‘ദ്വീപില്‍ ബിജെപി പൂജ്യം’; ചിലത് കാണുമ്പോള്‍ അവര്‍ക്ക് വിദ്യാഭ്യാസമില്ലേയെന്ന് തോന്നുമെന്ന് ഐഷ
ലക്ഷദ്വീപില്‍ ബിജെപി എന്ന പാര്‍ട്ടി പൂജ്യമായി കൊണ്ടിരിക്കുകയാണെന്ന് ഐഷ സുല്‍ത്താന. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ദ്വീപുകാരും മോശമല്ലെന്നും തങ്ങളും കരുത്തരായ ആള്ക്കാര് തന്നെയാണെന്ന് ഐഷ റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ് എഡിറ്റേഴ്സില്‍ പറഞ്ഞു. ബിജെപിക്കാരുടെ ചില നിലപാടും കരടുകളും കാണുമ്പോള്‍ അയ്യോ ഇവരെന്താ ഇങ്ങനെ, വിദ്യാഭ്യാസമൊന്നുമില്ലേ എന്നുവരെ തോന്നി പോകുമെന്നും ഐഷ പരിഹസിച്ചു. ഐഷ പറഞ്ഞത്: ”അവരുടെ ചില നിലപാട്, കരടുകള്‍ കാണുമ്പോള്‍ അയ്യോ ഇവരെന്താ ഇങ്ങനെ, വിദ്യാഭ്യാസമൊന്നുമില്ലേ എന്നുവരെ തോന്നി പോകും. ഞങ്ങളുടെ നാട്ടില്‍ ബിജെപി പൂജ്യമായി […]
27 Jun 2021 5:21 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപില്‍ ബിജെപി എന്ന പാര്‍ട്ടി പൂജ്യമായി കൊണ്ടിരിക്കുകയാണെന്ന് ഐഷ സുല്‍ത്താന. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ദ്വീപുകാരും മോശമല്ലെന്നും തങ്ങളും കരുത്തരായ ആള്ക്കാര് തന്നെയാണെന്ന് ഐഷ റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ് എഡിറ്റേഴ്സില്‍ പറഞ്ഞു. ബിജെപിക്കാരുടെ ചില നിലപാടും കരടുകളും കാണുമ്പോള്‍ അയ്യോ ഇവരെന്താ ഇങ്ങനെ, വിദ്യാഭ്യാസമൊന്നുമില്ലേ എന്നുവരെ തോന്നി പോകുമെന്നും ഐഷ പരിഹസിച്ചു.
ഐഷ പറഞ്ഞത്: ”അവരുടെ ചില നിലപാട്, കരടുകള്‍ കാണുമ്പോള്‍ അയ്യോ ഇവരെന്താ ഇങ്ങനെ, വിദ്യാഭ്യാസമൊന്നുമില്ലേ എന്നുവരെ തോന്നി പോകും. ഞങ്ങളുടെ നാട്ടില്‍ ബിജെപി പൂജ്യമായി കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ അത്ര ചെറിയ ആള്ക്കാര് അല്ല. ഞങ്ങളും കരുത്തരായ ആള്‍ക്കാരാണ്. മുഴുവന്‍ ദ്വീപുകാരും ഒറ്റക്കെട്ടായി നില്ക്കും. കാരണം ഇത് ഞങ്ങളുടെ നാടിന്റെ പ്രശ്നമാണ്. വരാന്‍ പോകുന്ന തലമുറയ്ക്ക് വേണ്ടിയാണ്. അതിനെ തടുക്കാന്‍ പറ്റില്ല. ഞങ്ങള്‍ പൊരുതി വിജയിച്ചിരിക്കും. ഞങ്ങള്‍ക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്. ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ച് ഞങ്ങള്‍ വീട്ടില്‍ താമസിക്കണം. ഇഷ്ടമുള്ള സ്ഥലത്ത് പോകാന്‍ സാധിക്കണം. ഞങ്ങള്‍ ദ്വീപുകാരെ എന്തിനാണ് അടിച്ചമര്‍ത്തി കൊണ്ടുപോകാന്‍ നോക്കുന്നത്. ഒരു വ്യക്തിയാണ് ഇത് ചെയ്യുന്നത്. ദ്വീപിന് വേണ്ടിയുള്ള പോരാട്ടത്തില്‍ കുറെ നല്ല ആള്‍ക്കാരെ ഞാന്‍ തിരിച്ചറിഞ്ഞു. രാജ്യത്തിലെ ഒരുപാട് പേര് പിന്തുണ അറിയിച്ച് വന്നിട്ടുണ്ട്. വളരെ അത്ഭുതം തോന്നി. കാറ്റിന്റെയും കടലിന്റെയും ശക്തി ഏറ്റവും കൂടുതല്‍ അനുഭവിച്ച് അറിഞ്ഞവരാണ് ഞങ്ങള്‍. ഒരുപക്ഷെ ഞങ്ങള്‍ ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്കും വീടിന്റെ പകുതി കടല്‍ കൊണ്ടുപോയിട്ടുണ്ടാകും. ലക്ഷദ്വീപുകാര്‍ എല്ലാം ക്ഷമിക്കും, സഹിക്കും. പക്ഷെ ഒരു പരിധി കഴിഞ്ഞാല്‍ അതിനെ അഭിമുഖീകരിക്കാന്‍ തുടങ്ങും. അതാണ് ഇപ്പോള്‍ സംഭവിച്ചത്. എല്ലാം പരിധി വിട്ടപ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് വന്നു. ഇനി ഒരിക്കലും ദ്വീപുകാര്‍ പിന്നോട്ട് പോകില്ല.”
തൊട്ടതിനും പിടിച്ചതിനും രാജ്യദ്രോഹകുറ്റം ചുമത്തിയാല്‍ അതൊരു കോമഡിയായി മാറുമായിരിക്കുമെന്നും ഐഷ സുല്‍ത്താന പറഞ്ഞു. തന്റെ വായില്‍ നിന്ന് വീണ് പോയൊരു വാക്കാണ് ബയോ വെപ്പണ്‍ എന്നത്. ശബ്ദിക്കുമ്പോള്‍ തന്നെ രാജ്യദ്രോഹകുറ്റം ചുമത്തുന്നത് നല്ല ഒരുപാട് ആള്‍ക്കാരെ ദ്രോഹിക്കുന്നതിന് തുല്യമാണെന്നും ഐഷ പറഞ്ഞു.
ഐഷ പറയുന്നു: ”ശബ്ദിക്കുമ്പോള്‍ തന്നെ രാജ്യദ്രോഹകുറ്റം ചുമത്തുന്നത് നല്ല ഒരുപാട് ആള്‍ക്കാരെ ദ്രോഹിക്കുന്നതിന് തുല്യമാണ്. ഞാന്‍ അത് അനുഭവിച്ചു. വായില്‍ നിന്ന് വീണ് പോയൊരു വാക്കാണ്. നമ്മള് എങ്ങനെ രാജ്യദ്രോഹിയാകും. തൊട്ടതിനും പിടിച്ചതിനും ഇങ്ങനെയൊരു വകുപ്പ് ഉപയോഗിച്ചാല്‍ അതൊരു കോമഡിയായി മാറുമായിരിക്കും. അതിനെ ഇല്ലായ്മ ചെയ്ണം. ഞാന്‍ അനുഭവിച്ചത് മറ്റൊരാള്‍ക്ക് സംഭവിക്കരുത്. എന്നെക്കാള്‍ ഉശിരുള്ള ആള്ക്കാര് ദ്വീപിലുണ്ട്. അത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരു ഐഷാ സുല്‍ത്താനയെ പിടിച്ച് അകത്തിടാം. പക്ഷെ പിന്നീടുണ്ടാകുന്നത് പതിനായിരക്കണക്കിന് ഐഷമാരായിരിക്കും. എന്നെക്കാള്‍ ശബ്ദമുയര്‍ത്താന്‍ സാധിക്കുന്ന സ്ത്രീകള്‍ ദ്വീപിലുണ്ട്. പേടിപ്പിച്ച് നിര്‍ത്താമെന്നത് അവരുടെ തോന്നല്‍ മാത്രാണ്. എനിക്കെന്നും ദ്വീപുകാരുടെ പിന്തുണയുണ്ട്. പക്ഷെ നേരെ തിരിച്ചാണ് ദ്വീപിലെ ഉദ്യോഗസ്ഥര്‍. ചില ഉദ്യോഗസ്ഥര്‍ എന്തിനെയോ ഭയങ്കരമായി ഭയക്കുന്നുണ്ട്. ഒരു പേപ്പര്‍ തരുമ്പോള്‍ പോലും അവര്‍ പേടിക്കുന്നുണ്ട്.”
ചോദ്യം ചെയ്യലില്‍ പൊലീസിന്റെ ചോദ്യങ്ങള്‍ക്കെല്ലാം തനിക്ക് കൃത്യമായ ഉത്തരമുണ്ടായിരുന്നെന്നും ഐഷ പറഞ്ഞു. ബയോ വെപ്പണ്‍ വാക്ക് എവിടെ നിന്ന് കിട്ടി, ആരാണ് പിന്നില്‍ എന്നെല്ലാമായിരുന്നു അവരുടെ ചോദ്യങ്ങളെന്നും ഐഷ പറഞ്ഞു.
ഐഷയുടെ വാക്കുകള്‍: ”അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരം എന്റെ കൈയിലുണ്ടായിരുന്നു. ബയോ വെപ്പണ്‍ വാക്ക് എവിടെ നിന്ന് കിട്ടി, ആര് പറഞ്ഞു, ആരാണ് പിന്നില്‍ എന്നെല്ലമായിരുന്നു ചോദ്യം. ഇതിന് വ്യക്തമായ ഉത്തരം എന്റെ കൈയിലുണ്ടായിരുന്നു. എന്റെ പിന്നിലും മുന്നിലും ആരുമില്ല. ആരൊക്കെ അക്കൗണ്ടിലേക്ക് പണം നല്കി. ഏതൊക്കെ രാജ്യങ്ങളുമായി ബന്ധമുണ്ട്. പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് അബ്ദുള്ളക്കുട്ടിയെ പോലെയുള്ള ആള്‍ക്കാരാണ്. അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്, വിഷയം പാകിസ്ഥാന് സെലിബ്രറ്റ് ചെയ്യുന്നുണ്ടെന്ന്. പാകിസ്ഥാന് ആഘോഷിക്കുന്ന കാര്യം അറിയുന്നത് അബ്ദുള്ളക്കുട്ടിക്ക് മാത്രമാണ്. അങ്ങനെയൊരു വീഡിയോയോ, ചാനല്‍ ചര്‍ച്ചയോ ഞാന്‍ കണ്ടിട്ടില്ല. എന്റെ അറിവില്‍ ഇല്ല. അബ്ദുള്ളക്കുട്ടി അത് കാണുന്നുണ്ടെങ്കില്‍ അദ്ദേഹത്തിനാണ് പാകിസ്ഥാനുമായി ബന്ധമുള്ളത്.”