‘യുപിയില്‍ 100 സീറ്റുകളില്‍ മത്സരിക്കും’; സഖ്യം എന്‍ഡിഎ വിട്ട ബിഎസ്എമ്മുമായി മാത്രമെന്ന് ഉവൈസി
ലഖ്നൗ: വരുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ എഐഎംഐഎം 100 സീറ്റുകളില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഓം പ്രകാശ് രാജ്ഭറിന്റെ ഭാഗിദാരി സങ്കല്പ് മോര്‍ച്ചയുമായി മാത്രമേ സഖ്യധരണയുള്ളുവെന്നും ഉവൈസി വ്യക്തമാക്കി. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇതിനോടകം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് എന്‍ഡിഎയില്‍ നിന്നും മുന്നണി ബന്ധം ഉപേക്ഷിച്ച ഒ പി രാജ്ഭറിന്റെ പാര്‍ട്ടിയുമായി സഖ്യധാരണയുണ്ടാകുമെന്ന ഉവൈസിയുടെ പ്രഖ്യാപനം ഇതിനോടകം തന്നെ വലിയെ ചര്‍ച്ചയ്ക്കാണ് […]
27 Jun 2021 11:17 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലഖ്നൗ: വരുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ എഐഎംഐഎം 100 സീറ്റുകളില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഓം പ്രകാശ് രാജ്ഭറിന്റെ ഭാഗിദാരി സങ്കല്പ് മോര്‍ച്ചയുമായി മാത്രമേ സഖ്യധരണയുള്ളുവെന്നും ഉവൈസി വ്യക്തമാക്കി. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇതിനോടകം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് എന്‍ഡിഎയില്‍ നിന്നും മുന്നണി ബന്ധം ഉപേക്ഷിച്ച ഒ പി രാജ്ഭറിന്റെ പാര്‍ട്ടിയുമായി സഖ്യധാരണയുണ്ടാകുമെന്ന ഉവൈസിയുടെ പ്രഖ്യാപനം ഇതിനോടകം തന്നെ വലിയെ ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.
ഉവൈസിയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാവില്ലെന്ന് മായാവതിയുടെ ബിഎസ്പി സ്ഥിരീകരണം നടത്തിയതിന് പിന്നാലെയാണ് പ്രതികരണവുമായി ഉവൈസി രംഗത്തെത്തിയത്. 2022ലെ യു പി നിയമസഭ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളില്‍ മത്സരിക്കുമെന്ന് പറഞ്ഞ ഉവൈസി ഒപി രാജ്ഭറിന്റെ പാര്‍ട്ടിയുമായി മാത്രമേ സഖ്യധാരണയുണ്ടാകുവെന്നും വ്യക്തമാക്കുകയായിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാനത്തെ മുസ്ലീം പ്രാതിനിധ്യമുള്ള മണ്ഡലങ്ങളില്‍ എല്ലാം തന്നെ എഐഎംഐഎമ്മിന് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഷൗക്കത്ത് അലി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍ പ്രദേശില്‍ ആദ്യമായി ജനവിധി തേടുന്നത് കൊണ്ടുതന്നെ ഫലം എന്തായാലും അതായിരിക്കും പാര്‍ട്ടിക്ക് സംസ്ഥാനത്തുള്ള സ്വീകാര്യത തെളിയിക്കുക എന്നാണ് വിലയിരുത്തല്‍.
അടുത്ത വര്‍ഷം ആദ്യമാണ് യുപിയിലെ 403 മണ്ഡലങ്ങള്‍ ജനവിധി തേടുന്നത്. 2022 മാര്‍ച്ച് 14 വരെയാണ് യുപി സര്‍ക്കാരിന്റെ കാലാവധി. ഫെബ്രുവരിയിലോ, മാര്‍ച്ചിലോ ആയിരിക്കും തെരഞ്ഞെടുപ്പെന്നാണ് സൂചന. കൊവിഡ് പ്രതിരോധത്തിലുള്‍പ്പെടെ യോഗി സര്‍ക്കാരിന് സംഭവിച്ച വീഴ്ച്ചകള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായേക്കുമെന്നാണ് റിപ്പോർട്ടുകള്‍.