‘സ്ത്രീധനം ചോദിച്ച് വരുന്നവരോട്; കടക്ക് പുറത്ത്, വിലയ്ക്ക് വാങ്ങാന്‍ ഞങ്ങളെ കിട്ടില്ല’ ; വീടുകളില്‍ പോസ്റ്ററുകള്‍ പതിപ്പിച്ച് വിദ്യാര്‍ഥിനികള്‍
സ്ത്രീധന പീഡനത്തെ തുടര്‍ന്ന പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി എഐഎസ്എഫ് വിദ്യാര്‍ഥിനി വിഭാഗമായ അക്ഷിത വിദ്യാര്‍ത്ഥിനി വേദിയുടെ പ്രവര്‍ത്തകര്‍. ‘സ്ത്രീധനം ചോദിച്ച് വരുന്നവരോട്, കടക്ക് പുറത്ത്, വിലയ്ക്ക് വാങ്ങാന്‍ ഞങ്ങളെ കിട്ടില്ല’ എന്ന് എഴുതിയ പോസ്റ്ററുകള്‍ വീടുകള്‍ക്ക് മുന്നില്‍ പതിപ്പിച്ചായിരുന്നു പെണ്‍കുട്ടികളുടെ പ്രതിഷേധം. സ്ത്രീധനത്തിന്റെ പേരില്‍ പീഡനവും ജീവഹാനിയും തുടരുന്ന നാടാണ് നമ്മുടേത് എന്ന യാഥാര്‍ത്ഥ്യം അതീവ ഖേദകരമാണെന്നും ഇപ്പോള്‍ ഉണ്ടായിട്ടുള്ള സംഭവങ്ങളില്‍ പഴുതുകളടച്ച അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി […]
23 Jun 2021 11:30 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സ്ത്രീധന പീഡനത്തെ തുടര്‍ന്ന പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി എഐഎസ്എഫ് വിദ്യാര്‍ഥിനി വിഭാഗമായ അക്ഷിത വിദ്യാര്‍ത്ഥിനി വേദിയുടെ പ്രവര്‍ത്തകര്‍. ‘സ്ത്രീധനം ചോദിച്ച് വരുന്നവരോട്, കടക്ക് പുറത്ത്, വിലയ്ക്ക് വാങ്ങാന്‍ ഞങ്ങളെ കിട്ടില്ല’ എന്ന് എഴുതിയ പോസ്റ്ററുകള്‍ വീടുകള്‍ക്ക് മുന്നില്‍ പതിപ്പിച്ചായിരുന്നു പെണ്‍കുട്ടികളുടെ പ്രതിഷേധം.











സ്ത്രീധനത്തിന്റെ പേരില്‍ പീഡനവും ജീവഹാനിയും തുടരുന്ന നാടാണ് നമ്മുടേത് എന്ന യാഥാര്‍ത്ഥ്യം അതീവ ഖേദകരമാണെന്നും ഇപ്പോള്‍ ഉണ്ടായിട്ടുള്ള സംഭവങ്ങളില്‍ പഴുതുകളടച്ച അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സ്ത്രീധനം വാങ്ങുന്നതിനെതിരെ ശക്തമായ ക്യാമ്പയിനാണ് സോഷ്യല്‍മീഡിയയില്‍ ആരംഭിച്ചത്.
ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്: വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും ‘അപരാജിത’ എന്ന ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുളള ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിന് ഇനി മുതല്‍ ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഇത്തരം പരാതികളുളളവര്‍ക്ക് [email protected] എന്ന വിലാസത്തിലേയ്ക്ക് മെയില്‍ അയയ്ക്കാം. ഈ സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈല്‍ നമ്പര്‍ 9497996992 ഇന്ന് നിലവില്‍ വരും. കൂടാതെ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കണ്ട്രോള് റൂമിലും പരാതികള്‍ അറിയിക്കാം. ഫോണ്‍ 9497900999, 9497900286. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്.നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആയി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ എസ്.ഐ അവരെ സഹായിക്കും. 9497999955 എന്ന നമ്പറില്‍ ഇന്ന് മുതല്‍ പരാതികള്‍ അറിയിക്കാം. ഏത് പ്രായത്തിലുമുളള വനിതകള്‍ നല്കുന്ന പരാതികള്‍ക്ക് മുന്തിയ പരിഗണന നല്കി പരിഹാരം ഉണ്ടാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ എല്ലാവരും തയ്യാറാകണം എന്ന് ആഭ്യര്‍ഥിക്കുന്നു.
- TAGS:
- AISF
- Dowry
- Dowry Death