Top

‘ബയോവെപ്പണ്‍ പ്രയോഗം ദുര്‍വ്യാഖ്യാനം ചെയ്തു’; തന്നെ രാജ്യദ്രോഹിയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് അയിഷ സുല്‍ത്താന

തന്നെ ചിലര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന ആരോപണവുമായി അയിഷ സുല്‍ത്താന. തിങ്കളാഴ്ച്ച മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ബയോവെപ്പന്‍’ എന്ന പ്രയോഗം നടത്തിയതിനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അയിഷ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഒരു വര്‍ഷത്തോളമായി 0 കൊവിഡ് ആയ ലക്ഷദ്വീപില്‍ ഈ പ്രഫൂല്‍ പട്ടേലും, ആളുടെ കൂടെ വന്നവരില്‍ നിന്നുമാണ് ആ വൈറസ് നാട്ടില്‍ വ്യാപിച്ചത്. ഹോസ്പിറ്റല്‍ ഫെസിലിറ്റിസ്സ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം […]

8 Jun 2021 4:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ബയോവെപ്പണ്‍ പ്രയോഗം ദുര്‍വ്യാഖ്യാനം ചെയ്തു’; തന്നെ രാജ്യദ്രോഹിയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് അയിഷ സുല്‍ത്താന
X

തന്നെ ചിലര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന ആരോപണവുമായി അയിഷ സുല്‍ത്താന. തിങ്കളാഴ്ച്ച മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ബയോവെപ്പന്‍’ എന്ന പ്രയോഗം നടത്തിയതിനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അയിഷ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘ഒരു വര്‍ഷത്തോളമായി 0 കൊവിഡ് ആയ ലക്ഷദ്വീപില്‍ ഈ പ്രഫൂല്‍ പട്ടേലും, ആളുടെ കൂടെ വന്നവരില്‍ നിന്നുമാണ് ആ വൈറസ് നാട്ടില്‍ വ്യാപിച്ചത്. ഹോസ്പിറ്റല്‍ ഫെസിലിറ്റിസ്സ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങളുടെ മെഡിക്കല്‍ ഡയറക്ടര്‍ പ്രഫൂല്‍ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കല്‍ ഡയറക്ടര്‍റെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫൂല്‍ പട്ടേലിനെ ഞാന്‍ ബയോവെപ്പന്‍ ആയി കമ്പൈര്‍ ചെയ്തു. അല്ലാതെ രാജ്യത്തെയോ ഗവര്‍മെന്റ്‌നെയോ അല്ലാ’ എന്നും അയിഷ പറഞ്ഞു.

അയിഷ സുല്‍ത്താനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

“എൻ്റെ മദീന നിങ്ങളോട് യുദ്ധത്തിന് വന്നാലും നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്തോടൊപ്പം നിൽക്കണം എന്ന് പഠിപ്പിച്ചത് മുഹമ്മദ് നബി

എന്നെ ചിലർ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു, അതിനു കാരണം ഇന്നലത്തെ ചാനൽ ചർച്ചയിൽ ഞാൻ “ബയോവെപ്പൻ” എന്നൊരു വാക്ക് പ്രയോഗിച്ചതിൽ ആണ്… സത്യത്തിൽ ആ ചർച്ച കാണുന്ന എല്ലാവർക്കും അറിയാം ഞാൻ ആ വാക്ക് പ്രയോഗിച്ചത് പ്രഫൂൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണു… പ്രഫൂൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പൻ പൊലെ എനിക്ക് തോന്നി…

അതിന് കാരണം ഒരു വർഷത്തോളമായി 0 കോവിഡ് ആയ ലക്ഷദ്വീപിൽ ഈ പ്രഫൂൽ പട്ടേലും, ആളുടെ കൂടെ വന്നവരിൽ നിന്നുമാണ് ആ വൈറസ് നാട്ടിൽ വ്യാപിച്ചത്… ഹോസ്പിറ്റൽ ഫെസിലിറ്റിസ്സ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങളുടെ മെഡിക്കൽ ഡയറക്ടർ പ്രഫൂൽ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കൽ ഡയറക്ടർറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫൂൽ പട്ടേലിനെ ഞാൻ ബയോവെപ്പൻ ആയി കമ്പൈർ ചെയ്തു.. അല്ലാതെ രാജ്യത്തെയോ ഗവർമെൻ്റ്നെയോ അല്ലാ…

കോവിഡ് കേരളത്തിൽ എത്തിയ അന്ന് മുതൽ ഞാൻ ഒരു ദിവസം പോലും റസ്റ്റില്ലാതെ ലക്ഷദ്വീപ് ഗവർമെൻ്റിൻ്റെ കൂടെ നിന്ന് അവരെ സഹായിച്ചിട്ടുണ്ട് അതിനെ പറ്റി അന്ന് ലക്ഷദ്വീപിലെ യാത്രക്കാരുടെ കാര്യങ്ങൾ നോക്കിയിരുന്ന സർക്കിൾ ഇൻസ്പെക്ടർ എന്നെ പറ്റി പറഞ്ഞൊരു വീഡിയോ ഞാൻ ഇതിൻ്റെ കൂടെ പോസ്റ്റു ചെയ്യുന്നു…

അന്ന് ഉറക്കം പോലും ഇല്ലാതെ അവിടെ ഇവിടെ കുടുങ്ങി കിടക്കുന്നവരേയും, ഇവാകൂവേഷൻ നടക്കുമ്പോൾ ആ രോഗികളെയും പോയി കൊണ്ട് വന്നു യഥാ സ്ഥലത്ത് എത്തിച്ചത് ഗവർമെൻ്റിനോടുള്ള എൻ്റെ ഉത്തരവാദിത്തമായി കണ്ടത് കൊണ്ടാണ് ഒപ്പം ആ നാട്ടിൽ കൊറോണ വരാതിരിക്കാൻ വേണ്ടിയും കൂടിയാണ്…

അന്ന് അത്രയും റിസ്ക് എടുത്ത ഞാൻ പിന്നിട് അറിയുന്നത് പ്രഫൂൽ പട്ടേൽ കാരണം കൊറോണ നാട്ടിൽ പടർന്നു പിടിച്ചു എന്നതാണ്…

സത്യത്തിൽ നിങ്ങൾ ഒന്ന് മനസ്സിലാക്ക്… ഞാൻ പിന്നേ അദ്ദേഹത്തെ എന്ത് പേരിലാണ് വിളിക്കുക…

The administrator patels weapon against lakshadeep people are a bigger weapon than the Bio weapon in interfering the freedom we gained from the British. What I meant is not against union government in yesterday’s media one channel debate .. The new draconian changes imposed against the natives of lakshwadeep by the Administrator Patel effects the Biology of each individual. The covid protocol altered as per the administrators order are against the natives . If some one feels any other meaning it’s not like that and I never meant it… ❤️Jai Hind 💪🏻🔥

"എൻ്റെ മദീന നിങ്ങളോട് യുദ്ധത്തിന് വന്നാലും നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്തോടൊപ്പം നിൽക്കണം എന്ന് പഠിപ്പിച്ചത് മുഹമ്മദ് നബി…

Posted by Aisha Sultana on Tuesday, June 8, 2021
Next Story