മജ്ലിസ് നേതാവിനെ വെട്ടിക്കൊന്നു; വധം ഉവൈസിയുടെ തട്ടകത്തില്‍ തിരക്കേറിയ റോഡിന് നടുവില്‍ വെച്ച്
ഹൈദരാബാദ്: ഓള് ഇന്ത്യ മജ്ലിസ് എ ഇത്തിഹാദുല്‍ മുസ്ലീമീന് നേതാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് വെട്ടിക്കൊന്നു. മജ്ലിസ് നേതാവ് അസദ് ഖാന് (40) ആണ് കൊല്ലപ്പെട്ടത്. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ തട്ടകമായ ഹൈദരാബാദ് ഓള്‍ഡ് സിറ്റി വട്ടപ്പള്ളിയില്‍ വെച്ചാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അസദ് ഖാന് മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്ന ആളാണെന്നും പ്രതികാരക്കൊലയാകാം സംഭവിച്ചതെന്നും പൊലീസ് പ്രതികരിച്ചു. തന്റെ ടൂ വീലറില്‍ യാത്ര ചെയ്യവേയാണ് അസദ് ഖാന് ആക്രമിക്കപ്പെട്ടത്. […]

ഹൈദരാബാദ്: ഓള് ഇന്ത്യ മജ്ലിസ് എ ഇത്തിഹാദുല്‍ മുസ്ലീമീന് നേതാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് വെട്ടിക്കൊന്നു. മജ്ലിസ് നേതാവ് അസദ് ഖാന് (40) ആണ് കൊല്ലപ്പെട്ടത്. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ തട്ടകമായ ഹൈദരാബാദ് ഓള്‍ഡ് സിറ്റി വട്ടപ്പള്ളിയില്‍ വെച്ചാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അസദ് ഖാന് മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്ന ആളാണെന്നും പ്രതികാരക്കൊലയാകാം സംഭവിച്ചതെന്നും പൊലീസ് പ്രതികരിച്ചു. തന്റെ ടൂ വീലറില്‍ യാത്ര ചെയ്യവേയാണ് അസദ് ഖാന് ആക്രമിക്കപ്പെട്ടത്. ശാസ്തിപുരം റോഡ് പബ്ലിക് ഹാളിന് സമീപം വെച്ച് ഒരു സംഘം അക്രമികള്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് മാരകമായി പരുക്കേല്‍പ്പിച്ചു. അക്രമികള്‍ പോയതിന് പിന്നാലെ അസദ് ഖാനെ ഒസ്മാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന അസദ് ഖാനെ മുന്‍പ് കൊലക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
A leader of the All India Majlis-e-Ittehadul Muslimeen (#AIMIM) was hacked to death in broad daylight in #Hyderabad on Thursday.
— IndiaToday (@IndiaToday) April 1, 2021
(@Ashi_IndiaToday)https://t.co/xd92sjbtJA