ഭയമില്ല, കൃത്യമായ അജണ്ടയുള്ളത് ബിജെപിക്കെന്ന് ഐഷ സുല്‍ത്താന; ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ദ്വീപിലേക്ക് തിരിച്ചു
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് എതിരായ ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ദ്വീപിലേക്ക് തിരിച്ചു. അഭിഭാഷകന് ഒപ്പമാണ് ഐഷയുടെ യാത്ര. ചോദ്യം ചെയ്യലിന് പൂര്‍ണമായും സഹകരിക്കുമെന്നും ഇതിന് ശേഷം മടങ്ങിയെത്താനാവുമെന്നാണ് കരുതുന്നത് എന്നും ഐഷ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. തനിക്ക് സംഭവിച്ചത് നാക്കുപിഴയെ ആയുധമാക്കിയാണ് ഇപ്പോഴത്തെ നടപടികള്‍ എന്നും ഐഷ ആവര്‍ത്തിച്ചു. വിമാനമാര്‍ഗമാണ് യാത്ര. അഗത്തി ദ്വീപ് വഴി കവരത്തിയിലേക്ക് എത്തും. ഞായറാഴ്ച വൈകീട്ട് പൊലീസിന് മുമ്പാകെ ഹാജരാവാനാണ് നിര്‍ദേശം. […]
18 Jun 2021 10:24 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് എതിരായ ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ദ്വീപിലേക്ക് തിരിച്ചു. അഭിഭാഷകന് ഒപ്പമാണ് ഐഷയുടെ യാത്ര. ചോദ്യം ചെയ്യലിന് പൂര്‍ണമായും സഹകരിക്കുമെന്നും ഇതിന് ശേഷം മടങ്ങിയെത്താനാവുമെന്നാണ് കരുതുന്നത് എന്നും ഐഷ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. തനിക്ക് സംഭവിച്ചത് നാക്കുപിഴയെ ആയുധമാക്കിയാണ് ഇപ്പോഴത്തെ നടപടികള്‍ എന്നും ഐഷ ആവര്‍ത്തിച്ചു.
വിമാനമാര്‍ഗമാണ് യാത്ര. അഗത്തി ദ്വീപ് വഴി കവരത്തിയിലേക്ക് എത്തും. ഞായറാഴ്ച വൈകീട്ട് പൊലീസിന് മുമ്പാകെ ഹാജരാവാനാണ് നിര്‍ദേശം. ഇത് പ്രകാരം നടപടികള്‍ക്ക് വിധേയമാവും. പൊലീസിന് മുന്നിലെത്താന്‍ ഭയമില്ലെന്നും ഐഷ പ്രതികരിച്ചു. നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ ഐഷ ഇപ്പോഴത്തെ നടപടികളില്‍ പൊലീസുകാരെ കുറ്റപ്പെടുത്തുന്നില്ല അവര്‍ ചെയ്യുന്നത് അവരുടെ ജോലി മാത്രമാണ് എന്നും പ്രതികരിച്ചു. എന്നാല്‍ തനിക്കെതിരായി കൃത്യമായ അജണ്ട ഉള്ളത് ബിജെപിക്കാണെന്നും ഐഷ ചൂണ്ടിക്കാട്ടി.
ചോദ്യം ചെയ്യലിന് നിലപാട് ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിന് ശേഷം തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിന് കൃത്യമായി മറുപടി നല്‍കുമെന്നും ഐഷാ സുല്‍ത്താന വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഐഷ ചോദ്യം ചെയ്യലിന് ഹാജറാവുന്നത്. താന്‍ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഐഷ സുല്‍ത്താന കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അഡ്മിനിസ്ട്രേറ്ററെ നിയമിച്ചതിനെ കുറിച്ചാണ് ചര്‍ച്ചയില്‍ പറഞ്ഞത്. ഭരണകൂടത്തെ വിമര്‍ശിക്കുകയാണ് ചെയ്തത്. രാജ്യദ്രോഹക്കേസില്‍ സമീപകാലത്ത് സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങള്‍ കണക്കിലെടുക്കണമെന്നും ഐഷ ആവശ്യപ്പെട്ടിരുന്നു. അതിനിടെ ചോദ്യം ചെയ്യലിന് ശേഷം ഐഷയെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ താല്‍ക്കാലിക ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.