചറിഞ്ഞത്.

‘അജിതിനെ കണ്ടപ്പോൾ വല്യ സന്തോഷം തോന്നി. ബനാറസി ചാട്ട് അദ്ദേഹം ശെരിക്കും ആസ്വദിച്ചു. അദ്ദേഹം അടുത്ത ദിവസവും ചാട്ട് കഴിക്കുവാൻ എത്തി. സ്ട്രീറ്റ് ഫുഡ് അദ്ദേഹം ആസ്വദിക്കുന്നുണ്ട്. ഇതൊക്കെ എങ്ങനെയാണ് ഉഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു മനസ്സിലാക്കുകയും വീഡിയോ എടുക്കുകയും ചെയ്തു’ കടയുടമ മാധ്യമങ്ങളോട് പറഞ്ഞു.

തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന പുതിയ സിനിമയാണ് വലിമൈ. എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് വലിമൈയില്‍ അജിത്ത് അഭിനയിക്കുന്നത്. കൊവിഡ് കാരണമായിരുന്നു സിനിമയുടെ ചിത്രീകരണം മുടങ്ങിയത്. ഇപോള്‍ എന്തായാലും സിനിമയുടെ ചിത്രീകരണം തുടരുകയാണ്. ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത്.ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതായിരിക്കും ചിത്രം.

വലിമൈയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ അജിത്തിന്റെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. താരങ്ങളടക്കമുള്ളവരാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒരു ചാറ്റ് ഷോപ് ഉടമയ്‍ക്കൊപ്പമാണ് ഫോട്ടോയില്‍ അജിത്തുള്ളത്.

Next Story