Top

ഐഷയെ വീണ്ടും ചോദ്യം ചെയ്യുന്നു; ദ്വീപ് പൊലീസ് കൊച്ചിയില്‍

രാജ്യദ്രോഹക്കേസില്‍ സംവിധായിക ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. ഐഷയുടെ കൊച്ചിയിലെ ഫ്‌ലാറ്റിലെത്തിയാണ് കവരത്തി പൊലീസ് ചോദ്യം ചെയ്യുന്നത്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയാണ് പൊലീസിന്റെ ചോദ്യംചെയ്യല്‍ നടപടിയെന്നും ആരോപണമുണ്ട്. ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്നാണ് ഐഷയ്ക്ക് എതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയത്.ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ് പ്രാരംഭ ഘട്ടത്തില്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്ന ഐഷയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്. […]

8 July 2021 4:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐഷയെ വീണ്ടും ചോദ്യം ചെയ്യുന്നു; ദ്വീപ് പൊലീസ് കൊച്ചിയില്‍
X

രാജ്യദ്രോഹക്കേസില്‍ സംവിധായിക ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. ഐഷയുടെ കൊച്ചിയിലെ ഫ്‌ലാറ്റിലെത്തിയാണ് കവരത്തി പൊലീസ് ചോദ്യം ചെയ്യുന്നത്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയാണ് പൊലീസിന്റെ ചോദ്യംചെയ്യല്‍ നടപടിയെന്നും ആരോപണമുണ്ട്.

ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്നാണ് ഐഷയ്ക്ക് എതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയത്.
ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ് പ്രാരംഭ ഘട്ടത്തില്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്ന ഐഷയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി അറിയിച്ചു. പ്രോസിക്യൂഷന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നും കോടതി അറിയിച്ചിരുന്നു.

Popular Stories

    Next Story