യു എ പി എ ദുരുപയോഗം നിര്‍ത്തലാക്കുകയാണ് ലക്ഷ്യമെന്ന് ഡല്‍ഹി കലാപക്കേസില്‍ ജാമ്യം ലഭിച്ച വിദ്യാര്‍ത്ഥി നേതാവ് തന്‍ഹ
യു എ പി എ ദുരുപയോഗം ചെയ്യുന്നത് നിര്‍ത്തലാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ഡല്‍ഹി കലാപക്കേസില്‍ ജാമ്യം ലഭിച്ച ജാമിയ മിലിയ വിദ്യാര്‍ത്ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹ. മറ്റുരാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിന് വേണ്ടിയും പ്രവര്‍ത്തിക്കുമെന്ന് തന്‍ഹ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ആസിഫ് ഇഖ്ബാല്‍ തന്‍ഹ ഭാവി ദൗത്യം സംബന്ധിച്ച് അറിയിച്ചത്. കഴിഞ്ഞയാഴ്ച്ചയാണ് ഡല്‍ഹി കലാപക്കേസില്‍ അറസ്റ്റിലായ തന്ഹയ്ക്കും രണ്ടു ജെ എന്‍ യു വിദ്യാര്‍ത്ഥിനികള്‍ക്കും ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പിന്നീട് ഡല്‍ഹി പോലീസ് ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇവര്‍ക്ക് […]
23 Jun 2021 12:31 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യു എ പി എ ദുരുപയോഗം ചെയ്യുന്നത് നിര്‍ത്തലാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ഡല്‍ഹി കലാപക്കേസില്‍ ജാമ്യം ലഭിച്ച ജാമിയ മിലിയ വിദ്യാര്‍ത്ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹ. മറ്റുരാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിന് വേണ്ടിയും പ്രവര്‍ത്തിക്കുമെന്ന് തന്‍ഹ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ആസിഫ് ഇഖ്ബാല്‍ തന്‍ഹ ഭാവി ദൗത്യം സംബന്ധിച്ച് അറിയിച്ചത്.
കഴിഞ്ഞയാഴ്ച്ചയാണ് ഡല്‍ഹി കലാപക്കേസില്‍ അറസ്റ്റിലായ തന്ഹയ്ക്കും രണ്ടു ജെ എന്‍ യു വിദ്യാര്‍ത്ഥിനികള്‍ക്കും ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പിന്നീട് ഡല്‍ഹി പോലീസ് ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇവര്‍ക്ക് അനുകൂലമായ വിധിയാണ് കോടതിയില്‍ നിന്നുണ്ടായത്. ജാര്‍ഖണ്ഡ് സ്വദേശിയായ ആസിഫ് ഇഖ്ബാല്‍ തന്‍ഹ തന്റെ മോചനത്തില്‍ സന്തോഷം പ്രകടിപ്പിച്ചെങ്കിലും ഇപ്പോഴും ജയിലില്‍ തുടരുന്ന മറ്റുരാഷ്ട്രീയ തടവുകാരുടെ മോചനമാണ് ഇനി മുന്നിലുള്ള ലക്ഷ്യമെന്ന് വ്യക്തമാക്കി. ഡല്‍ഹി കലാപക്കേസിലും ഭീമകൊറിഗാവ് കേസിലും അറസ്റ്റിലായവരുടെ മോചനമാണ് പ്രധാന ദൗത്യമെന്ന് തന്‍ഹ സൂചിപ്പിച്ചു.
നേരത്തെ തിഹാര്‍ ജയിലില്‍ നിന്ന് മോചിതനായ ശേഷം തന്‍ഹ മാതാവടക്കമുള്ള കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി. സുഹൃത്തുക്കള്‍ക്കും തന്‍ഹ അംഗമായ സ്റ്റുഡന്റ്സ് ഇസ്ലാമിക ഓര്‍ഗനൈസേഷനും (എസ് ഐ ഒ) മോചനത്തില്‍ നന്ദി അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് തന്‍ഹ ഡല്‍ഹി കലാപക്കേസില്‍ അറസ്റ്റിലാവുന്നത്.