Top

‘ചോദിച്ചത് രാജ്യങ്ങളുമായി ബന്ധമുണ്ടോയെന്ന്’; ഉദ്ദേശിച്ചത് പാകിസ്ഥാനെയായിരിക്കുമെന്ന് ഐഷ

മറ്റ് രാജ്യങ്ങളുമായി ബന്ധമുണ്ടോയെന്നാണ് ചോദ്യം ചെയ്യലില്‍ കവരത്തി പൊലീസ് ചോദിച്ചതെന്ന് ഐഷ സുല്‍ത്താന. അവര്‍ ഉദേശിച്ചത് പാകിസ്ഥാനായിരിക്കുമെന്നും കൊണ്ടെത്തിക്കാന്‍ നോക്കുന്നതും പാകിസ്ഥാന്‍ ബന്ധമാണല്ലോയെന്നും ഐഷ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. നാളെ രാവിലെ 9.45ന് വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഐഷ പറഞ്ഞു. ഐഷ പറഞ്ഞത്: ”ഏതെങ്കിലും രാജ്യങ്ങളുമായി ബന്ധമുണ്ടോയെന്നാണ് ഇന്നത്തെ ചോദ്യംചെയ്യലില്‍ ചോദിച്ചത്. അവര്‍ ഉദേശിച്ചത് പാകിസ്ഥാനായിരിക്കും. കൊണ്ടെത്തിക്കാന്‍ നോക്കുന്നതും പാകിസ്ഥാന്‍ ബന്ധമാണല്ലോ. അബ്ദുള്ളക്കുട്ടിയും അത് പറഞ്ഞിട്ടുണ്ടല്ലോ, പാകിസ്ഥാന്‍ ആഘോഷിക്കുന്ന കാര്യം. എന്റെ ബാങ്ക് […]

23 Jun 2021 9:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ചോദിച്ചത് രാജ്യങ്ങളുമായി ബന്ധമുണ്ടോയെന്ന്’; ഉദ്ദേശിച്ചത് പാകിസ്ഥാനെയായിരിക്കുമെന്ന് ഐഷ
X

മറ്റ് രാജ്യങ്ങളുമായി ബന്ധമുണ്ടോയെന്നാണ് ചോദ്യം ചെയ്യലില്‍ കവരത്തി പൊലീസ് ചോദിച്ചതെന്ന് ഐഷ സുല്‍ത്താന. അവര്‍ ഉദേശിച്ചത് പാകിസ്ഥാനായിരിക്കുമെന്നും കൊണ്ടെത്തിക്കാന്‍ നോക്കുന്നതും പാകിസ്ഥാന്‍ ബന്ധമാണല്ലോയെന്നും ഐഷ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. നാളെ രാവിലെ 9.45ന് വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഐഷ പറഞ്ഞു.

ഐഷ പറഞ്ഞത്: ”ഏതെങ്കിലും രാജ്യങ്ങളുമായി ബന്ധമുണ്ടോയെന്നാണ് ഇന്നത്തെ ചോദ്യംചെയ്യലില്‍ ചോദിച്ചത്. അവര്‍ ഉദേശിച്ചത് പാകിസ്ഥാനായിരിക്കും. കൊണ്ടെത്തിക്കാന്‍ നോക്കുന്നതും പാകിസ്ഥാന്‍ ബന്ധമാണല്ലോ. അബ്ദുള്ളക്കുട്ടിയും അത് പറഞ്ഞിട്ടുണ്ടല്ലോ, പാകിസ്ഥാന്‍ ആഘോഷിക്കുന്ന കാര്യം. എന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റും കോള്‍ ലിസ്റ്റുകളും പൊലീസ് പരിശോധിച്ചു. പങ്കെടുത്ത ചാനല്‍ ചര്‍ച്ചകളുടെ വിവരങ്ങളും ചോദിച്ചറിഞ്ഞു. സൗഹൃദപരമായിരുന്നു അവരുടെ ചോദ്യം ചെയ്യലും പെരുമാറ്റവും. സൗമ്യതയോടെ ചോദിച്ചു. കൃത്യമായ മറുപടികളും നല്‍കിയിട്ടുണ്ട്. നാളെ 9.45ന് വീണ്ടും ഹാജരാകാനാണ് നിര്‍ദേശം. നാളെ എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ല. പോയി നോക്കിയാലേ അറിയൂ.”

Popular Stories

    Next Story