Top

‘നാക്ക് പിഴയാണ് സംഭവിച്ചതെന്ന് ഏത് കുട്ടിക്കും മനസിലാവും’; തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമുണ്ടെന്ന് ഐഷ സുല്‍ത്താന

ഹൈക്കോടതി നിര്‍ദേശപ്രകാരം പോലീസിന് മുമ്പാകെ ഹാജരാവാന്‍ ലക്ഷദ്വീപിലേക്ക് പോവാന്‍ തന്നെയാണ് തീരുമാനമെന്ന് സംവിധായിക ഐഷ സുല്‍ത്താന. കോടതി നിര്‍ദേശപ്രകാരം പോലീസിന് മുമ്പാകെ ഹാജരാവാന്‍ ഭയമില്ലെന്ന് വ്യക്തമാക്കിയ ഐഷ തെറ്റി ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും, അതിനാലാണ് ഭയമില്ലാത്തത് എന്നും വ്യക്തമാക്കി. ഐഷയുടെ മുന്‍ കൂര്‍ ജാമ്യ ഹര്‍ജി വിധി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ഐഷയുടെ പ്രതികരണം. പൊലീസിന് മുമ്പാകെ ഹാജറാവാന്‍ തന്നെയാണ് തീരുമാനം. തെറ്റ് ചെയ്തവര്‍ക്ക് ആണ് ഭയം വേണ്ടത്. തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളത് […]

17 Jun 2021 7:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘നാക്ക് പിഴയാണ് സംഭവിച്ചതെന്ന് ഏത് കുട്ടിക്കും മനസിലാവും’; തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമുണ്ടെന്ന് ഐഷ സുല്‍ത്താന
X

ഹൈക്കോടതി നിര്‍ദേശപ്രകാരം പോലീസിന് മുമ്പാകെ ഹാജരാവാന്‍ ലക്ഷദ്വീപിലേക്ക് പോവാന്‍ തന്നെയാണ് തീരുമാനമെന്ന് സംവിധായിക ഐഷ സുല്‍ത്താന. കോടതി നിര്‍ദേശപ്രകാരം പോലീസിന് മുമ്പാകെ ഹാജരാവാന്‍ ഭയമില്ലെന്ന് വ്യക്തമാക്കിയ ഐഷ തെറ്റി ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും, അതിനാലാണ് ഭയമില്ലാത്തത് എന്നും വ്യക്തമാക്കി. ഐഷയുടെ മുന്‍ കൂര്‍ ജാമ്യ ഹര്‍ജി വിധി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ഐഷയുടെ പ്രതികരണം.

പൊലീസിന് മുമ്പാകെ ഹാജറാവാന്‍ തന്നെയാണ് തീരുമാനം. തെറ്റ് ചെയ്തവര്‍ക്ക് ആണ് ഭയം വേണ്ടത്. തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളത് കൊണ്ട് പ്രശ്‌നമില്ല. മറ്റന്നാള്‍ ദ്വീപിലേക്ക് പോവാന്‍ തന്നെയാണ് തീരുമാനം. അവിടെ അഭിഭാഷകന്‍ കൂടെയുണ്ടാവും. സാഹചര്യം പരിശോധിച്ച് കേരളത്തില്‍ നിന്നുള്ള അഭിഭാഷകനെ കൂടെ കൂട്ടും. ലക്ഷ ദ്വീപ് പൊലീസ് കോടതിയില്‍ പറഞ്ഞത് പോലെ അവര്‍ക്ക് അറസ്റ്റ് ചെയ്യണമെങ്കില്‍ നേരത്തെ ചെയ്യാമായിരുന്നു. ഞാനെന്ത് പറയും എന്ന് അറിയാന്‍ വേണ്ടിയായിരിക്കും കാത്തിരുന്നത്. ഞാനറിയാതെ സ്ലിപായ വാക്കാണ് പ്രശ്‌നം. അത് പ്രശ്‌നവും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ചെറിയ കുട്ടിയെ പോലും ബാധിക്കുമെന്ന തോന്നുന്നുമില്ല. അത് നാക്കുപിഴയാണെന്ന് ഏത് കുട്ടിക്കും മനസിലാവും.

പോലീസിന് മുന്നില്‍ തനിക്ക് വിഷയങ്ങള്‍ ബോധിപ്പിക്കാന്‍ പറ്റും. ആ വിശ്വാസം ഉള്ളത് കൊണ്ടാണ് പോവാന്‍ തീരുമാനിച്ചത്. കൊവിഡ് പ്രോട്ടോകോള്‍ ഉള്‍പ്പെടെ പാലിച്ച് യാത്രയ്ക്ക് ഒരുങ്ങുകയാണ്. ലക്ഷദ്വീപിലേക്ക് പോയി തിരിച്ച് വരാനാവാതിരുന്നാല്‍ അത് ബുദ്ധിമുട്ട് തന്നെയാവും. തന്റെ പ്രവര്‍ത്തന മേഖലയും കുടുംബവും ഉള്‍പ്പെടെ കേരളത്തിലാണ്. ചോദ്യം ചെയ്യലിലൂടെ അത് ബോധ്യപ്പെടുത്താനാവുമെന്നാണ് കരുതുന്നതെന്നും ഐഷ സുല്‍ത്താന വ്യക്തമാക്കുന്നു.

ഐഷയെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ താല്‍ക്കാലിക ജാമ്യം നല്‍കണമെന്ന നിര്‍ദേശത്തോടെയാണ് ഹൈക്കോടതി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശിച്ചത്. ഈ മാസം 20 ന് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിര്‍ദേശം. എന്നാല്‍ ഐഷയെ അറസ്റ്റ് ചെയ്യാന്‍ കോടതിയുടെ അനുമതി വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിച്ച കേസില്‍ വലിയ വാദ പ്രതിവാദങ്ങളാണ് നടന്നത്.

അറസ്റ്റുണ്ടായാല്‍ അന്‍പതിനായിരം രൂപയുടെ രണ്ടാളുടെ ജാമ്യത്തില്‍ കീഴ്‌കോടതി ജാമ്യത്തില്‍ വിടണം. അറസ്റ്റ് ചെയ്താല്‍ പിന്നീട് അഭാഷകന്റെ സാന്നിധ്യത്തിലായിരിക്കണം ചോദ്യം ചെയ്യലെന്നും കോടതി വ്യക്തമാക്കുന്നു. ഒരാഴ്ചത്തെ കാലാവധിയാണ് ഇടക്കാല ഉത്തരവിനുള്ളത്. അതേസമയം, തിങ്കളാഴ്ച വരെ ഐഷയെ അറസ്റ്റ് ചെയ്യില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. എന്നാല്‍ താന്‍ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഐഷ സുല്‍ത്താന കോടതിയില്‍ വ്യക്തമാക്കി. അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചതിനെ കുറിച്ചാണ് ചര്‍ച്ചയില്‍ പറഞ്ഞത്. ഭരണകൂടത്തെ വിമര്‍ശിക്കുകയാണ് ചെയ്തത്. രാജ്യദ്രോഹക്കേസില്‍ സമീപകാലത്ത് സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങള്‍ കണക്കിലെടുക്കണമെന്നും ഐഷ കോടതിയില്‍ ആവശ്യപ്പെട്ടു.

Popular Stories

    Next Story