‘തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ല ലക്ഷദ്വീപിന് വേണ്ടി സംസാരിച്ചത്’; തന്റെ ശബ്ദം ഇനി ഉച്ചത്തില്‍ ഉയരുമെന്ന് ഐഷ സുല്‍ത്താന
തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ലാ ഞാന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയതെന്ന് ലക്ഷദ്വീപ് സ്വദേശിയും സംവിധായകയുമായ ഐഷ സുല്‍ത്താന. ലക്ഷ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ ഖോഡ പട്ടേലിന് എതിരായ ബയോ വെപ്പണ്‍ പ്രയോഗത്തില്‍ ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് പ്രതികരണം. ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലാണ് ഐഷ നിലപാട് വ്യക്തമാക്കുന്നത്. തന്റെ ശബ്ദം ഇനി ഉച്ചത്തില്‍ ഉയരുമെന്നും ഐഷ പറയുന്നു. കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ്കാരനാണ്. അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോള്‍ […]
11 Jun 2021 2:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ലാ ഞാന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയതെന്ന് ലക്ഷദ്വീപ് സ്വദേശിയും സംവിധായകയുമായ ഐഷ സുല്‍ത്താന. ലക്ഷ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ ഖോഡ പട്ടേലിന് എതിരായ ബയോ വെപ്പണ്‍ പ്രയോഗത്തില്‍ ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് പ്രതികരണം. ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലാണ് ഐഷ നിലപാട് വ്യക്തമാക്കുന്നത്.
തന്റെ ശബ്ദം ഇനി ഉച്ചത്തില്‍ ഉയരുമെന്നും ഐഷ പറയുന്നു. കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ്കാരനാണ്. അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോള്‍ ഞാന്‍ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും. ഒറ്റപെടാന്‍ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുക്കാര്‍ ആയിരിക്കും. ഒറ്റുകാരില്‍ ഉള്ളതും നമ്മില്‍ ഇല്ലാത്തതും ഭയമാണെന്നും ഐഷ പറയുന്നു. തനിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഐഷ സുല്‍ത്താന പോസ്റ്റില്‍ സ്ഥിരീകരിക്കുന്നു.
ഐഷയുടെ പോസ്റ്റ് പുര്‍ണരൂപം-
F.I.R ഇട്ടിട്ടുണ്ട്…
രാജ്യദ്രോഹ കുറ്റം??
പക്ഷെ
സത്യമേ ജയിക്കൂ…??
കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ്ക്കാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോള്‍ ഞാന്‍ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും??
നാളെ ഒറ്റപെടാന്‍ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റ്ക്കാര്‍ ആയിരിക്കും??
ഇനി നാട്ടുക്കാരോട്: കടല്‍ നിങ്ങളെയും നിങ്ങള്‍ കടലിനെയും സംരക്ഷിക്കുന്നവരാണ്…
ഒറ്റുകാരില്‍ ഉള്ളതും നമ്മില്‍ ഇല്ലാത്തതും ഒന്നാണ് ഭയം… ????
തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ലാ ഞാന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയത് ????
എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നത്…??

ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബയോ വെപ്പണ്‍ പ്രയോഗത്തില്‍ സംവിധായിക ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തിരിക്കുന്നത്. കവരത്തി പൊലീസാണ് ഐഷ സുല്‍ത്താനയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ തന്നെ ബിജെപിക്കാര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന ആരോപണവുമായി ഐഷ സുല്‍ത്താനയും രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച്ച മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ബയോവെപ്പന്‍’ എന്ന പ്രയോഗം നടത്തിയതിനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഐഷ പറഞ്ഞിരുന്നു.
‘ഒരു വര്‍ഷത്തോളമായി കൊവിഡ് ആയ ലക്ഷദ്വീപില്‍ ഈ പ്രഫൂല്‍ പട്ടേലും, ആളുടെ കൂടെ വന്നവരില്‍ നിന്നുമാണ് ആ വൈറസ് നാട്ടില്‍ വ്യാപിച്ചത്. ഹോസ്പിറ്റല്‍ ഫെസിലിറ്റിസ്സ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങ്ങളുടെ മെഡിക്കല്‍ ഡയറക്ടര്‍ പ്രഫൂല്‍ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കല്‍ ഡയറക്ടറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫൂല്‍ പട്ടേലിനെ ഞാന്‍ ബയോവെപ്പന്‍ ആയി കമ്പൈര്‍ ചെയ്തു. അല്ലാതെ രാജ്യത്തെയോ ഗവണ്‍മെന്റ്നെയോ അല്ലാ’. എന്നും ഐഷ വ്യക്തമാക്കിയിരുന്നു.