
സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേ ഭാരത് സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ച് എയര്‍ ഇന്ത്യ എക്സ്പ്രെസ്. അതിവേഗം പകരുന്ന കൊവിഡ് വകഭേതത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വ്വീസുകള്‍ക്ക് സൗദി വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ ഒരാഴ്ച്ചത്തേക്ക് വന്ദേ ഭാരത് ദൗത്യം നിര്‍ത്തിവെച്ചിരിക്കുന്നത്. സൗദിയിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
????????? ⚠️ ??? ??????? ?? ????? ?????? ??? ????????? ????????????? ?????? ???????? ?? ??? ???? ??? ???????. ?????,…
Posted by Air India Express on Monday, December 21, 2020
സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, എന്നീ രാജ്യങ്ങളാണ് നിലവില്‍ അതിര്‍ത്തികളടച്ചത്. വിമാനസര്‍വീസുകള്‍ക്ക് പുറമെ കര, കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള അതിര്‍ത്തി കടന്നുള്ള യാത്രയ്ക്കും വിലക്കുണ്ട്. സൗദിയിലും ഒമാനിലും ഒരാഴ്ചത്തേക്കാണ് അതിര്‍ത്തികള്‍ അടച്ചിട്ടുള്ളത്. ഒമാനില്‍ ചൊവ്വാഴ്ച പകല്‍ പ്രാദേശിക സമയം ഒരു മണിമുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. സര്‍വ്വീസുകള്‍ സസ്പ്പെന്‍ഡ് ചെയ്തെങ്കിലും അത്യാവശ്യ സാഹചര്യങ്ങളില്‍ സര്‍വ്വീസുകള്‍ നടത്താമെന്ന സൗദി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം യുഎഇ, ബഹ്റിന്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. കൊവിഡ് രോഗവാധയുടെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ യു.കെയിലേക്കുള്ള വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിട്ടുണ്ട്.