Top

വയനാട് ഏറ്റുമുട്ടല്‍: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എഐവൈഎഫ്

സര്‍ക്കാര്‍ അന്വേഷണം നടത്തി വസ്തുതകള്‍ വെളിച്ചത്ത് കൊണ്ടുവരണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആര്‍ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു.

4 Nov 2020 7:19 AM GMT

വയനാട് ഏറ്റുമുട്ടല്‍: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എഐവൈഎഫ്
X

തിരുവനന്തപുരം: വയനാട്ടിലെ ബാണാസുരമലയിലെ വെള്ളാരംകുന്നില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എഐവൈഎഫ്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലുടെയാണ് അന്വേഷണമാവശ്യപ്പെട്ടത്.

ഏറ്റുമുട്ടലിനിടയായ സാഹചര്യത്തിന്റെ യഥാര്‍ത്ഥ വസ്തുത പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. പ്രദേശവാസികളും, കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഏറ്റുമുട്ടല്‍ വ്യാജമാണെന്നും ഏകപക്ഷീയമായ പൊലീസ് നടപടിയാണ് ഉണ്ടായതെന്നുമുള്ള സംശയം രേഖപ്പെടുത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണം അനിവാര്യമായി വന്നിരിക്കുകയാണ്. സര്‍ക്കാര്‍ അന്വേഷണം നടത്തി വസ്തുതകള്‍ വെളിച്ചത്ത് കൊണ്ടുവരണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആര്‍ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു.

Popular Stories

    Next Story