ബീഹാറിലെ സിപിഐഎം എം.എല്‍.എയ്ക്ക് നേരെ രണ്ടാമത്തെ വധശ്രമം; അംഗരക്ഷകന് ഗുരുതരാവസ്ഥയില്‍, വീഡിയോ
മെയ് രണ്ടിന് ബൈക്കിലെത്തിയ സംഘം അജയ് കുമാറിന് നേരെ വെടിയുതിര്‍ത്തിരുന്നു.
30 May 2021 4:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാട്ന: ബീഹാര്‍ വിഭൂതിപൂരിലെ സി.പി.എം എം.എല്‍.എ അജയ് കുമാറിന് നേരെ നടന്ന രണ്ടാമത്തെ വധശ്രമവും പരാജയപ്പെടുത്തി. അംഗരക്ഷകന്റെ സമയോചിതമായ ഇടപെടലാണ് എംഎല്‍എയുടെ ജീവന് രക്ഷിച്ചത്. ഇന്നലെ രാത്രി 11 മണിയോടു കൂടിയാണ് സംഭവം നടക്കുന്നത്. സമസ്തിപൂരിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലുണ്ടായിരുന്ന എംഎല്‍എയെ തേടി അക്രമിസംഘമെത്തുകയായിരുന്നു. മാരകായുധങ്ങളുമായി പാര്‍ട്ടി ഓഫീസിലേക്ക് ഇരച്ചെത്തിയ അക്രമികള്‍ എം.എല്‍.എയെ ആക്രമിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ അംഗരക്ഷകനായ അനില്‍കുമാര്‍ അക്രമികളെ നേരിടുകയായിരുന്നു. അനില്‍കുമാറിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റതായിട്ടാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന് വിദഗദ്ധ ചികിത്സ പിന്നീട് ലഭ്യമാക്കി. പാര്‍ട്ടി ഓഫീസിന് പുറത്തുണ്ടായിരുന്ന എംഎല്‍എയുടെ കാര്‍ അക്രമികള്‍ തകര്‍ത്തു. അംഗരക്ഷകനായ അനില്‍കുമാര്‍ രക്തത്തില്‍ കുളിച്ചുനില്ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ഈ മാസം എം.എല്‍.എയ്ക്കെതിരെ നടക്കുന്ന രണ്ടാമത്തെ വധശ്രമമാണിത്. മെയ് രണ്ടിന് ബൈക്കിലെത്തിയ സംഘം അജയ് കുമാറിന് നേരെ വെടിയുതിര്‍ത്തിരുന്നു. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. എംഎല്‍എയുടെ കാറിനെ പിന്തുടര്‍ന്ന അക്രമികള്‍ അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം തുടര്‍ച്ചയായി ആക്രണങ്ങളുണ്ടായിട്ടും നടപടികളൊന്നും സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും വിമര്‍ശനമുണ്ട്.
विभूतिपुर के माकपा विधायक अजय कुमार पर पार्टी कार्यालय में हमला.अंगरक्षक को किया घायल..गाड़ी भी क्षतिग्रस्त.. pic.twitter.com/mOzd4qdncK
— Thakur Shaktilochan shandilya (@Ershaktilochan) May 30, 2021
- TAGS:
- Ajay Kumar
- Bibhutipur MLA
- CPIM