Top

ബിജെപി വരവിലും കുലുങ്ങാതെ എഐഎംഐഎം; കരുത്ത് കാട്ടി ഉവൈസി

ഹൈദരാബാദ്: ഹൈദരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റമുണ്ടാക്കിയപ്പോഴും മികച്ച ഫലം സ്വന്തമാക്കി എഐഎംഐഎം. 150 സീറ്റില്‍ 148 സീറ്റുകളിലെ ഫലം വന്നപ്പോള്‍ 43 സീറ്റുകളാണ് എഐഎംഐഎം നേടിയത്. കഴിഞ്ഞ തവണ 44 സീറ്റുകളാണ് എഐഎംഐഎം നേടിയത്. ഇത്തവണയും അത്ര തന്നെ സീറ്റ് സ്വന്തമാക്കി എഐഎംഐഎം. അസദ്ദുദ്ദീന്‍ ഉവൈസിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും കടന്നാക്രമിച്ചാണ് ബിജെപി പ്രചരണം നയിച്ചിരുന്നത്. എന്നാല്‍ ബിജെപിയുടെ ഉവൈസി വിരുദ്ധ പ്രചാരണം ടിആര്‍എസിന് ക്ഷീണം സമ്മാനിച്ചെന്ന് വേണം അനുമാനിക്കാന്‍. ഇത്തവണ സഖ്യമില്ലാതെയാണ് എഐഎംഐഎമ്മും ടിആര്‍എസും മത്സരിച്ചതെങ്കിലും […]

4 Dec 2020 9:53 AM GMT

ബിജെപി വരവിലും കുലുങ്ങാതെ എഐഎംഐഎം; കരുത്ത് കാട്ടി ഉവൈസി
X

ഹൈദരാബാദ്: ഹൈദരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റമുണ്ടാക്കിയപ്പോഴും മികച്ച ഫലം സ്വന്തമാക്കി എഐഎംഐഎം. 150 സീറ്റില്‍ 148 സീറ്റുകളിലെ ഫലം വന്നപ്പോള്‍ 43 സീറ്റുകളാണ് എഐഎംഐഎം നേടിയത്.

കഴിഞ്ഞ തവണ 44 സീറ്റുകളാണ് എഐഎംഐഎം നേടിയത്. ഇത്തവണയും അത്ര തന്നെ സീറ്റ് സ്വന്തമാക്കി എഐഎംഐഎം. അസദ്ദുദ്ദീന്‍ ഉവൈസിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും കടന്നാക്രമിച്ചാണ് ബിജെപി പ്രചരണം നയിച്ചിരുന്നത്.

എന്നാല്‍ ബിജെപിയുടെ ഉവൈസി വിരുദ്ധ പ്രചാരണം ടിആര്‍എസിന് ക്ഷീണം സമ്മാനിച്ചെന്ന് വേണം അനുമാനിക്കാന്‍. ഇത്തവണ സഖ്യമില്ലാതെയാണ് എഐഎംഐഎമ്മും ടിആര്‍എസും മത്സരിച്ചതെങ്കിലും ഇരുവരും തമ്മിലുണ്ടായിരുന്ന സഖ്യത്തെ ബിജെപി ആക്രമിച്ചിരുന്നു.

ഈ പ്രചരണത്തില്‍ ഹിന്ദു വോട്ടുകളെ തങ്ങള്‍ക്കനുകൂലമായി കേന്ദ്രീകരിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ടിആര്‍എസിന് കഴിഞ്ഞ തവണ 99 സീറ്റുകളാണുണ്ടായിരുന്നത്. ഇക്കുറി അത് 56 സീറ്റിലേക്ക് ഒതുങ്ങി.

Popular Stories

    Next Story