Top

ഐശ്വര്യ കേരള യാത്രയില്‍ ആശങ്ക പരത്തി വേദിക്കു സമീപം കരിമരുന്ന് പ്രകടനം

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിക്ക് സമീപം നടത്തിയ കരിമരുന്ന് പ്രകടനം വേദിയെ ആശങ്കയിലാക്കി. കോഴിക്കോട് കടപ്പുറത്ത് നടന്ന സമാപന സമ്മേളനത്തിനിടെയാണ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചത്. പടക്കത്തിന്റെ തീപ്പൊരികള്‍ വേദിയിലേക്ക് തുടരെ തെറിച്ചതോടെ പേപ്പുറുകളും കുഷ്യനുകളും തലയ്ക്ക് മുകളില്‍ പിടിച്ചാണ് നേതാക്കള്‍ വേദിയില്‍ നിന്നത്. വേദിയില്‍ നിറയെ നേതാക്കളായതിനാല്‍ മാറി നില്‍ക്കാനോ മറ്റോ ഇവര്‍ക്ക് പറ്റിയില്ല. ഒപ്പം തീപ്പൊരികള്‍ വേദിയിലേക്ക് തീപടര്‍ത്തുമോ എന്ന ആശങ്കയുമുയര്‍ന്നു. സമ്മേളനം ഉദ്ഘാടനം ചെയ്ത് പാണക്കാട് […]

4 Feb 2021 10:41 PM GMT

ഐശ്വര്യ കേരള യാത്രയില്‍ ആശങ്ക പരത്തി വേദിക്കു സമീപം കരിമരുന്ന് പ്രകടനം
X

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിക്ക് സമീപം നടത്തിയ കരിമരുന്ന് പ്രകടനം വേദിയെ ആശങ്കയിലാക്കി. കോഴിക്കോട് കടപ്പുറത്ത് നടന്ന സമാപന സമ്മേളനത്തിനിടെയാണ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചത്. പടക്കത്തിന്റെ തീപ്പൊരികള്‍ വേദിയിലേക്ക് തുടരെ തെറിച്ചതോടെ പേപ്പുറുകളും കുഷ്യനുകളും തലയ്ക്ക് മുകളില്‍ പിടിച്ചാണ് നേതാക്കള്‍ വേദിയില്‍ നിന്നത്. വേദിയില്‍ നിറയെ നേതാക്കളായതിനാല്‍ മാറി നില്‍ക്കാനോ മറ്റോ ഇവര്‍ക്ക് പറ്റിയില്ല.

ഒപ്പം തീപ്പൊരികള്‍ വേദിയിലേക്ക് തീപടര്‍ത്തുമോ എന്ന ആശങ്കയുമുയര്‍ന്നു. സമ്മേളനം ഉദ്ഘാടനം ചെയ്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സംസാരിക്കാനൊരുങ്ങവെയാണ് വേദിക്ക് മുകളില്‍ കരിമരുന്ന് പൊട്ടിയത്.

Popular Stories

    Next Story