ഐഷ സുല്‍ത്താന ലക്ഷദ്വീപില്‍; പൊലീസിന് മുന്നില്‍ നാളെ ഹാജരാകും
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് എതിരായ ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താന ലക്ഷദ്വീപിലെത്തി. ഇന്ന് വൈകിട്ട് മൂന്നരയോടെ കവരത്തിയിലെത്തിയതായി ഐഷ സുല്‍ത്താന സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ദ്വീപില്‍ നിന്നുള്ള ആദ്യ ചിത്രം ‘ഇത് ഞങ്ങളുടെ മണ്ണ്’ എന്ന തലവാചകത്തോടെയാണ് ഐഷ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന പൊലീസിന്റെ നിര്‍ദേശപ്രകാരണമാണ് ലക്ഷദ്വീപിലെത്തിയിരിക്കുന്നത്. ഐഷയ്ക്ക് ഒപ്പം അഭിഭാഷകനും ദ്വീപിലെത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് പൊലീസിന് മുമ്പാകെ ഹാജരാവാനാണ് നിര്‍ദേശം. ചോദ്യം ചെയ്യലിന് […]
19 Jun 2021 8:54 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് എതിരായ ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താന ലക്ഷദ്വീപിലെത്തി. ഇന്ന് വൈകിട്ട് മൂന്നരയോടെ കവരത്തിയിലെത്തിയതായി ഐഷ സുല്‍ത്താന സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ദ്വീപില്‍ നിന്നുള്ള ആദ്യ ചിത്രം ‘ഇത് ഞങ്ങളുടെ മണ്ണ്’ എന്ന തലവാചകത്തോടെയാണ് ഐഷ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന പൊലീസിന്റെ നിര്‍ദേശപ്രകാരണമാണ് ലക്ഷദ്വീപിലെത്തിയിരിക്കുന്നത്. ഐഷയ്ക്ക് ഒപ്പം അഭിഭാഷകനും ദ്വീപിലെത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് പൊലീസിന് മുമ്പാകെ ഹാജരാവാനാണ് നിര്‍ദേശം.
ചോദ്യം ചെയ്യലിന് പൂര്‍ണമായും സഹകരിക്കുമെന്നും ഇതിന് ശേഷം മടങ്ങിയെത്താനാവുമെന്നാണ് കരുതുന്നത് എന്നും ഐഷ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. തനിക്ക് സംഭവിച്ചത് നാക്കുപിഴയെ ആയുധമാക്കിയാണ് ഇപ്പോഴത്തെ നടപടികള്‍ എന്നും ഐഷ ആവര്‍ത്തിച്ചു.
പൊലീസിന്റെ നിര്‍ദേശ പ്രകാരം നടപടികള്‍ക്ക് വിധേയമാവും. പൊലീസിന് മുന്നിലെത്താന്‍ ഭയമില്ലെന്നും ഐഷ പ്രതികരിച്ചു. നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് വ്യക്കമാക്കിയ ഐഷ ഇപ്പോഴത്തെ നടപടികളില്‍ പൊലീസുകാരെ കുറ്റപ്പെടുത്തുന്നില്ല അവര്‍ ചെയ്യുന്നത് അവരുടെ ജോലി മാത്രമാണ്. എന്നാല്‍ തനിക്കെതിരായി കൃത്യമായ അജണ്ട ഉള്ളത് ബിജെപിക്കാണെന്നും ഐഷ ചൂണ്ടിക്കാട്ടി.
Also Read: ഇറാന് പ്രസിഡണ്ടായി ഇബ്രാഹിം റൈസിയെ പ്രഖ്യാപിച്ചു
ഇതിനിടെ ലക്ഷദ്വീപില്‍ ഹെല്‍ത്ത് ഡയറക്ടറെ സ്ഥലം മാറ്റിയ പുതിയ ഉത്തരവ് അഡ്മിനിസ്ട്രേഷന് പുറത്തുവിട്ടു. കവരത്തിയിലെ ആരോഗ്യ ഡയറക്ടറായിരുന്ന ഡോ. എം കെ സൗദാബിയെയാണ് അഗത്തി മെഡിക്കല്‍ ഓഫീസറായി സ്ഥലം മാറ്റിയത്. സേവ് ലക്ഷദ്വീപ് ഫോറവുമായി സഹകരിച്ച ബിജെപി നേതാവ് ജാഫര്‍ ഷായുടെ ഭാര്യയാണ് എം കെ സൗദാബി. ഇവരെക്കാള്‍ ജൂനിയറായ ഡോ എം കെ ബഷീറിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.
അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ നിന്ന് മടങ്ങാനിരിക്കെ ദ്വീപുകളില്‍ പ്രതിഷേധം തുടരുകയാണ്. ലക്ഷദ്വീപിലെ ബിജെപി ഓഫീസുകള്‍ക്കുനേരെ ദ്വീപ് നിവാസികളുടെ കരിഓയില്‍ പ്രതിഷേധം നടത്തി. കവരത്തിയിലെ രണ്ട് ബിജെപി ഓഫീസുകള്‍ക്കുനേരെയും അഡ്മിനിസ്ട്രേറ്റര്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ക്കു നേരെയും പ്രതിഷേധക്കാര്‍ കരിഓയില്‍ ഒഴിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപ് സന്ദര്‍ശനം മതിയാക്കി മടങ്ങുന്ന സമയത്താണ് കരിഓയില്‍ പ്രതിഷേധവും നടന്നത്. കരിഓയില്‍ ഒഴിച്ചവര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ദില്ലിയില്‍ നിന്നും അടിയന്തിരമായി വിളിപ്പിച്ചതിനെത്തുടര്‍ന്നാണ് പ്രഫുല്‍ പട്ടേല്‍ ദ്വീപ് വിടുന്നതെന്നാണ് സൂചന. പ്രത്യേക വിമാനത്തിലാണ് അഡ്മിനിസ്ട്രേറ്ററുടെ മടക്കയാത്ര. പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായതിനുശേഷം പിരിച്ചുവിടപ്പെട്ട മുന്നൂറോളം ജീവനക്കാര്‍ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനമനുസരിച്ച് കഴിഞ്ഞ ദിവസം സ്വന്തം വീടുകളില്‍ പ്ലക്കാഡുകളുമായി പ്രതിഷേധിച്ചിരുന്നു.
Also Read: വാക്സിന് വിതരണ സംവിധാനം വികേന്ദ്രീകരിക്കണം: ആരോഗ്യമന്ത്രിയോട് പ്രതിപക്ഷനേതാവ്