
കോഴിക്കോട്: കരിപ്പുരില്‍ എയര്‍ അറേബ്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. കരിപ്പൂരില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാര്‍ക്ക് പരിക്കുകളില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
സാങ്കേതിക തകരാര്‍ പരിഹരിച്ച തിനെ തുടര്‍ന്ന് വിമാനം യാത്ര പുനരാരംഭിച്ചു. വ്യാഴാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടെ പുറപ്പെട്ട വിമാനം 7000 അടി ഉയരത്തിലെത്തിയ ശേഷമായിരുന്നു സാങ്കേതിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത് നാലേകാലോടെ തിരിച്ചിറക്കിയത്.
സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം എട്ടുമണിയോടു കൂടിയാണ് വിമാനം വീണ്ടും പറന്നത്.
- TAGS:
- Air Arabia
- Karipur
Next Story