Top

ബംഗാളിലെ 23 ജില്ലകളില്‍ നിന്നുള്ള നേതാക്കള്‍, ഉവൈസിയുമായി ചര്‍ച്ച; ബംഗാള്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആലോചിച്ച് എഐഎംഐഎം

വരുന്ന ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടന്ന് എഐഎംഐഎം. ശനിയാഴ്ച ഹൈദരാബാദില്‍ സംസ്ഥാനത്ത് നിന്നുള്ള നേതാക്കളുമായി പാര്‍ട്ടി അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി കൂടിക്കാഴ്ച നടത്തി. ബീഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ വിജയം കണ്ടെത്തിയതിന് ശേഷം ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എഐഎംഐഎം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ 23 ജില്ലകളില്‍ നിന്നുള്ള നേതാക്കളുടെ സംഘമാണ് ഉവൈസിയുമായി ബംഗാള്‍ തെരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച നടത്തിയത്. ഉവൈസി അടുത്ത് തന്നെ ബംഗാള്‍ സന്ദര്‍ശിക്കും. ബംഗാളിലെ തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ മത്സരിക്കും. തെരഞ്ഞെടുപ്പ് […]

13 Dec 2020 1:39 AM GMT

ബംഗാളിലെ 23 ജില്ലകളില്‍ നിന്നുള്ള നേതാക്കള്‍, ഉവൈസിയുമായി ചര്‍ച്ച; ബംഗാള്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആലോചിച്ച് എഐഎംഐഎം
X

വരുന്ന ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടന്ന് എഐഎംഐഎം. ശനിയാഴ്ച ഹൈദരാബാദില്‍ സംസ്ഥാനത്ത് നിന്നുള്ള നേതാക്കളുമായി പാര്‍ട്ടി അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി കൂടിക്കാഴ്ച നടത്തി.

ബീഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ വിജയം കണ്ടെത്തിയതിന് ശേഷം ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എഐഎംഐഎം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ 23 ജില്ലകളില്‍ നിന്നുള്ള നേതാക്കളുടെ സംഘമാണ് ഉവൈസിയുമായി ബംഗാള്‍ തെരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച നടത്തിയത്.

ഉവൈസി അടുത്ത് തന്നെ ബംഗാള്‍ സന്ദര്‍ശിക്കും. ബംഗാളിലെ തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ മത്സരിക്കും. തെരഞ്ഞെടുപ്പ് കമ്മറ്റി അടുത്ത് തന്നെ രൂപീകരിക്കും. തെരഞ്ഞെടുപ്പ് കമ്മറ്റിയും എത്ര സീറ്റുകളില്‍ മത്സരിക്കുമെന്നും ഉവൈസി അദ്ദേഹത്തിന്റെ ബംഗാള്‍ സന്ദര്‍ശനത്തില്‍ പ്രഖ്യാപിക്കുമെന്ന് എഐഎംഐഎം വക്താവും ബംഗാള്‍ കോര്‍ഡിനേറ്ററുമായ അസിം വഖാര്‍ പറഞ്ഞു.

ബംഗാള്‍ ജനസംഖ്യയുടെ 27 ശതമാനമാണ് മുസ്‌ലിം ജനവിഭാഗങ്ങള്‍. 294ല്‍ 120 സീറ്റുകളില്‍ മുസ്‌ലിം വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയും എന്നാണ് ബിജെപിയും പ്രശാന്ത് കിഷോറിന്റെ ഐ പാകും നടത്തിയ സര്‍വ്വേയില്‍ പറയുന്നത്.

എഐഎംഐഎംന്റെ ബംഗാളിലേക്കുള്ള വരവ് ബിജെപിയെ സഹായിക്കുമെന്നാണ് ഉവൈസിയുടെ വിമര്‍ശകര്‍ പറയുന്നത്. 294 സീറ്റുകളില്‍ 200ഓളം സീറ്റുകളെ ആണ് ബിജെപി ലക്ഷ്യം വെക്കുന്നത്. ആ ലക്ഷ്യത്തിലെത്താന്‍ എഐഎംഐഎം സഹായിക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. അതേ സമയം എഐഎംഐഎം ബംഗാളില്‍ നിര്‍ണായക ഘടകമാവില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും പറയുന്നത്.

Popular Stories

    Next Story