എന്‍ഡിഎ സഖ്യത്തില്‍ ഭിന്നത; ഒറ്റയാള്‍ മന്ത്രിസഭ നയിച്ച് രംഗസ്വാമി; പോണ്ടിച്ചേരിയില്‍ മുതലെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഇരുപത്തിയേഴ് ദിവസം പിന്നിട്ടിട്ടും മന്ത്രിസഭാ രൂപീകരണത്തില്‍ പോണ്ടിച്ചേരിയില്‍ അനിശ്ചിതത്വം. കൊവിഡ്-19 സാഹചര്യം കൂടി മന്ത്രിസഭാ രൂപീകരണത്തിന് വെല്ലുവിളിയായെങ്കിലും എന്‍ഡിഎ സഖ്യത്തില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. 30 ല്‍ 16 സീറ്റ് നേടിയാണ് സഖ്യം അധികാരത്തില്‍ എത്തിയത്. 10 എംഎല്‍എമാരുമായി എന്‍ആര്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടു. ശേഷം ആറ് അംഗങ്ങളുള്ള ബിജെപിയുടെ പിന്തുണയോടെ എന്‍ആര്‍ കോണ്‍ഗ്രസിന്റെ രംഗസ്വാമി മെയ് ഏഴിന് സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് രംഗസ്വാമിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ മന്ത്രിസഭ സംബന്ധിച്ച […]
30 May 2021 8:04 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഇരുപത്തിയേഴ് ദിവസം പിന്നിട്ടിട്ടും മന്ത്രിസഭാ രൂപീകരണത്തില്‍ പോണ്ടിച്ചേരിയില്‍ അനിശ്ചിതത്വം. കൊവിഡ്-19 സാഹചര്യം കൂടി മന്ത്രിസഭാ രൂപീകരണത്തിന് വെല്ലുവിളിയായെങ്കിലും എന്‍ഡിഎ സഖ്യത്തില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്.
30 ല്‍ 16 സീറ്റ് നേടിയാണ് സഖ്യം അധികാരത്തില്‍ എത്തിയത്. 10 എംഎല്‍എമാരുമായി എന്‍ആര്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടു. ശേഷം ആറ് അംഗങ്ങളുള്ള ബിജെപിയുടെ പിന്തുണയോടെ എന്‍ആര്‍ കോണ്‍ഗ്രസിന്റെ രംഗസ്വാമി മെയ് ഏഴിന് സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് രംഗസ്വാമിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ മന്ത്രിസഭ സംബന്ധിച്ച ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായിരുന്നില്ല. പിന്നീട് കൊവിഡ്-19 മാറി രംഗസ്വാമി തിരിച്ചെത്തിയിട്ടും സ്ഥിതി സമാനം.
ഉപ മുഖ്യമന്ത്രിസ്ഥാനം അടക്കം രണ്ട് മന്ത്രി സ്ഥാനവും സ്പീക്കര്‍ സ്ഥാനവുമാണ് ബിജെപി ആവശ്യപ്പെടുന്നത്. എന്നാല്‍ രണ്ട് മന്ത്രിസ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും നല്‍കാമെന്നും ഐഎന്‍ആര്‍ കോണ്‍ഗ്രസിന്റെ നിലപാട്. ഇതോടെ പ്രതിസന്ധിക്കിടയിലും ഒറ്റക്ക് ഭരിക്കുകയാണ് രംഗസ്വാമി.
കോണ്‍ഗ്രസ് വിട്ടെത്തിയ നമശിവായത്തെ ഉപമുഖ്യമന്ത്രിയാക്കാനാണ് ബിജെപി തീരുമാനം. എന്നാല്‍ നമശിവായം എത്തിയാല്‍ സഭയില്‍ തനിക്ക് പ്രധാന്യം കുറയുമോയെന്ന ആശങ്കയിലാണ് രംഗസ്വാമി. ചര്‍ച്ച നടത്താതെ മൂന്ന് ബിജെപി നേതാക്കളെ സഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിലും രംഗസ്വാമിക്ക് അമര്‍ഷമുണ്ട്. അഞ്ചംഗ മന്ത്രിസഭയില്‍ മൂന്നെണ്ണം ലഭിച്ചാല്‍ സര്‍ക്കാരിനെ ബിജെപി നിയന്ത്രിക്കുമെന്ന ആശങ്കയിലാണ് രംഗസ്വാമി. നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് എംഎല്‍എമാര്‍ അടക്കം ഒമ്പത് അംഗങ്ങളുള്ള ബിജെപിക്ക് മൂന്ന് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയുമുണ്ട്.
12 എംഎല്‍എമാരുള്ള തങ്ങള്‍ക്ക് സഭയില്‍ കൃത്യമായ മേല്‍ക്കൈ വേണമെന്ന നിലപാടിലാണ് ബിജെപി. ഭരണപക്ഷത്തെ ഭിന്നത കണ്ട് എന്‍ആര്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്.
- TAGS:
- BJP
- CONGRESS
- Puducherry