Top

അസമിലും മഹാസഖ്യം; എഐയുഡിഎഫും കോണ്‍ഗ്രസും കൈകോര്‍ക്കും, ഒപ്പം ഇടതുപക്ഷവും

ഗുവാഹത്തി: കോണ്‍ഗ്രസിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് 16 വര്‍ഷം പിന്നിട്ടതിന് ശേഷം, വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിന് വേണ്ടി കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന് പ്രഖ്യാപിച്ച് എഐയുഡിഎഫ്. എഐയുഡിഎഫ് അദ്ധ്യക്ഷന്‍ ബദ്ദറുദ്ദീന്‍ അജ്മലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മറ്റിയിലാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന മഹാസഖ്യത്തില്‍ അണിചേരാനുള്ള തീരുമാനമെടുത്തത്. കോര്‍ കമ്മറ്റിക്ക് ശേഷം കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മൂന്ന് തവണ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയിയെ ഗുവാഹത്തി മെഡിക്കല്‍ കോളേജിലെത്തി സന്ദര്‍ശിച്ചു. കൊവിഡ് രോഗത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് […]

5 Oct 2020 3:36 AM GMT

അസമിലും മഹാസഖ്യം; എഐയുഡിഎഫും കോണ്‍ഗ്രസും കൈകോര്‍ക്കും, ഒപ്പം ഇടതുപക്ഷവും
X

ഗുവാഹത്തി: കോണ്‍ഗ്രസിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് 16 വര്‍ഷം പിന്നിട്ടതിന് ശേഷം, വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിന് വേണ്ടി കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന് പ്രഖ്യാപിച്ച് എഐയുഡിഎഫ്. എഐയുഡിഎഫ് അദ്ധ്യക്ഷന്‍ ബദ്ദറുദ്ദീന്‍ അജ്മലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മറ്റിയിലാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന മഹാസഖ്യത്തില്‍ അണിചേരാനുള്ള തീരുമാനമെടുത്തത്.

കോര്‍ കമ്മറ്റിക്ക് ശേഷം കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മൂന്ന് തവണ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയിയെ ഗുവാഹത്തി മെഡിക്കല്‍ കോളേജിലെത്തി സന്ദര്‍ശിച്ചു. കൊവിഡ് രോഗത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് തരുണ്‍ ഗൊഗോയ് ആശുപത്രിയിലുള്ളത്.

2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എഐയുഡിഎഫ് മൂന്ന് സീറ്റുകള്‍ കരസ്ഥമാക്കിയിരുന്നു. 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ 126ല്‍ 13 സീറ്റ് സ്വന്തമാക്കിയിരുന്നു. തരുണ്‍ ഗൊഗോയ് ആണ് മഹാസഖ്യ ആശയം ബദ്ദറുദ്ദീന്‍ അജ്മലിനോട് ആദ്യമായി മുന്നോട്ട് വെച്ചത്. ഗൊഗോയ് 2001 മുതല്‍ 2016വരെ മുഖ്യമന്ത്രിയായിരുന്നു. ന്യൂനപക്ഷ വോട്ടുകളുടെ ബലത്തില്‍ 2005ലാണ് എഐയുഡിഎഫ് സ്ഥാപിതമായത്.

രാഷ്ട്രീയത്തില്‍ സ്ഥിര മിത്രങ്ങളോ ശത്രുക്കളോ ഇല്ലെന്ന് ബദ്ദറുദ്ദീന്‍ അജ്മല്‍ പറഞ്ഞു. ബിജെപിയുടെ വര്‍ഗീയ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എല്ലാ വിഭാഗങ്ങളുമായും ഒന്നിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ബദ്ദറുദ്ദീന്‍ അജ്മല്‍ പറഞ്ഞു. ഇടതുപക്ഷ പാര്‍ട്ടികളായ സിപിഐ, സിപിഐഎം, സിപിഐഎംഎല്‍ ലിബറേഷന്‍ എന്നീ പാര്‍ട്ടികള്‍ മഹാസഖ്യത്തിന് തയ്യാറാണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

അസം ഗണപരിഷത്ത്, ബോഡോലാന്‍ഡ് പരിഷത്ത് എന്നീ പാര്‍ട്ടികളെ സഖ്യകക്ഷികളാക്കി കൊണ്ടാണ് ബിജെപി അസമില്‍ ആദ്യമായി അധികാരത്തിലെത്തിയത്. ഇതില്‍ ബോഡോലാന്‍ഡ് പരിഷത്ത് ബിജെപിയുമായി ഇപ്പോല്‍ പിണക്കത്തിലാണ്. ഇവരെ മഹാസഖ്യത്തിലെത്തിക്കാന്‍ കോണ്‍ഗ്രസും എഐയുഡിഎഫും ശ്രമിക്കുന്നുണ്ട്.

അസം ജാതീയ പരിഷത്ത്, ജയിലുള്ള പൗരത്വ നിയമ പ്രക്ഷോഭ നേതാവ് അഖില്‍ ഗൊഗോയ് രൂപീകരിച്ച രാജിയോര്‍ ദള്‍ എന്നീ പാര്‍ട്ടികളെയും മഹാസഖ്യത്തിലെത്തിക്കാന്‍ കോണ്‍ഗ്രസും എഐയുഡിഎഫും ശ്രമം ആരംഭിച്ചിട്ടുണ്ട്.

Next Story