‘വാട്സാപ്പ് ചാറ്റ് ഡിലീറ്റ് ചെയ്തു’; ഐഷാ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്ന് പോലീസ്
കൊച്ചി: ഐഷാ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്ന് ലക്ഷദ്വീപ് പോലീസ്. കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യ ദ്രോഹക്കുറ്റം ചുമത്തപ്പെട്ട ശേഷം ഐഷയുടെ വാട്സാപ്പ് ചാറ്റുകളില്‍ പലതും ഡിലീറ്റ് ചെയ്തുവെന്നും പൊലീസ് പറഞ്ഞു. രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയതതിന് തൊട്ടുപിന്നാലെ ആയിഷ സുല്‍ത്താന മൊബൈലിലെ വിവരങ്ങള്‍ നശിപ്പിച്ചുവെന്ന ആരോപണം കോടതി ഗൌരവമായി കണക്കിലെടുത്തേക്കും. ഐഷയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് കൃത്യമായി മറുപടി നല്‍കിയിട്ടില്ലെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിന് പിന്നാലെ ഐഷ സുല്‍ത്താനയുടെ വാട്സാപ്പ് ചാറ്റുകളില്‍ […]
20 July 2021 8:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: ഐഷാ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്ന് ലക്ഷദ്വീപ് പോലീസ്. കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യ ദ്രോഹക്കുറ്റം ചുമത്തപ്പെട്ട ശേഷം ഐഷയുടെ വാട്സാപ്പ് ചാറ്റുകളില്‍ പലതും ഡിലീറ്റ് ചെയ്തുവെന്നും പൊലീസ് പറഞ്ഞു. രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയതതിന് തൊട്ടുപിന്നാലെ ആയിഷ സുല്‍ത്താന മൊബൈലിലെ വിവരങ്ങള്‍ നശിപ്പിച്ചുവെന്ന ആരോപണം കോടതി ഗൌരവമായി കണക്കിലെടുത്തേക്കും.
ഐഷയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് കൃത്യമായി മറുപടി നല്‍കിയിട്ടില്ലെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിന് പിന്നാലെ ഐഷ സുല്‍ത്താനയുടെ വാട്സാപ്പ് ചാറ്റുകളില്‍ പലതും അപ്രത്യക്ഷമായി. ഇതില്‍ ദുരൂഹതയുണ്ട്. അന്വേഷണവുമായി ഐഷ സഹകരിക്കുന്നില്ലെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ഐഷയുടെ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു.