Top

കരുതല്‍ കൈവിട്ടാല്‍ കൊവിഡ് മൂന്നാം തരംഗം ‘എട്ടാഴ്ചയ്ക്കുള്ളില്‍’; മുന്നറിയിപ്പുമായി എയിംസ് മേധാവി

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ലെങ്കില്‍ രാജ്യത്ത് രോഗ ബാധയുടെ മൂന്നാം തരംഗം പടിവാതില്‍ക്കലെന്ന് മുന്നറിയിപ്പ്. എയിംസ് മേധാവി ഡോ. രണ്‍ദ്വീപ് ഗുലേരിയയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നത്. മുന്‍കരുതല്‍ കൈവിട്ടാല്‍ ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കകം മൂന്നാം തരംഗം ഉണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നത് വരെയെങ്കിലും നിലവിലെ മുന്‍കരുതല്‍ തുടരണം. മാസ്‌ക്, ശുചിത്വം, സാമൂഹിക അകലം എന്നിവ കര്‍ശനമായി തുടരേണ്ടതുണ്ട്. വാക്‌സിനേഷന്‍ പൂര്‍ത്തിയാവാത്ത മുറയ്ക്ക് മുന്നാം തരംഗം […]

19 Jun 2021 6:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരുതല്‍ കൈവിട്ടാല്‍ കൊവിഡ് മൂന്നാം തരംഗം ‘എട്ടാഴ്ചയ്ക്കുള്ളില്‍’; മുന്നറിയിപ്പുമായി എയിംസ് മേധാവി
X

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ലെങ്കില്‍ രാജ്യത്ത് രോഗ ബാധയുടെ മൂന്നാം തരംഗം പടിവാതില്‍ക്കലെന്ന് മുന്നറിയിപ്പ്. എയിംസ് മേധാവി ഡോ. രണ്‍ദ്വീപ് ഗുലേരിയയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നത്. മുന്‍കരുതല്‍ കൈവിട്ടാല്‍ ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കകം മൂന്നാം തരംഗം ഉണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നത് വരെയെങ്കിലും നിലവിലെ മുന്‍കരുതല്‍ തുടരണം. മാസ്‌ക്, ശുചിത്വം, സാമൂഹിക അകലം എന്നിവ കര്‍ശനമായി തുടരേണ്ടതുണ്ട്. വാക്‌സിനേഷന്‍ പൂര്‍ത്തിയാവാത്ത മുറയ്ക്ക് മുന്നാം തരംഗം ഉണ്ടായാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നും എയിംസ് മേധാവി ചൂണ്ടിക്കാട്ടുന്നു.

അതേസമയം, രാജ്യത്ത് ഇതുവരെ അഞ്ച് ശതമാനം മാത്രമാണ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. 90 കോടിയിലധികം പേരാണ് നിലവില്‍ രാജ്യത്ത് വാക്‌സിന് അര്‍ഹരായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് മുന്നാം തരംഗം സംബന്ധിച്ച മുന്നറിയിപ്പിന്റെ പ്രാധാന്യം വ്യക്തമാകുന്നത്.

രോഗ ബാധ തടയാന്‍ പ്രാദേശിക തലത്തില്‍ കര്‍ശമായ നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും അത്യാവശ്യമാണെന്നും എയിംസ് മേധാവി വ്യക്തമാക്കുന്നു. ‘കൊവിഡ് ബാധയില്‍ പെട്ടെന്നുള്ള ഉയര്‍ച്ച ഉണ്ടായാല്‍ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളില്‍ ഉള്‍പ്പെടെ ലോക്ക്ഡൗണുകളും പെട്ടെന്നുള്ള പ്രതിരോധ തന്ത്രങ്ങളും ആവശ്യമാണ്. ഒരു പ്രത്യേക പ്രദേശത്ത് കേസുകളില്‍ ഗണ്യമായ കുതിച്ചുചാട്ടം ഉണ്ടാവുകയും ഇവിടങ്ങളില്‍ പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് മുകളിലേക്ക് ഉര്‍ന്നാലോ നിര്‍ദ്ദിഷ്ട പ്രദേശത്ത് ലോക്ക്ഡൗണ്‍ അല്ലെങ്കില്‍ കണ്ടെയ്ന്‍മെന്റ് നടപടികള്‍ നടപ്പാക്കണം. നിലവില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. രാജ്യവ്യാപകമായുള്ള അടച്ചിടല്‍ സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കും.

എന്നാല്‍, മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും എയിംസ് മേധാവി ഡോ. രണ്‍ദ്വീപ് ഗുലേരിയ ചൂണ്ടിക്കാട്ടുന്നു.

Popular Stories

    Next Story