
മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ എഐഎസ്എഫ്. ഇത് സംവരണ നയങ്ങളെ അട്ടിമറിക്കുന്ന നയമാണ്. ഇതിനെ ചവിറ്റുകൊട്ടയില്‍ കളയേണ്ടതാണെന്നും എഐഎസ്എഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
സാമ്പത്തിക സംവരണം ആര്‍എസ്എസിന്റെ നയമാണ്. ഇതിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് കടക വിരുദ്ധമാണെന്നാണ് എഐഎസ്എഫ് പറയുന്നത്. സംവരണം മുന്നോട്ട് വെയ്ക്കുന്നത് സാമൂഹിക, വിദ്യാഭ്യാസ, പ്രാതിനിധ്യപരമായ പിന്നാക്ക അവസ്ഥകളെ ഉയര്‍ത്തികൊണ്ട് വരാനുള്ള ആശയങ്ങളെയാണ്.
മെഡിക്കല്‍ പിജി, എംബിബിഎസ്, തുടങ്ങി ക്യാമ്പസ് പ്രവേശനങ്ങള്‍ ഉള്‍പ്പടെ നടക്കുമ്പോള്‍ സാമൂഹിക സംവരണത്തിന് അര്‍ഹരായവരെക്കാള്‍ സീറ്റുകള്‍ മുന്നോക്ക സംവരണത്തിന് മാറ്റിവെയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് എഐഎസ്എഫ് പറയുന്നത്. വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും വഞ്ചിക്കുന്ന നയത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും ജില്ല സെക്രട്ടറി അഫ്സല് പന്തല്ലൂര്‍, പ്രസിഡന്റ് മുര്‍ഷിദുല്‍ ഹഖ് എന്നിവര്‍ അറിയിച്ചു.