Top

രഹാനെ കോഹ്ലിയെ പോലെയല്ല, ബൗളര്‍മാരുടെ ക്യാപ്റ്റനാണ്; വിജയത്തിലേക്ക് നയിക്കാന്‍ കഴിവുള്ളവന്‍: ഇഷാന്ത് ശര്‍മ

വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ രഹാനെ ആയിരിക്കും ബാക്കിയുള്ള മൂന്ന് ടെസ്റ്റുകളിലും ഇന്ത്യയെ നയിക്കുക.

23 Dec 2020 4:42 AM GMT

രഹാനെ കോഹ്ലിയെ പോലെയല്ല, ബൗളര്‍മാരുടെ ക്യാപ്റ്റനാണ്; വിജയത്തിലേക്ക് നയിക്കാന്‍ കഴിവുള്ളവന്‍: ഇഷാന്ത് ശര്‍മ
X

‘അജിങ്ക്യ രഹാനെ ബൗളര്‍മാരുടെ ക്യാപ്റ്റനാണ്. അദ്ദേഹത്തിന്റെ ശാന്തതയും മറ്റ് കളിക്കാരുമായുള്ള വ്യക്തമായ ആശയവിനിമയവും ടീമിനെ വിജയത്തിലേക്ക് നയിക്കാനാകും.’ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയുടെ വാക്കുകളാണിത്. ആദ്യ ടെസ്റ്റിലേറ്റ വന്‍ തോല്‍വിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ഇഷാന്തിന്റെ പ്രതികരണം. വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ രഹാനെ ആയിരിക്കും ബാക്കിയുള്ള മൂന്ന് ടെസ്റ്റുകളിലും ഇന്ത്യയെ നയിക്കുക.

പരുക്ക് മൂലം ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ നിന്ന് പുറത്തായ ഇഷാന്ത് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിപ്രായം വ്യക്തമാക്കിയത്.’ എന്നൊക്കെ ഞങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുണ്ടൊ അന്നൊക്കെ നല്ല സമീപനമാണ് രഹാനയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. എങ്ങനെയുള്ള ഫീല്‍ഡാണ് വേണ്ടത്, ബൗളിംഗ് തുടരണൊ എന്നൊക്കെ ചോദിക്കും. അത് ചെയ് ഇത് ശ്രമിക്ക് എന്നൊക്കെ ആവശ്യപ്പെടുന്ന ഒരാള്‍ അല്ല രഹാനെ, അദ്ദേഹത്തിന് ടീമില്‍ നിന്ന് എന്ത് വേണമെന്ന് വ്യക്തമായ ധാരണയുണ്ട്,’ ഇഷാന്ത് പറഞ്ഞു.

രഹാനെ കോഹ്ലിയുടെ അസാന്നിധ്യത്തില്‍ ടീമിനെ നയിച്ചപ്പോളൊക്കെ ഇന്ത്യക്ക് വിജയം നേടാന്‍ ആയിരുന്നു. ഓസ്‌ട്രേലിയക്കും അഫ്ഗാനിസ്ഥാനുമെതിരെ ആയിരുന്നു ഇതിന് മുന്‍പ് രഹാനെ ക്യാപ്റ്റാനായിരുന്നത്. ‘ജിങ്‌സ് (രഹാനെ) ടീം സമ്മര്‍ദ്ദത്തില്‍ ആകുമ്പോളൊക്കെ ഊര്‍ജം പകരുന്ന ഒരു വ്യക്തിയാണ്. അദ്ദേഹത്തിന് ഒരു വിധത്തിലുമുള്ള സമ്മര്‍ദ്ദം ഉണ്ടായി കണ്ടിട്ടില്ല,’ ഇഷാന്ത് കൂട്ടിച്ചേര്‍ത്തു.

Next Story

Popular Stories