ബീഹാറില്‍ അക്കൗണ്ട് തുറന്ന് ഉവൈസിയുടെ എഐഎംഐഎം; അഞ്ച് സീറ്റില്‍ വിജയം
പട്ന: ബീഹാറില്‍ അക്കൗണ്ട് തുറന്ന് അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള എഐഎം ഐഎം. അഞ്ച് സീറ്റിലാണ് പാര്‍ട്ടി വിജയിച്ചത്. അമൂര്‍, കൊച്ചദമം, ജോക്കിഹത്, ബൈസി, ബഹദൂര്‍ ഗഞ്ച് എന്നീ സീറ്റുകളിലാണ് എഐഎംഐഎം വിജയിച്ചിരിക്കുന്നത്. പാര്‍ട്ടിയെ സംബന്ധിച്ച് വലിയ നേട്ടമാണിത്. അമൂറില്‍ എഐഎംഐഎം സംസ്ഥാന അധ്യക്ഷന്‍ അക്തറുല്‍ ഇമാം ആണ് വിജയിച്ചത്. കൊച്ചദമില് മുഹമ്മദ് ഇസ്ഹര്‍ അഹമ്മദ്, ജോഗിഹതില് ഷഹനവാസ് അലം, ബൈസിയില്‍ സയ്യിദ് രുഖ്നുദീന്, ബഹദൂര്‍ ഗഞ്ചില്‍ അസ്ഹര്‍ നയീമി എന്നിവരാണ് വിജയിച്ചത്. സീമാഞ്ചല്‍ മേഖലയിലാണ് പാര്‍ട്ടിയുടെ വിജയം. […]

പട്ന: ബീഹാറില്‍ അക്കൗണ്ട് തുറന്ന് അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള എഐഎം ഐഎം. അഞ്ച് സീറ്റിലാണ് പാര്‍ട്ടി വിജയിച്ചത്.
അമൂര്‍, കൊച്ചദമം, ജോക്കിഹത്, ബൈസി, ബഹദൂര്‍ ഗഞ്ച് എന്നീ സീറ്റുകളിലാണ് എഐഎംഐഎം വിജയിച്ചിരിക്കുന്നത്. പാര്‍ട്ടിയെ സംബന്ധിച്ച് വലിയ നേട്ടമാണിത്.
അമൂറില്‍ എഐഎംഐഎം സംസ്ഥാന അധ്യക്ഷന്‍ അക്തറുല്‍ ഇമാം ആണ് വിജയിച്ചത്. കൊച്ചദമില് മുഹമ്മദ് ഇസ്ഹര്‍ അഹമ്മദ്, ജോഗിഹതില് ഷഹനവാസ് അലം, ബൈസിയില്‍ സയ്യിദ് രുഖ്നുദീന്, ബഹദൂര്‍ ഗഞ്ചില്‍ അസ്ഹര്‍ നയീമി എന്നിവരാണ് വിജയിച്ചത്. സീമാഞ്ചല്‍ മേഖലയിലാണ് പാര്‍ട്ടിയുടെ വിജയം.
24 സീറ്റിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. 2015 ലെ തെരഞ്ഞെടുപ്പില്‍ എഐഎംഐഎം 243 സീറ്റില്‍ 6 സീറ്റില്‍ മത്സരിച്ചിരുന്നുവെങ്കില്‍ ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. പാര്‍ട്ടി 10 സീറ്റിലെങ്കിലും വിജയിക്കുമെന്ന് നേതാക്കള്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു.