Top

‘കുറച്ച് കാലം ഡിസിസി പ്രസിഡണ്ട്, ശേഷം മത്സരിക്കാമെന്ന രീതി നടക്കില്ല’; പിടിമുറുക്കി എഐസിസി

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഡിസിസി പ്രസിഡണ്ടുമാരുടെ നിയമനവും എഐസിസി നേരിട്ട് നടത്തും. ഇതിനായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് നിര്‍ദേശം നല്‍കി. പ്രവര്‍ത്തന മികവ്, സംഘടനാ ശേഷി, പ്രവര്‍ത്തകരുടേയും ഒപ്പം ജനങ്ങളുടേയും ഇടയിലെ സ്വീകാര്യത എന്നിവയാണ് ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം. ഇതിനായി എഐസിസി നിയന്ത്രണത്തിലുള്ള അഞ്ചംഗ കെപിസിസി സമിതിക്കായിരിക്കും ചുമതല നല്‍കുക. ‘എ, ഐ ഗ്രൂപ്പുകള്‍ ലിസ്റ്റ് തരുന്ന കാലമൊക്കെ കഴിഞ്ഞു’; തുറന്നടിച്ച് കെ. സുധാകരന്‍ തലമാറ്റത്തിനൊപ്പം ഇനി അങ്ങോട്ട് ഡിസിസി പ്രസിഡണ്ട് സ്ഥാനത്ത് […]

11 Jun 2021 1:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കുറച്ച് കാലം ഡിസിസി പ്രസിഡണ്ട്, ശേഷം മത്സരിക്കാമെന്ന രീതി നടക്കില്ല’; പിടിമുറുക്കി എഐസിസി
X

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഡിസിസി പ്രസിഡണ്ടുമാരുടെ നിയമനവും എഐസിസി നേരിട്ട് നടത്തും. ഇതിനായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് നിര്‍ദേശം നല്‍കി. പ്രവര്‍ത്തന മികവ്, സംഘടനാ ശേഷി, പ്രവര്‍ത്തകരുടേയും ഒപ്പം ജനങ്ങളുടേയും ഇടയിലെ സ്വീകാര്യത എന്നിവയാണ് ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം. ഇതിനായി എഐസിസി നിയന്ത്രണത്തിലുള്ള അഞ്ചംഗ കെപിസിസി സമിതിക്കായിരിക്കും ചുമതല നല്‍കുക.

‘എ, ഐ ഗ്രൂപ്പുകള്‍ ലിസ്റ്റ് തരുന്ന കാലമൊക്കെ കഴിഞ്ഞു’; തുറന്നടിച്ച് കെ. സുധാകരന്‍

തലമാറ്റത്തിനൊപ്പം ഇനി അങ്ങോട്ട് ഡിസിസി പ്രസിഡണ്ട് സ്ഥാനത്ത് കുറച്ച് കാലം ഇരുന്ന ശേഷം പാര്‍ലമെന്റിലേക്കോ നിയമസഭയിലേക്കോ മത്സരിക്കുന്ന രീതി അനുവദിക്കില്ലെന്നാണ് എഐസിസി തീരുമാനം. ഇൗ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലിസ്റ്റ് എഐസിസിക്ക് സമര്‍പ്പിക്കണം. എ ഐസിസി അംഗീകാരം ലഭിച്ചാല്‍ ഡിസിസി പ്രസിഡണ്ടുമാരെ പ്രഖ്യാപിക്കാം.

എന്നാല്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുകയെന്ന നിര്‍ദേശത്തില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും ചര്‍ച്ച. നിലവില്‍ 14 ഡിസിസികളില്‍ 9 എണ്ണം ഐ വിഭാഗത്തിനും 5 എണ്ണം എ വിഭാഗത്തിനുമാണ്.

ഉമ്മന്‍ ചാണ്ടിയുടെ എല്ലാ പിന്തുണയും തനിക്കുണ്ടെന്ന് സുധാകരന്‍; വിജയാശംസകള്‍ നേര്‍ന്ന് ഉമ്മന്‍ ചാണ്ടി

അഅതേസമയം കോണ്‍ഗ്രസിലെ തീരുമാനമെടുക്കുന്നത് ഗ്രൂപ്പുകളായിരുന്ന കാലം കഴിഞ്ഞെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയോട് സംസാരിക്കവെയാണ് സുധാകരന്റെ പ്രസ്താവന. എ, ഐ ഗ്രൂപ്പുകള്‍ ലിസ്റ്റ് തരുന്ന കാലമൊക്കെ കഴിഞ്ഞുവെന്ന് സുധാകരന്‍ വ്യക്തമാക്കുന്നു. ജംപോ കമ്മറ്റികള്‍ പിരിച്ചുവിടുമെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ ഇത്തരം ആഭ്യന്തര കാര്യങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യാന്‍ താല്‍പ്പര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Next Story