Top

‘കേരളത്തില്‍ വനിതകള്‍ക്ക് നല്‍കുന്നത് തോല്‍ക്കുന്ന സീറ്റ്’; സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് എഐസിസി വക്താവ്

കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിയമസഭാ, രാജ്യസഭാ തെരഞ്ഞെടുപ്പു വരുമ്പോള്‍ സ്ത്രീകളെ പരിഗണിക്കാറില്ലെന്ന് എഐസിസി വക്താവ് ഡോ. ഷമ മുഹമ്മദ്. കരുത്തും കഴിവുമുള്ള സ്ത്രീകളാണ് കേരളത്തിലുള്ളതെങ്കിലും നേതൃനിരയില്‍ സ്ത്രീകള്‍ കുറവാണെന്നു ഷമ മുഹമ്മദ് പറയുന്നു. ‘ദേശീയ തലത്തില്‍ എപ്പോഴും സ്ത്രീകള്‍ക്ക് അംഗീകാരം കൊടുത്തിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആദ്യത്തെ വനിതാ പ്രധാനമന്ത്രിയും വനിതാ രാഷ്ട്രപതിയും വനിതാ സ്പീക്കറുമുണ്ടായത് കോണ്‍ഗ്രസിന്റെ ഭരണകാലത്തല്ലേ,’ ഷമ മുഹമ്മദ് പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു. ഒപ്പം തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണം […]

22 Jan 2021 4:48 AM GMT

‘കേരളത്തില്‍ വനിതകള്‍ക്ക് നല്‍കുന്നത് തോല്‍ക്കുന്ന സീറ്റ്’; സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് എഐസിസി വക്താവ്
X

കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിയമസഭാ, രാജ്യസഭാ തെരഞ്ഞെടുപ്പു വരുമ്പോള്‍ സ്ത്രീകളെ പരിഗണിക്കാറില്ലെന്ന് എഐസിസി വക്താവ് ഡോ. ഷമ മുഹമ്മദ്. കരുത്തും കഴിവുമുള്ള സ്ത്രീകളാണ് കേരളത്തിലുള്ളതെങ്കിലും നേതൃനിരയില്‍ സ്ത്രീകള്‍ കുറവാണെന്നു ഷമ മുഹമ്മദ് പറയുന്നു.

‘ദേശീയ തലത്തില്‍ എപ്പോഴും സ്ത്രീകള്‍ക്ക് അംഗീകാരം കൊടുത്തിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആദ്യത്തെ വനിതാ പ്രധാനമന്ത്രിയും വനിതാ രാഷ്ട്രപതിയും വനിതാ സ്പീക്കറുമുണ്ടായത് കോണ്‍ഗ്രസിന്റെ ഭരണകാലത്തല്ലേ,’ ഷമ മുഹമ്മദ് പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.

ഒപ്പം തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണം നടപ്പാക്കിയത് കോണ്‍ഗ്രസാണെന്നും ഷമ മുഹമ്മദ് ചൂണ്ടിക്കാട്ടി. ദന്നാല്‍ കേരളത്തില്‍ ഈ സ്ഥിതിയല്ലെന്നും ഷമ മുഹമ്മദ് പറയുന്നു.

‘ കരുത്തും കഴിവുമുള്ള സ്ത്രീകളാണ് കേരളത്തിലുള്ളത്. എന്നാല്‍ നേതൃനിരയില്‍ സ്ത്രീകള്‍ കുറവാണ്. തെരഞ്ഞെടുപ്പ് വന്നാല്‍ തോല്‍ക്കുന്ന സീറ്റുകള്‍ നല്‍കും. രാജ്യസഭാ സീറ്റ് ഒഴിവു വന്നാല്‍ സ്ത്രീകളെ പരിഗണിക്കാറില്ല. എന്നൊക്കെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. അതിനൊക്കെ മാറ്റം വരണം,’ ഷമ മുഹമ്മദ് പറഞ്ഞു.

‘മഹിളാ കോണ്‍ഗ്രസ് ഒരു വിഷയമേറ്റെടുത്ത് സമരം ചെയ്യുമ്പോള്‍ യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും എല്ലാവരും ഒപ്പം നിന്നു പിന്തുണയ്ക്കണം. സംവരണം 50 ശതമാനം വേണമെന്നില്ല 20 ശതമാനമെങ്കിലും ലഭിച്ചാല്‍ സ്ത്രീകള്‍ക്ക് വലിയ അവസരമാവും. അവസരം കിട്ടിയാല്‍ അത് അത് പ്രയോജനപ്പെടുത്തുന്നവരാണ് സ്ത്രീകള്‍. നാഷണല്‍ മീഡിയ പാനലിസ്റ്റായ സമയത്തന്നും കേരളത്തിലെ ചില നേതാക്കള്‍ എന്നെ അംഗീകരിച്ചിരുന്നില്ല. പരിചയമില്ലാത്തതിന്റെയാവാം. എഐസിസി വക്താവായപ്പോള്‍ അതൊക്കെ മാറി. ഇപ്പോള്‍ എല്ലാവരും സൗഹൃദത്തോടെയാണ് പെരുമാറുന്നതെന്നും ഷമ മുഹമ്മദ് പറഞ്ഞു. എഐസിസി വക്താവായ ആദ്യ മലയാളി വനിതയാണ് കണ്ണൂര്‍ സ്വദേശിനിയായ ഷമ മുഹമ്മദ്.

Next Story