Top

ലക്ഷദ്വീപില്‍ ഇടുപ്പെല്ലിന് പരിക്കേറ്റ വൃദ്ധയ്ക്ക് എയര്‍ അംബുലന്‍സ് നിഷേധിച്ചു; ആരോഗ്യനിലയില്‍ ആശങ്ക

ലക്ഷദ്വീപില്‍ ഇടുപ്പെല്ലിന് പരിക്കേറ്റ വൃദ്ധയ്ക്ക് എയര്‍ അംബുലന്‍സ് സംവിധാനം നിഷേധിച്ച് അഡ്മിനിസ്‌ട്രേഷന്‍. ദ്വീപിലെ അമിനി ദ്വീപിലാണ് ബാത്ത്റൂമില്‍ വീണ് പരിക്കേറ്റ ബീപാത്തുവിന് വിദഗ്ധ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സ് ലഭിക്കാതിരുന്നത്. വൈകിട്ട് നാല് മണി മുതല്‍ ഹെലിക്കോപ്റ്ററിനായി ശ്രമിക്കുകയാണെങ്കിലും അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്ത് നിന്നും ഇതേവരെ നടപടകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. വൈകിട്ട് നാല് മണിയോടെയാണ് ബീപാത്തുമ്മ വീണ് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് അമിനിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇടുപ്പെല്ലിന് സാരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് എയര്‍ ആംബുലന്‍സ് ആവശ്യപ്പെടുന്നത്. […]

27 May 2021 11:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലക്ഷദ്വീപില്‍ ഇടുപ്പെല്ലിന് പരിക്കേറ്റ വൃദ്ധയ്ക്ക് എയര്‍ അംബുലന്‍സ് നിഷേധിച്ചു; ആരോഗ്യനിലയില്‍ ആശങ്ക
X

ലക്ഷദ്വീപില്‍ ഇടുപ്പെല്ലിന് പരിക്കേറ്റ വൃദ്ധയ്ക്ക് എയര്‍ അംബുലന്‍സ് സംവിധാനം നിഷേധിച്ച് അഡ്മിനിസ്‌ട്രേഷന്‍. ദ്വീപിലെ അമിനി ദ്വീപിലാണ് ബാത്ത്റൂമില്‍ വീണ് പരിക്കേറ്റ ബീപാത്തുവിന് വിദഗ്ധ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സ് ലഭിക്കാതിരുന്നത്. വൈകിട്ട് നാല് മണി മുതല്‍ ഹെലിക്കോപ്റ്ററിനായി ശ്രമിക്കുകയാണെങ്കിലും അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്ത് നിന്നും ഇതേവരെ നടപടകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.

വൈകിട്ട് നാല് മണിയോടെയാണ് ബീപാത്തുമ്മ വീണ് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് അമിനിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇടുപ്പെല്ലിന് സാരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് എയര്‍ ആംബുലന്‍സ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല.

ALSO READ: ലക്ഷദ്വീപിലെ നടപടികളെ ന്യായീകരിച്ച് കലക്ടര്‍; കൊച്ചിയില്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷറുടെ പുതിയ നിയമ പരിഷ്‌കരണം അനുസരിച്ച് നാലംഗസമിതിയുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ എയര്‍ ആംബുലന്‍സ് അനുവദിക്കുകയുള്ളു. ഇതിനെ തുടര്‍ന്നാണ് എയര്‍ ആംബുലന്‍സ് സംവിധാനം വൈകുന്നതെന്നാണ് വിവരം. നേരത്തെ മെഡിക്കല്‍ ഓഫീസറുടെ ഒപ്പു ലഭിച്ചാല്‍ ഉടന്‍ തന്നെ ഹെലിക്കോപ്റ്റര്‍ അനുവദിക്കുകയും രോഗിയെ കൊച്ചിയിലേയോ, കോഴിക്കോടത്തെയോ ആശുപത്രിയില്‍ എത്തിക്കാമായിരുന്നു.

ALSO READ: ‘എതിര്‍സ്വരങ്ങളെ ഭയപ്പെടുത്തി അമര്‍ച്ച ചെയ്യുന്നതാണ് ഫാസിസ്റ്റ് രീതി’; പൃഥ്വിരാജിന് പിന്തുണയറിയിച്ച് കടകംപള്ളി സുരേന്ദ്രന്‍

Popular Stories

    Next Story