Top

‘ഐഷ ഒറ്റയ്ക്കല്ല, അവള്‍ തലകുനിക്കില്ല’; ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ്

ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോവെപ്പണ്‍ പ്രയോഗത്തിന്റെ പേരില്‍ ബിജെപി നേതാക്കളുടെ പരാതിയിന്മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലക്ഷദ്വീപിലെ പതിനായിരക്കണക്കിന് ജനങ്ങള്‍ ഒറ്റക്കെട്ടായി അവരുടെ പിന്നിലുണ്ട്. കേരളത്തിലെ ലക്ഷോപലക്ഷം ജനാധിപത്യ വിശ്വാസികളും ഐഷയ്‌ക്കൊപ്പമാണെന്നും വി ഡി സതീശന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇത്. സത്യത്തിന്റെ പക്ഷത്ത് നിന്ന് പോരാടുന്ന അവരെ ഭയപ്പെടുത്താന്‍ നോക്കുന്നവര്‍ പരാജയപ്പെടുമെന്ന് ഒരു സംശയവും വേണ്ട. ആ ആത്മവിശ്വാസമാണ് ഐഷയുടെ വാക്കുകള്‍. […]

12 Jun 2021 11:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഐഷ ഒറ്റയ്ക്കല്ല, അവള്‍ തലകുനിക്കില്ല’; ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ്
X

ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോവെപ്പണ്‍ പ്രയോഗത്തിന്റെ പേരില്‍ ബിജെപി നേതാക്കളുടെ പരാതിയിന്മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലക്ഷദ്വീപിലെ പതിനായിരക്കണക്കിന് ജനങ്ങള്‍ ഒറ്റക്കെട്ടായി അവരുടെ പിന്നിലുണ്ട്. കേരളത്തിലെ ലക്ഷോപലക്ഷം ജനാധിപത്യ വിശ്വാസികളും ഐഷയ്‌ക്കൊപ്പമാണെന്നും വി ഡി സതീശന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഇത്. സത്യത്തിന്റെ പക്ഷത്ത് നിന്ന് പോരാടുന്ന അവരെ ഭയപ്പെടുത്താന്‍ നോക്കുന്നവര്‍ പരാജയപ്പെടുമെന്ന് ഒരു സംശയവും വേണ്ട. ആ ആത്മവിശ്വാസമാണ് ഐഷയുടെ വാക്കുകള്‍. ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം കുറിച്ച വാക്കുകള്‍ പങ്കുവെച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് തന്റെ പോസ്റ്റില്‍ കുറിച്ചു.

വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്നിൽ ഇല്ലാത്തതും അവരിൽ ഉള്ളതും ഒന്നാണ് ‘ഭയം’!! ഐഷ സുൽത്താന ഫേസ്‌ബുക്കിൽ കഴിഞ്ഞ ദിവസം കുറിച്ച വാക്കുകളാണ് ഇത്. സത്യത്തിന്റെ പക്ഷത്ത്‌ നിന്ന് പോരാടുന്ന അവരെ ഭയപ്പെടുത്താൻ നോക്കുന്നവർ പരാജയപ്പെടുമെന്ന് ഒരു സംശയവും വേണ്ട. ആ ആത്മവിശ്വാസമാണ് ഐഷയുടെ വാക്കുകൾ. ഫാസിസം അതിന്റെ വികൃത മുഖം ലക്ഷദ്വീപിൽ പ്രകടമാക്കുകയാണ്. ലക്ഷദ്വീപിനെ കുറിച്ചുള്ള ചർച്ചകളിൽ സംഘ പരിവാറിന്റെ ഏജന്റായ പ്രഫുല്ല ഘോഡ പട്ടേലിനെ വിമർശിച്ചതിന്റെ പേരിൽ ഐഷയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചാർത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് മുതിർന്ന പത്രപ്രവർത്തകൻ വിനോദ് ദുവയുടെ പേരിൽ പ്രധാന മന്ത്രിയെ വിമർശിച്ചതിന് രാജ്യദ്രോഹ കുറ്റം ചാർത്തിയ ഹിമാചൽ പ്രദേശ് സർക്കാരിന്റെ എഫ് ഐ ആർ സുപ്രീം കോടതി റദ്ദാക്കിയത്‌. യാതൊരു ലജ്ജയുമില്ലാതെ ഒരു ജനതയുടെ മൗലികാവകാശങ്ങൾക്കു വേണ്ടി പോരാടുന്ന ഐഷയ്ക്കെതിരെ അതെ നിയമം വീണ്ടും ദുരുപയോഗം ചെയ്ത്‌ അടിച്ചമർത്താൻ ശ്രമിക്കുകയാണ്. പക്ഷെ അവൾ തലകുനിക്കില്ല. ഐഷ ഒറ്റയ്ക്കല്ല. ലക്ഷദ്വീപിലെ പതിനായിരക്കണക്കിന് ജനങ്ങൾ ഒറ്റക്കെട്ടായി അവരുടെ പിന്നിൽ ഉണ്ട്. കേരളത്തിലെ ലക്ഷോപലക്ഷം ജനാധിപത്യ വിശ്വാസികളും. ഐഷയ്ക്ക് ഐക്യദാർഢ്യം!!

ALSO READ: ’20ന് അവര്‍ എന്നെ ദ്വീപില്‍ ലോക്ക് ചെയ്യും, കേരളത്തിലേക്ക് വരാന്‍ സാധിക്കില്ല’; പിന്നില്‍ അബ്ദുള്ളക്കുട്ടിയുടെ ഗൂഢാലോചനയെന്ന് ഐഷ സുല്‍ത്താന

Popular Stories

    Next Story