Top

കംഗാരുവിനെ വെച്ച് അലങ്കരിച്ച കേക്ക്, മുറിക്കാന്‍ വിസമ്മതിച്ച് രഹാനെ; വൈറല്‍ വീഡിയോ കാണാം

കംഗാരുവിന്റെ രൂപം വെച്ച് അലങ്കരിച്ച കേക്ക് മുറിക്കാന്‍ വിസമ്മതിച്ച് അജിന്‍കെ രഹാനെ. അയല്‍ക്കാരും അടുത്ത ബന്ധുക്കളും ചേര്‍ന്നൊരുക്കിയ സ്വീകരണ പരിപാടിക്കിടെയായിരുന്നു സംഭവം. ബ്രിസ്‌ബേനില്‍ ചരിത്രം വിജയം സ്വന്തമാക്കി പരമ്പര നേടിയ ടീമിനെ നയിച്ചത് രഹാനെയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യമായിട്ടാണ് ചടങ്ങ് നടന്നത്. ആഘോഷത്തിന്റെ ഭാഗമായി സംഘാടകര്‍ കൊണ്ടുവെച്ച കേക്കില്‍ കംഗാരുവിന്റെ രൂപം അലങ്കാരമായി വെച്ചിരുന്നു. ആസ്‌ട്രേലിയയുടെ ദേശീയ മൃഗമാണ് കംഗാരു. കൂടാതെ കംഗാരുക്കളെന്ന് ഓസീസ് ക്രിക്കറ്റ് ടീമിനെ അഭിസംബോധന ചെയ്യാറുമുണ്ട്. രെഹാനെ വിയോജിപ്പ് അറിയിച്ചതിനെ തുടര്‍ന്ന് മറ്റൊരു […]

22 Jan 2021 5:53 AM GMT

കംഗാരുവിനെ വെച്ച് അലങ്കരിച്ച കേക്ക്, മുറിക്കാന്‍ വിസമ്മതിച്ച് രഹാനെ; വൈറല്‍ വീഡിയോ കാണാം
X

കംഗാരുവിന്റെ രൂപം വെച്ച് അലങ്കരിച്ച കേക്ക് മുറിക്കാന്‍ വിസമ്മതിച്ച് അജിന്‍കെ രഹാനെ. അയല്‍ക്കാരും അടുത്ത ബന്ധുക്കളും ചേര്‍ന്നൊരുക്കിയ സ്വീകരണ പരിപാടിക്കിടെയായിരുന്നു സംഭവം. ബ്രിസ്‌ബേനില്‍ ചരിത്രം വിജയം സ്വന്തമാക്കി പരമ്പര നേടിയ ടീമിനെ നയിച്ചത് രഹാനെയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യമായിട്ടാണ് ചടങ്ങ് നടന്നത്.

ആഘോഷത്തിന്റെ ഭാഗമായി സംഘാടകര്‍ കൊണ്ടുവെച്ച കേക്കില്‍ കംഗാരുവിന്റെ രൂപം അലങ്കാരമായി വെച്ചിരുന്നു. ആസ്‌ട്രേലിയയുടെ ദേശീയ മൃഗമാണ് കംഗാരു. കൂടാതെ കംഗാരുക്കളെന്ന് ഓസീസ് ക്രിക്കറ്റ് ടീമിനെ അഭിസംബോധന ചെയ്യാറുമുണ്ട്. രെഹാനെ വിയോജിപ്പ് അറിയിച്ചതിനെ തുടര്‍ന്ന് മറ്റൊരു കേക്ക് എത്തിച്ചാണ് ചടങ്ങ് പൂര്‍ത്തിയാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്.

അച്ചടക്കമുള്ള നായകനെന്നാണ് രെഹാനെ അറിയപ്പെടുന്നത്. രെഹാനെ നയിച്ച ടെസറ്റുകളിലൊന്നും ഇന്ത്യ തോല്‍വി അറിഞ്ഞിട്ടുമില്ല. ഉത്തരവാദിത്വ പൂര്‍വ്വമായ രഹാനെയുടെ പെരുമാറ്റത്തിന് കൈയ്യടിച്ച് ആരാധകരും രംഗത്ത് വന്നിട്ടുണ്ട്. ചടങ്ങില്‍ താരത്തിനൊപ്പം മകളും ഭാര്യയുമുണ്ടായിരുന്നു.

Next Story

Popular Stories