‘എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ മത്സരിക്കേണ്ടതില്ല’; ഉത്തരവിറക്കി ഹൈക്കോടതി

കൊച്ചി: ഇനിമുതല്‍ എയ്ഡഡ് സ്‌കൂള്‍ അധ്യപകര്‍ തെരഞ്ഞടുപ്പുകളില്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവ്. അധ്യപകര്‍ മത്സരിക്കുന്നത് വിദ്യാഭ്യാസ അവകാശ ചട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യപകര്‍ക്ക് മത്സരിക്കാമെന്ന ചട്ടം റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവിറക്കിയിരിക്കുന്നത്.

ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പത്ത് വര്‍ഷമായി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തിലാണ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ അധ്യപകരല്ലാത്തവര്‍ക്ക് മത്സരിക്കാമെന്ന നിയമസഭ ചട്ടത്തിലുള്ള ഉപവകുപ്പ് കോടതി പൂര്‍ണ്ണമായും റദ്ദാക്കി. 1951ലെ ചട്ടത്തിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.

ഈ ഉത്തരവ് പ്രകാരം ഇനിമുതല്‍ അധ്യാപകര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പിലോ, നിയമസഭ തെരഞ്ഞെടുപ്പിലോ മത്സരിക്കാന്‍ സാധിക്കില്ല. അതേസമയം നേരത്തെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്ക് ഉത്തരവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

Latest News