Top

‘പരാതിയുമായി എത്തുന്ന സ്ത്രീകളെ സിഐ അക്ബര്‍ ചൂഷണം ചെയ്യുന്നു, കലക്ടര്‍ വലംകൈ’; ആരോപണവുമായി ആയിഷ

മിനിക്കോയ് സിഐ അക്ബറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായിക ആയിഷ സുല്‍ത്താന. പരാതികളുമായി പൊലീസ് സ്റ്റേഷനിലെത്തുന്ന സ്ത്രീകളെ അക്ബര്‍ ചൂഷണം ചെയ്യുന്നത് സ്ഥിരം സംഭവമാണെന്ന് ആയിഷ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. അക്ബര്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നെന്ന കാര്യം ഒരുപാട് പേര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ഇത്തരം കാര്യത്തില്‍ ലക്ഷദ്വീപില്‍ കുപ്രസിദ്ധനാണ് അക്ബറെന്നും ആയിഷ ആരോപിച്ചു. ആയിഷ സുല്‍ത്താന പറഞ്ഞത്: ”സ്ത്രീകളെ ചൂഷണം ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് സിഐ അക്ബര്‍. പരാതിയുമായി സ്റ്റേഷനിലെത്തുന്ന സ്ത്രീകളെ അക്ബര്‍ ചൂഷണം ചെയ്തതായി […]

1 Jun 2021 3:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പരാതിയുമായി എത്തുന്ന സ്ത്രീകളെ സിഐ അക്ബര്‍ ചൂഷണം ചെയ്യുന്നു, കലക്ടര്‍ വലംകൈ’; ആരോപണവുമായി ആയിഷ
X

മിനിക്കോയ് സിഐ അക്ബറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായിക ആയിഷ സുല്‍ത്താന. പരാതികളുമായി പൊലീസ് സ്റ്റേഷനിലെത്തുന്ന സ്ത്രീകളെ അക്ബര്‍ ചൂഷണം ചെയ്യുന്നത് സ്ഥിരം സംഭവമാണെന്ന് ആയിഷ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. അക്ബര്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നെന്ന കാര്യം ഒരുപാട് പേര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ഇത്തരം കാര്യത്തില്‍ ലക്ഷദ്വീപില്‍ കുപ്രസിദ്ധനാണ് അക്ബറെന്നും ആയിഷ ആരോപിച്ചു.

ആയിഷ സുല്‍ത്താന പറഞ്ഞത്: ”സ്ത്രീകളെ ചൂഷണം ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് സിഐ അക്ബര്‍. പരാതിയുമായി സ്റ്റേഷനിലെത്തുന്ന സ്ത്രീകളെ അക്ബര്‍ ചൂഷണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. എന്നോട് ഒരുപാട് പേര്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇത്തരം കാര്യത്തില്‍ ലക്ഷദ്വീപില്‍ കുപ്രസിദ്ധനാണ് അക്ബര്‍. ഈ അക്ബറിന്റെ വലംകൈയാണ് കലക്ടര്‍ അസ്‌കര്‍ അലി. ഇയാള്‍ പറയുന്നത് അക്ഷരംപ്രതി കേള്‍ക്കുന്നയാളാണ് അസ്‌കര്‍ അലി.”

അതേസമയം, ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ദ്വീപ് നിവാസിയായ അഭിഭാഷക ഫസീല ഇബ്രാഹിമിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് സിഐ അക്ബര്‍ രംഗത്തെത്തി. ഭീഷണിപ്പെടുത്താന്‍ വേണ്ടിയല്ല ഫസീലയെ വിളിച്ചതെന്നും വെറുതെ പരിചയപ്പെടാനാണെന്നുമാണ് പൊലീസിന്റെ വിശദീകരണം. ‘ഈ കുട്ടി ആരാണെന്ന് അറിയാന്‍ വേണ്ടി മാത്രമാണ് വിളിച്ചത്. അതില്‍ സര്‍ക്കാരിന്റെ നിര്‍ദേശമോ, മറ്റൊന്നുമില്ല. ജസ്റ്റ് പരിചയപ്പെടാന്‍ വേണ്ടി വിളിച്ചു. അേ്രതയുള്ളു.’ സിഐ അക്ബര്‍ പറഞ്ഞു.

ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന് പിന്നാലെ തന്നെ പൊലീസ് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഫസീല കഴിഞ്ഞദിവസം റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയത്.
തന്നെ ഭീകരവാദിയായി ചിത്രീകരിക്കാനാണ് പൊലീസ് നടത്തുന്ന ശ്രമമെന്നും സമരക്കാരെ അടിച്ചമര്‍ത്താനുള്ള തീരുമാനമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഫസീല റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. അക്ബര്‍ എന്ന സിഐയാണ് വിളിച്ചത്. ‘ഇനിയും വിളിക്കും, വിളിക്കുമ്പോഴെല്ലാം ഫോണ്‍ എടുക്കണം, നിങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്’ തുടങ്ങിയ കാര്യങ്ങളാണ് സിഐ പറഞ്ഞതെന്നും ഫസീല പറഞ്ഞിരുന്നു.

Next Story

Popular Stories