Top

‘മുന്നോട്ട് ?’; നോര്‍മന്‍ പീലിന്റെ വരികള്‍ പങ്കുവെച്ച് ഐഷ സുല്‍ത്താന

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ എഴുത്തുകാരനും പുരോഹിതനുമായ നോര്‍മന്‍ വിന്‍സന്റ് പീലിന്റെ വരികളെ കടമെടുത്ത് സംവിധായക ഐഷ സുല്‍ത്താന. ‘മതിലിനു മുകളില്‍ കൂടി നിങ്ങളുടെ ഹൃദയം എറിയുക ബാക്കിയെല്ലാം പിന്നെ അനുഗമിച്ചുകൊള്ളും’– എന്ന നോര്‍മന്റെ വരികള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഐഷ ലക്ഷദ്വീപിലെ ജനകീയ പോരാട്ടത്തില്‍ മുന്നോട്ടുതന്നെ പോകാനാകുമെന്ന പ്രത്യാശയും പങ്കുവെയ്ക്കുന്നു. നല്ല കാര്യങ്ങള്‍ വരാനിരിക്കുന്നു, മുന്നോട്ട് -എന്നാണ് വരികള്‍ക്കൊപ്പം ഐഷ സുല്‍ത്താന എഴുതിയിരിക്കുന്നത്. അതേസമയം ചോദ്യ ചിഹ്നങ്ങള്‍ചേര്‍ത്താണ് ഐഷ ഇവ എഴുതിയിരിക്കുന്നത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ […]

13 Jun 2021 4:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘മുന്നോട്ട് ?’; നോര്‍മന്‍ പീലിന്റെ വരികള്‍ പങ്കുവെച്ച് ഐഷ സുല്‍ത്താന
X

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ എഴുത്തുകാരനും പുരോഹിതനുമായ നോര്‍മന്‍ വിന്‍സന്റ് പീലിന്റെ വരികളെ കടമെടുത്ത് സംവിധായക ഐഷ സുല്‍ത്താന.

‘മതിലിനു മുകളില്‍ കൂടി നിങ്ങളുടെ ഹൃദയം എറിയുക ബാക്കിയെല്ലാം പിന്നെ അനുഗമിച്ചുകൊള്ളും’– എന്ന നോര്‍മന്റെ വരികള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഐഷ ലക്ഷദ്വീപിലെ ജനകീയ പോരാട്ടത്തില്‍ മുന്നോട്ടുതന്നെ പോകാനാകുമെന്ന പ്രത്യാശയും പങ്കുവെയ്ക്കുന്നു.

നല്ല കാര്യങ്ങള്‍ വരാനിരിക്കുന്നു, മുന്നോട്ട് -എന്നാണ് വരികള്‍ക്കൊപ്പം ഐഷ സുല്‍ത്താന എഴുതിയിരിക്കുന്നത്. അതേസമയം ചോദ്യ ചിഹ്നങ്ങള്‍ചേര്‍ത്താണ് ഐഷ ഇവ എഴുതിയിരിക്കുന്നത്.

ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോവെപ്പണ്‍ പ്രയോഗത്തിന്റെ പേരില്‍ ബിജെപി നേതാക്കളുടെ പരാതിയിന്മേല്‍ ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ശുഭാപ്തി വിശ്വാസം നിറഞ്ഞ രചനകളിലൂടെ പ്രശ്‌സ്തനായ നോര്‍മന്‍ പീലിന്റെ വരികള്‍ ഐഷ കടമെടുക്കുന്നത്.

അതേസമയം, 20 -ാം തിയതി പൊലീസിന് മുന്നില്‍ ഹാജരാകുന്നതോടെ തന്നെ ദ്വീപില്‍ ലോക്ക്‌ചെയ്‌തേക്കുമെന്ന ആശങ്കയും ഐഷ സുല്‍ത്താന റിപ്പോര്‍ട്ടര്‍ ടിവിയോട് പങ്കുവെച്ചിരുന്നു. തന്നെ ലക്ഷദ്വീപില്‍ ഒതുക്കുക എന്നതാണ് അബ്ദുള്ളക്കുട്ടിയുടെയും ബിജെപിയുടെയും ലക്ഷ്യം. ഗൂഢാലോചന സമയത്ത് അള്ളാഹു കൊണ്ടുതന്നെ അവസരമെന്നാണ് അവര്‍ പറഞ്ഞത്. തന്നെ ഒറ്റപ്പെടുത്തുക എന്നത് മാത്രമാണ് ഈ കേസിന്റെ അടിസ്ഥാനമെന്നും ഐഷ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.

ഐഷ സുല്‍ത്താന പറഞ്ഞത്: ’20-ാം തീയതി ഹാജരാകണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. എന്നെ അവര്‍ അവിടെ തന്നെ ലോക്ക് ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്. അവരുടെ ആവശ്യവും അതാണ്. പിന്നെയെനിക്ക് കേരളത്തിലേക്ക് വരാന്‍ സാധിക്കില്ല, കേസ് കഴിയാതെ. ജയിലില്‍ ഇട്ടില്ലെങ്കിലും ദ്വീപിന് വിട്ട് പോകാന്‍ അനുമതിയുണ്ടാവില്ല. അബ്ദുള്ളക്കുട്ടിയുടെ ഗൂഢാലോചനയാണ് ഇവിടെ വരെ കൊണ്ടെത്തിച്ചത്. ശബ്ദ സന്ദേശം എല്ലാവരും കേട്ടതാണല്ലോ. ആയിഷയെ പോടിപ്പിക്കണം, ഒതുക്കി കളയണം, ദ്വീപീന് പുറത്തേക്ക് വരരുത്. ഒറ്റപ്പെുത്തണം ഇതൊക്കെയാണ് ഈ കേസിന്റെ അടിസ്ഥാനം. അള്ളാഹു കൊണ്ടുതന്നെ അവസരമെന്ന് ഗൂഢാലോചന സമയത്താണ് അവര്‍ പറഞ്ഞത്. അല്ലെങ്കില്‍ ഇത് ക്ഷമിക്കാന്‍ പറ്റുന്നയൊരു തെറ്റു മാത്രമാണിത്. പറ്റിയ അബദ്ധം എന്താണെന്ന് വളരെ ക്ലീയറായി മനസിലായി. അത് പറയുകയും ചെയ്തു. ഞാന്‍ ഒരിക്കലും രാജ്യത്തിന് എതിരല്ല. ദ്വീപുകാര്‍ക്ക് എന്നെ ഒറ്റാന്‍ ഒരിക്കലും പറ്റില്ല. അതുകൊണ്ടാണ് അവര്‍ രാജിക്കത്ത് നല്‍കിയത്. ഞാന്‍ രാജ്യദ്രോഹിയല്ലെന്ന് അവര്‍ക്ക് അറിയാം.’

Also Read: ഐഷാ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ രാജിയെന്ന് ബിജെപി ലക്ഷദ്വീപ് വൈസ് പ്രസിഡന്റ്

Popular Stories

    Next Story