Top

കേരളത്തിലേക്കില്ലെന്ന് ആവര്‍ത്തിച്ച് ഉവൈസി; ‘ഇവിടെ തങ്ങള്‍ കുടുംബം നേതൃത്വം നല്‍കുന്ന ലീഗുണ്ട്’

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് വരാനോ സഖ്യമുണ്ടാക്കാനോ ആലോചിക്കുന്നില്ലെന്നാവര്‍ത്തിച്ച് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി. കേരളത്തില്‍ മുസ്ലീം ലീഗുള്ളതുകൊണ്ടാണ് വരാത്തതെന്നാണ് ഉവൈസിയുടെ വിശദീകരണം. മനോരമയോടായിരുന്നു പ്രതികരണം. ‘കേരളത്തില്‍ മുസ്ലീം ലീഗുണ്ട്. തങ്ങള്‍ കുടുംബമാണ് അതിന് നേതൃത്വം നല്‍കുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ കേരളത്തിലേക്ക് വരുന്നില്ല. തന്റെ പാര്‍ട്ടി കേരളത്തിലും അസമിലും മത്സരിക്കാനില്ലെന്ന് നേരത്തെ പറഞ്ഞതാണ്.’ ഉവൈസി പറഞ്ഞു. ഒരു ജനാധിപത്യ രാജ്യത്ത് തനിക്ക് ഇഷ്ടമുള്ളിടത്ത് മത്സരിക്കാമെന്നായിരുന്നു ബീഹാറില്‍ മത്സരിച്ചതിനെ കുറിച്ച് ഉവൈസി പറഞ്ഞത്. പാര്‍ട്ടി വിപുലീകരണത്തിന്റെ ഭാഗമായി […]

12 Feb 2021 7:03 AM GMT

കേരളത്തിലേക്കില്ലെന്ന് ആവര്‍ത്തിച്ച് ഉവൈസി; ‘ഇവിടെ തങ്ങള്‍ കുടുംബം നേതൃത്വം നല്‍കുന്ന ലീഗുണ്ട്’
X

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് വരാനോ സഖ്യമുണ്ടാക്കാനോ ആലോചിക്കുന്നില്ലെന്നാവര്‍ത്തിച്ച് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി. കേരളത്തില്‍ മുസ്ലീം ലീഗുള്ളതുകൊണ്ടാണ് വരാത്തതെന്നാണ് ഉവൈസിയുടെ വിശദീകരണം. മനോരമയോടായിരുന്നു പ്രതികരണം.

‘കേരളത്തില്‍ മുസ്ലീം ലീഗുണ്ട്. തങ്ങള്‍ കുടുംബമാണ് അതിന് നേതൃത്വം നല്‍കുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ കേരളത്തിലേക്ക് വരുന്നില്ല. തന്റെ പാര്‍ട്ടി കേരളത്തിലും അസമിലും മത്സരിക്കാനില്ലെന്ന് നേരത്തെ പറഞ്ഞതാണ്.’ ഉവൈസി പറഞ്ഞു.

ഒരു ജനാധിപത്യ രാജ്യത്ത് തനിക്ക് ഇഷ്ടമുള്ളിടത്ത് മത്സരിക്കാമെന്നായിരുന്നു ബീഹാറില്‍ മത്സരിച്ചതിനെ കുറിച്ച് ഉവൈസി പറഞ്ഞത്.

പാര്‍ട്ടി വിപുലീകരണത്തിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍ കേരളത്തിലേക്കും അസമിലേക്കും ഇല്ലെന്ന് ഉവൈസി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

‘ഞാന്‍ കേരളത്തിലേക്കും ആസാമിലേക്കും പോകുന്നില്ല. അസമില്‍ ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫും കേരളത്തില്‍ മുസ്ലീംലീഗുമുണ്ട്. ഞങ്ങള്‍ അവരെ ശല്യപ്പെടുത്താന്‍ പോകുന്നില്ല. അവര്‍ക്ക് എപ്പോഴാണോ എന്നെ ആവശ്യം അന്ന് അവര്‍ വിളിക്കും. ഞാന്‍ പോകും.’ കഴിഞ്ഞ മാസം ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉവൈസിയുടെ പ്രതികരണം.

നിലവില്‍ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റാണ് പാര്‍ട്ടിക്കുള്ളത്. രണ്ട് സീറ്റില്‍ മഹാരാഷ്ട്രയിലും വിജയം നേടാനായി.

Next Story

Popular Stories