Top

ലക്ഷദ്വീപ് പൊലീസ് ബിരിയാണി ഓഫര്‍ ചെയ്തു, ‘ബീഫ് ബിരിയാണി’ തന്നെ വാങ്ങിപ്പിച്ച് ഐഷ സുല്‍ത്താന

രാജ്യ ദ്രോഹക്കേസില്‍ ചോദ്യം ചെയ്യുന്നതിനിട് ലക്ഷ ദ്വീപ് പൊലീസിനെ കൊണ്ട് ബിഫ് ബിരിയാണി വാങ്ങിപ്പിച്ച് ഐഷ സുല്‍ത്താന. മുന്ന് തവണ ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയതിന് പിന്നാലെ നടത്തിയ പ്രതികണത്തിലാണ് ഐഷ ബിരിയാണി കഥ പങ്കുവച്ചത്. രണ്ടാം തവണ എട്ട് മണിക്കൂര്‍ ആയിരുന്നു ചോദ്യം ചെയ്യല്‍ നീണ്ടത്. ഇതിനിടെയാണ് പൊലീസ് ഉച്ച ഭക്ഷണമായി ബിരിയാണി ഓഫര്‍ ചെയ്തത്. എങ്കില്‍ ബീഫ് ബിരിയാണി മതി എന്നായിരുന്നു ഐഷ നല്‍കിയ മറുപടി. ഇതിന് കാരണവും ഐഷ […]

24 Jun 2021 5:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലക്ഷദ്വീപ് പൊലീസ് ബിരിയാണി ഓഫര്‍ ചെയ്തു, ‘ബീഫ് ബിരിയാണി’ തന്നെ വാങ്ങിപ്പിച്ച് ഐഷ സുല്‍ത്താന
X

രാജ്യ ദ്രോഹക്കേസില്‍ ചോദ്യം ചെയ്യുന്നതിനിട് ലക്ഷ ദ്വീപ് പൊലീസിനെ കൊണ്ട് ബിഫ് ബിരിയാണി വാങ്ങിപ്പിച്ച് ഐഷ സുല്‍ത്താന. മുന്ന് തവണ ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയതിന് പിന്നാലെ നടത്തിയ പ്രതികണത്തിലാണ് ഐഷ ബിരിയാണി കഥ പങ്കുവച്ചത്. രണ്ടാം തവണ എട്ട് മണിക്കൂര്‍ ആയിരുന്നു ചോദ്യം ചെയ്യല്‍ നീണ്ടത്. ഇതിനിടെയാണ് പൊലീസ് ഉച്ച ഭക്ഷണമായി ബിരിയാണി ഓഫര്‍ ചെയ്തത്. എങ്കില്‍ ബീഫ് ബിരിയാണി മതി എന്നായിരുന്നു ഐഷ നല്‍കിയ മറുപടി. ഇതിന് കാരണവും ഐഷ റിപ്പോര്‍ട്ടര്‍ ടിവിയോട് വിശദീകരിച്ചു.

ബീഫ് ബിരിയാണി എനിക്ക് പണ്ടേ ഇഷ്ടമാണ്. ഇവിടെ ബീഫ് കിട്ടുന്ന ഇടവുമാണ്. അതുകൊണ്ടാണ് ബീഫ് ബിരിയാണി ആവശ്യപ്പെട്ടത്. കേരളത്തില്‍ ബീഫും പൊറോട്ടയും പോലെ തന്നെയാണ് എനിക്ക് ബീഫ് ബിരിയാണി എന്നും സുല്‍ത്താന പറയുന്നു. അതേസമയം, ദ്വീപില്‍ ബീഫ് നിരോധിക്കാനുള്ള പ്രഫൂല്‍ ഖോഡ പട്ടേലിന്റെ നീക്കങ്ങള്‍ക്ക് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട സമയത്ത് തന്നെ ആയിരുന്നു സുല്‍ത്താനയുടെ ബിരിയാണി ആവശ്യവും.

രാജ്യദ്രോഹക്കേസ് ചുമത്തിയ സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് കൊച്ചിയിലേക്ക് മടങ്ങാന്‍ ലക്ഷ ദ്വീപ് പൊലീസ് അനുമതി നല്‍കിയിരുന്നു. വിഷയത്തില്‍ താന്‍ നല്‍കിയ വിശദീകരണം പൊലീസിന് തൃപ്തികരമാണ് എന്നാണ് കരുതുന്നത്. തനിക്ക് മുന്നില്‍ മറ്റ് നിബന്ധനകള്‍ ഒന്നും വച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഐഷ സുല്‍ത്താന അടുത്ത ദിവസം താന്‍ ദ്വീപില്‍ നിന്നും കൊച്ചിയിലേക്ക് മടങ്ങുമെന്നും വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിന് വിധേയയായ തന്റെ മുന്നില്‍ നിലവില്‍ പൊലീസ് നിബന്ധനകള്‍ ഒന്നും തന്നെ വച്ചിട്ടില്ല. എന്നാല്‍ ആവശ്യം വരുമ്പോള്‍ ബന്ധപ്പെടാം എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു എന്നും ഐഷ പറയുന്നു. രാാജ്യദ്രോഹക്കേസില്‍ അറസ്റ്റ് തടണമെന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഐഷ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ലക്ഷദ്വീപിലേക്ക് തിരിച്ചത്.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫൂല്‍ ഖോഡ പട്ടേലിന് എതിരായ ബയോ വെപ്പണ്‍ പരാമര്‍ശത്തിലായിരുന്നു ലക്ഷദ്വീപ് പൊലീസ് ഐഷയ്ക്ക് എതിരെ രാജ്യ ദ്രോഹക്കുറ്റം ചുമത്തിയത്. പിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ ഏതെങ്കിലും രാജ്യങ്ങളുമായി ബന്ധമുണ്ടോയെന്നുള്‍പ്പെടെയാണ് പ്രധാനമായും പരിശോധിച്ചതെന്നും ഐഷ നേരത്തെ പ്രതികരിച്ചിരുന്നു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മുതല്‍ ബാങ്ക്, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചെന്നും ഐഷ പ്രതികരിച്ചു.

Popular Stories

    Next Story