ഐഷയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു; നടപടി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍
രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസില്‍ ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. കവരത്തി പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ചോദ്യം ചെയ്യല്‍ ഒന്നരമണിക്കൂര്‍ പിന്നിട്ടു. പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു ആദ്യം നോട്ടീസ് നല്‍കിയിരുന്നത്. പിന്നീട് എസ് പി ഓഫീസിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടക്കേണ്ടതുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്ന് ഐഷയെ എസ് പി ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു. കളക്ടറുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നാണ് സൂചന. ചാനല്‍ ചര്‍ച്ചയ്ക്കിടെ ബയോവെപ്പണ്‍ പ്രയോഗം നടത്തിയതിനെതിരെ ബിജെപി നല്കിയ […]
20 Jun 2021 7:22 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസില്‍ ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. കവരത്തി പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ചോദ്യം ചെയ്യല്‍ ഒന്നരമണിക്കൂര്‍ പിന്നിട്ടു. പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു ആദ്യം നോട്ടീസ് നല്‍കിയിരുന്നത്. പിന്നീട് എസ് പി ഓഫീസിലേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ ചോദ്യം ചെയ്യല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടക്കേണ്ടതുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്ന് ഐഷയെ എസ് പി ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു. കളക്ടറുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നാണ് സൂചന. ചാനല്‍ ചര്‍ച്ചയ്ക്കിടെ ബയോവെപ്പണ്‍ പ്രയോഗം നടത്തിയതിനെതിരെ ബിജെപി നല്കിയ പരാതിയിന്മേലാണ് ഐഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അറസ്റ്റടക്കമുള്ള നടപടിയിലേക്ക് കടക്കുകയാണെങ്കില്‍ 50,000 രൂപയും രണ്ട് ആള്‍ജാമ്യത്തിലും ഐഷയ്ക്ക് താല്‍ക്കാലിക ജാമ്യം അനുവദിക്കാമെന്നാണ് കോടതി ഉത്തരവ്.
അതേസമയം കേരള ഹൈക്കോടതിയുടെ പരിധിയില്‍ നിന്ന് ലക്ഷദ്വീപിനെ മാറ്റാന്‍ ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ശുപാര്‍ശ. ദ്വീപിനെ കര്‍ണ്ണാടക ഹൈക്കോടതിയുടെ കീഴിലേക്ക് മാറ്റാനുള്ള ശുപാര്‍ശയാണ് പ്രഫുല്‍ ഖോഡ പട്ടേല്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. കേരളവും ദ്വീപും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ദ്വീപ് ഭരണകൂടത്തിന്റേത്. നേരത്തെ ചരക്കസേവന നടപടികള്‍ ബേപ്പൂരില്‍ നിന്നും മംഗലാപുരത്തേക്ക് മാറ്റാനുള്ള നടപടികളിലേക്കും ഭരണകൂടം കടന്നിരുന്നു. ഭരണപരിഷ്കാരങ്ങള്‍ തുടരും എന്ന സൂചനയാണ് ദ്വീപിനെ കര്‍ണ്ണാടക ഹൈക്കോടതിയുടെ പരിധിയിലില് ഉള്‍പ്പെടുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വേണം കരുതാന്‍.
ALSO READ: ‘ചായ കുടിച്ചിരിക്കുമ്പോഴാണ് വിവരമറിയുന്നത്’; മരണവാര്‍ത്തയില്‍ പ്രതികരിച്ച് തെന്നല ബാലകൃഷ്ണപിള്ള