Top

‘ലാപ്‌ടോപ്പ് ഗുജറാത്തിലേക്ക് അയച്ചതില്‍ ദുരൂഹത, പൊലീസ് വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നു’; ഐഷാ സുല്‍ത്താന കോടതിയില്‍

കൊച്ചി: രാജ്യദ്രോഹ കേസില്‍ തനിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഐഷാ സുല്‍ത്താന ഹൈക്കോടതിയില്‍. പൊലീസ് പിടിച്ചെടുത്ത തന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഗുജറാത്തിലേക്ക് അയച്ച സംഭവത്തില്‍ ദുരൂഹതയുണ്ട്. വ്യാജ തെളിവുകള്‍ നിര്‍മ്മിക്കാനാണോ ഇങ്ങനെ ചെയ്തതെന്ന് സംശയിക്കുന്നുവെന്നും ഐഷ സുല്‍ത്താന ഹൈക്കോടതിയെ അറിയിച്ചു. ലക്ഷദ്വീപ് ഭരണകൂടം കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളിയ ആയിഷ സുല്‍ത്താന വാട്‌സാപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തുവെന്ന വാദം വ്യാജമാണെന്ന് വ്യക്തമാക്കി. വാട്‌സാപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്‌തെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ചാനല്‍ ചര്‍ച്ച നടക്കുന്ന […]

27 July 2021 5:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ലാപ്‌ടോപ്പ് ഗുജറാത്തിലേക്ക് അയച്ചതില്‍ ദുരൂഹത, പൊലീസ് വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നു’; ഐഷാ സുല്‍ത്താന കോടതിയില്‍
X

കൊച്ചി: രാജ്യദ്രോഹ കേസില്‍ തനിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഐഷാ സുല്‍ത്താന ഹൈക്കോടതിയില്‍. പൊലീസ് പിടിച്ചെടുത്ത തന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഗുജറാത്തിലേക്ക് അയച്ച സംഭവത്തില്‍ ദുരൂഹതയുണ്ട്. വ്യാജ തെളിവുകള്‍ നിര്‍മ്മിക്കാനാണോ ഇങ്ങനെ ചെയ്തതെന്ന് സംശയിക്കുന്നുവെന്നും ഐഷ സുല്‍ത്താന ഹൈക്കോടതിയെ അറിയിച്ചു.

ലക്ഷദ്വീപ് ഭരണകൂടം കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളിയ ആയിഷ സുല്‍ത്താന വാട്‌സാപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തുവെന്ന വാദം വ്യാജമാണെന്ന് വ്യക്തമാക്കി. വാട്‌സാപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്‌തെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ചാനല്‍ ചര്‍ച്ച നടക്കുന്ന സമയം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ഐഷ കോടതിയെ ധരിപ്പിച്ചു.

ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ ഗൂഡാലോചനയുണ്ടെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആരോപണം തെറ്റാണെന്നും പരാമര്‍ശത്തിന് മുന്‍പ് ആരുമായും ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും സത്യാവാങ് മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ പോലീസ് ആവശ്യപ്പെട്ട മുറയ്ക്ക് നല്‍കിയിട്ടുണ്ട്. അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിരുന്നുവെന്നും ഐഷ പറയുന്നു. പ്രവാസികളില്‍ നിന്ന് ഫണ്ട് സ്വീകരിച്ചത് ജീവകാരുണ്യ പ്രവര്‍ത്തനത്തിനാണെന്നും കോടതിയില്‍ വിശദീകരിച്ചിട്ടുണ്ട്.

പെഗാസസ് വിവാദത്തിനിടെ ലാപ്‌ടോപുകളില്‍ വ്യാജ തെളിവ് നിര്‍മ്മിക്കാന്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ഐഷയുടെ ആശങ്കയെ ഗൗരവത്തോടെയാണ് കോടതി കാണുന്നത്.

Popular Stories

    Next Story