തന്നെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ദമ്പതികള്‍ക്കെതിരായ സൈബര്‍ ആക്രമണം ‘ഗൂഢാലോചന’; അന്വേഷണം വേണമെന്ന് ഐഷ
തനിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട ദമ്പതികള്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായെന്ന പ്രചാരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംവിധായിക ഐഷ സുല്‍ത്താന. കൊച്ചി സിറ്റി കമ്മീഷണര്ക്കാര്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ഐഷയുടെ ബയോവെപ്പണ്‍ പരാമര്‍ശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയ കൊല്ലം കൊട്ടാരക്കര സ്വദേശികളായ ദമ്പതികള്‍ക്കെതിരെയാണ് സൈബര്‍ ആക്രമണവും വധഭീഷണയും ഉണ്ടായെന്ന ആരോപണം ഉയര്‍ന്നത്. അത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ പൊലീസ് അന്വേഷണം നടത്തട്ടെയെന്നാണ് ഐഷയുടെ പക്ഷം. ഇന്ത്യയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച മലയാളി പെണ്‍കുട്ടിക്ക് വീണ്ടും കൊവിഡ് അന്താരാഷ്ട്ര നമ്പറില്‍ […]
13 July 2021 2:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തനിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട ദമ്പതികള്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായെന്ന പ്രചാരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംവിധായിക ഐഷ സുല്‍ത്താന. കൊച്ചി സിറ്റി കമ്മീഷണര്ക്കാര്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ഐഷയുടെ ബയോവെപ്പണ്‍ പരാമര്‍ശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയ കൊല്ലം കൊട്ടാരക്കര സ്വദേശികളായ ദമ്പതികള്‍ക്കെതിരെയാണ് സൈബര്‍ ആക്രമണവും വധഭീഷണയും ഉണ്ടായെന്ന ആരോപണം ഉയര്‍ന്നത്. അത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ പൊലീസ് അന്വേഷണം നടത്തട്ടെയെന്നാണ് ഐഷയുടെ പക്ഷം.
ഇന്ത്യയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച മലയാളി പെണ്‍കുട്ടിക്ക് വീണ്ടും കൊവിഡ്
അന്താരാഷ്ട്ര നമ്പറില്‍ നിന്നാണ് ദമ്പതികള്‍ക്ക് ഭീഷണി വന്നിരിക്കുന്നത്. ഒപ്പം ‘ദ റൈസ് ഓഫ് ഐഎസ്ഐഎസ് ഇന്‍ ഇന്ത്യാ ആന്റ് ബിഗ് സീക്രെട്ട് ഓഫ് ദ ഇസ്ലാമിക് സ്റ്റേറ്റ്’ എന്ന് പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് ദമ്പതികള്‍ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ കൂടിയാണ് ഇവര്‍ക്കെതിരെ ഭീഷണി ഉയര്‍ന്നിരിക്കുന്നതെന്നും ഐഷ പരാതിയില്‍ പറയുന്നു.
എന്നാല്‍ പൊതുജനശ്രദ്ധ നേടാനാണ് ഇത്തരമൊരു ആരോപണം ദമ്പതികള്‍ ഉയര്‍ത്തിയതെന്ന് ഐഷയുടെ സംശയിക്കുന്നു. അതല്ലെങ്കില്‍ ബിജെപിയുടെ ഗൂഢാലോചനയുടെ ഫലമായിരിക്കാം ഇതെന്നും ഐഷ സുല്‍ത്താന പരാതിയില്‍ പറയുന്നു. റിപ്പബ്ലിക് വേള്‍ഡ് ചാനലിലൂടെയാണ് ദമ്പതികള്‍ക്ക് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി സിക്ക വൈറസ്; 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
ദമ്പതികളുടെ ആരോപണം ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന ആശങ്ക തനിക്കുണ്ടെന്നും ഐഷ പറയുന്നു. വിഷയത്തില്‍ ഐഷയുടെ മൊഴി ഇന്‍ഫോ പാര്‍ക്ക് പൊലീസ് ഇന്ന് രേഖപ്പെടുത്തും.
- TAGS:
- Aisha Sultana